Updated on: 27 October, 2021 11:08 AM IST
അക്വാപോണിക്സ് പരിശീലന പരിപാടി

മണ്ണിന്റെ സഹായം ഇല്ലാതെ പോഷകസമ്പൂഷ്ടമായ ജലം നല്‍കി ചെയ്യുന്ന കൃഷിരീതിയാണ് അക്വാപോണിക്. മത്സ്യം, ജലം, സസ്യങ്ങള്‍ എന്നിവ പരസ്പരപൂരകങ്ങളായി വളരുന്നുവെന്നതിനെ ഇത് ഓർമിപ്പിക്കുന്നു. സ്ഥലപരിമിതി മറികടന്ന് കൃഷി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് വളരെ ഉചിതമാണ് അക്വാപോണിക് സങ്കേതികവിദ്യ ഉപയോഗിച്ച് കൊണ്ടുള്ള ജലകൃഷി.

കേരള കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തിൽ  അക്വാപോണിക്‌സ് കൃഷിരീതിയില്‍  അഞ്ച്  ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു.  ഈ മാസം 28,29,30 തീയതികളിലും നവംബര്‍ 1,2 തീയതികളിലുമാണ് പരിശീലനം. സര്‍വകലാശാലയിലെ ഹൈടെക്ക് റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് യൂണിറ്റാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

വെളളാനിക്കരയിലെ ഇന്‍സ്ട്രക്ഷണല്‍ ഫാമിൽ വച്ച് നടക്കുന്ന പരിശീലന പരിപാടിയിൽ വിവിധതരം അക്വാപോണിക്‌സ് സിസ്റ്റം-രൂപകല്‍പനകള്‍, നിര്‍മാണം, പ്രവര്‍ത്തന- ഉപയോഗ- പരിപാലന രീതികള്‍ എന്നിവയെ കുറിച്ച്‌ പരിചയപ്പെടുത്തി.

വാട്ടര്‍ ക്വാളിറ്റി ടെസ്റ്റിങ്, നിയന്ത്രണമാര്‍ഗങ്ങൾ, വളപ്രയോഗ മാര്‍ഗങ്ങള്‍, രോഗകീടനിയന്ത്രണം, വിളകളുടെ പരിപാലനം എന്നിവയെയും വീഡിയോ കാണിച്ചുകൊണ്ട് ക്ലാസ്സുകള്‍ എടുക്കുന്നതായിരിക്കും. പങ്കെടുക്കാന്‍ താല്‍പ്പര്യമുളളവര്‍ 7025498850, 7736690639, 0487 2960079 എന്നീ നമ്പരുകളില്‍ രാവിലെ 10 മുതല്‍ 4 വരെയുളള സമയങ്ങളില്‍ ബന്ധപ്പെടാനാണ് അറിയിച്ചിരിക്കുന്നത്.

എന്താണ് അക്വാപോണിക്?

മണ്ണിൽ പൊന്നു വിളയിക്കാമെന്ന ആശയത്തെ തിരുത്തി കുറിക്കുന്നതാണ് അക്വാപോണിക് കൃഷിരീതി.  മണ്ണിലെ പോഷകങ്ങൾ വലിച്ചെടുക്കാൻ വെള്ളം അനിവാര്യമാണ്. ഇവ വെള്ളത്തിൽ ലയിക്കുമ്പോഴാണ്  ചെടികൾ പോഷകത്തെ ആഗിരണം ചെയ്യുന്നത്. ഇടനിലക്കാരനായി അപ്പോൾ മണ്ണ് വേണമോ എന്ന ചിന്തയിൽ നിന്നും ഉടലെടുത്തതാണ് വെള്ളത്തിലെ കൃഷിരീതി.

സസ്യവളര്‍ച്ചയ്ക്ക് ആവശ്യമായ ഘടകങ്ങള്‍ വെള്ളത്തില്‍ ലയിപ്പിച്ച് വേരുകള്‍ വെള്ള ത്തിലൂന്നി കൃഷി ചെയ്യുന്ന ഈ കൃഷിരീതിയിലൂടെ മണ്ണില്‍ കൃഷി ചെയ്യുന്നതിനേക്കാള്‍ എട്ടിരട്ടിയെങ്കിലും വിളവ് കൂടുതല്‍ ലഭ്യമാകും. വളരെ ശ്രദ്ധയോടെയും കരുതലോടെയും കൈകാര്യം ചെയ്യേണ്ട കൃഷിരീതിയാണിത്.

തട്ടു തട്ടുകളായാണ് അക്വാപോണിക്കിലൂടെ സസ്യങ്ങള്‍ വളര്‍ത്തുന്നത്. ഏറ്റവും അടിത്തട്ടില്‍ ശുദ്ധജലമത്സ്യങ്ങളെ ക്രമീകരിക്കാം. മുകളിലെ തട്ടുകളില്‍ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ഔഷധസസ്യങ്ങള്‍ തുടങ്ങിയ രീതിയിൽ ക്രമീകരിക്കണം.

പാറകഷ്ണങ്ങള്‍, ചരല്‍ എന്നിവ നിറച്ച് സസ്യങ്ങള്‍ മറിഞ്ഞുവീഴാതിരിക്കാന്‍ സപ്പോര്‍ട്ട് നല്‍കണം. അടിത്തട്ടിലെ മീന്‍കുളത്തില്‍ നിന്ന് വെള്ളം പൈപ്പ് വഴി മുകള്‍ത്തട്ടിലെ സസ്യങ്ങളിലേക്ക് എത്തുന്നു. കുളത്തിലെ മത്സ്യങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണാവശിഷ്ടങ്ങളും മത്സ്യവിസര്‍ജ്യവും കലര്‍ന്ന വെള്ളമാണ് ചെടികളിൽ എത്തിക്കുന്നത്. വളക്കൂറുള്ള ഈ ജലം സസ്യങ്ങളുടെ വളര്‍ച്ചക്കും വിളവിനും വലിയ ഗുണം ചെയ്യുന്നു.

ചീര, പയര്‍, തക്കാളി, വെണ്ട, വഴുതന, കാബേജ്, കോളിഫ്ളവര്‍, മുളക്, കുറ്റി അമര, ഔഷധ സസ്യങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ വിളകളെല്ലാം ഇത്തരത്തില്‍ വിളയിച്ചെടുക്കാം.

മണ്ണും കീടനാശിനിയും രാസവളവും ഉപയോഗിക്കാതെയുള്ള കൃഷിരീതിയാണ് അക്വാപോണിക്. ടാങ്കില്‍ മീനുകളെ വളർത്തുന്നു. അതിന് മുകളിലോ വശങ്ങളിലോ പച്ചക്കറിയും അലങ്കാരസസ്യങ്ങളും കൃഷി ചെയ്യാം. എന്നാൽ കിഴങ്ങുവിളകൾ ഇത്തരത്തിൽ കൃഷി ചെയ്യാൻ കഴിയില്ല. സിമന്റ് ടാങ്കും പ്ലാസ്റ്റിക് ടാങ്കും ഇങ്ങനെയുള്ള കൃഷിക്ക് അനുയോജ്യമാണ്.

English Summary: Aquaponics training class online
Published on: 27 October 2021, 10:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now