Livestock & Aqua

ടെറസ്സിലും അക്വാപോണിക്സ് കൃഷി ചെയ്യാവുന്ന സാങ്കേതിക വിദ്യയുമായി രണ്ട് ചെറുപ്പക്കാർ : ഫേസ്‌ബുക്ക് ലൈവ് നാളെ 11 മണിക്ക്

അറേബ്യന് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ച ലോകത്തിലെ ആദ്യത്തെ "The Most Optimized Portable Mini Aquaponics System" വിശേഷങ്ങൾ ആണ് വായനക്കാരുമായി പങ്കുവെക്കുന്നത്.

അക്വാപോണിക്സ് എന്ന അതി നൂതനവും വളരെ സങ്കീർണവുമായ ബൃഹത് പദ്ധതിയെ ലോകത്തിലാദ്യമായി ഏറ്റവും നന്നായി ഉത്തമീകരിക്കുകയും സ്റ്റാൻഡേർഡ് വലുപ്പത്തിൽ ഫൈബറിൽ നിർമിച്ചു പോർട്ടബിൾ എന്ന സങ്കല്പത്തിൽ ഒറ്റ കുടകിഴിൽ സംവിധാനിച്ചതിനാണ് ലോക റെക്കോർഡിൽ "Aqua Circle" ഇടം പിടിച്ചത്.

2.5 മീറ്റർ വ്യാസത്തിൽ 70. Cm ഉയരത്തിൽ, 3000 ലിറ്റർ വെള്ളം ഉൽകൊള്ളുന്നതുമായ ഫൈബർ നിർമിത റൗണ്ട് പോണ്ട് ആണ് "Aqua Circle".

ഇതിൽ ഘടിപ്പിച്ച രീതിയിൽ Go-Pats ടെക്നോളജിയിൽ പ്രവർത്തിക്കുന്ന ഫിൽറ്റർ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഹൈ ഡെൻസിറ്റി മത്സ്യ കൃഷിയിലെ ഏറ്റവും മികച്ച ഫിൽറ്ററിങ് സംവിധാനം ആണ് Go-Pats ടെക്നോളജി.

നിരന്തരം ക്ളീനിങ് ആവശ്യമില്ല എന്നതും വെള്ളം മാറ്റേണ്ടതില്ല എന്നതുമാണ് Go-Pats നെ മറ്റു ഫിൽറ്ററുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. Go-Pats ഫിൽറ്ററിന് മുകളിലായിട്ടാണ് 16 കപ്പുകളോട് കൂടി ഫ്ളോട്ടിങ് ബെഡ് ഒരുക്കിയിരിക്കുന്നത്. ഈ ബെഡിൽ പച്ചക്കറികളോ ചെടികളോ വളർത്തിയെടുക്കാം.

അക്വാപോണിക്സ്ന്റെ ഭാഗമായതിനാൽ ചെടികൾക്ക് വെള്ളവും വളവും അധികമായി നൽകേണ്ടതില്ല. ഫിൽറ്ററിൽ നിന്നും വരുന്ന NO3 കലർന്ന വെള്ളത്തിൽ ചെടികൾ തഴച്ചു വളരും. കീടനാശിനിയും രാസ വളങ്ങളും ചേർക്കാത്ത തികച്ചും ജൈവരീതിയിൽ കൃഷി ചെയ്ത പച്ചക്കറികളുടെ സ്വാദ് ഒന്ന് വേറെ തന്നെ ആണ്. തിലാപ്പിയ , നട്ടർ , കോയി കാർപ്പ് , ആസാം വാള  എന്നീ മത്സ്യങ്ങളെ 150 എണ്ണം മുതൽ 300 വരെ 4 മാസം മുതൽ 6 മാസം വരെ വളർത്തി എടുക്കാവുന്നതാണ്.

ഈ സിസ്റ്റത്തിൽ വളർത്തുന്നതിനാൽ ചെളി ചുവ ഇല്ലാത്ത സ്വാദ് ഉള്ള ഉന്നത ഗുണ നിലവാരമുള്ള മീൻ നമുക്ക് ലഭ്യമാണ്. മത്സ്യ തീറ്റക്ക് പുറമെ ഇലകൾ നൽകിയും മീനിനെ വളർത്താം. മടക്കി വെക്കാവുന്ന മേൽക്കൂര വെയിൽ, മഴ, പ്ലവകങ്ങൾ, മറ്റു ജീവികളുടെ ഉപദ്രവകളിൽ നിന്നും സിസ്റ്റത്തെ സംരക്ഷിക്കുന്നു.

3 മീറ്റർ ചുറ്റളവിൽ നിരപ്പായ മുറ്റമോ, ഫ്ലോറോ, റൂഫ് ടോപ് ആണ് ഇതിന് അഭികാമ്യം. ഇൻവേർട്ടർ സംവിധാനം പവർ പൈ കൂടെ ഇതിന് ആവശ്യമാണ്.കുറഞ്ഞ വാട്‌സ് സാങ്കേതികവിദ്യയിൽ Hilea branded 45w HAP 60 യും SunSun Branded 11w JTP 1800 ആണ് ഉപയോഗിച്ചിരിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ.

ഇന്നത്തെ കാലത്തെ ന്യൂക്ലിയർ ഫാമിലികളിൽ ആവശ്യമായ ഭക്ഷണം ഉല്പത്തിപ്പിക്കുകയും അതോടൊപ്പം പുതിയ തലമുറയിൽ കൃഷി എന്ന ശീലം വളർത്തിയെടുക്കാനും ഈ ഒരു പ്രൊഡക്റ്റിന് സാധിക്കും എന്ന് ഞങ്ങൾ പ്രതീകിക്കുന്നു.

ലോക്ക് ഡൌൺ സമയത്താണ് തങ്ങളുടെ സ്വപ്ന പദ്ധതിയായ Aqua circle ന്റെ പ്രൊഡക്ഷനെ കുറിച്ച് പ്ലാൻ ഉണ്ടാക്കുന്നതും വിജയകരമായി പരിപോഷിപിച്ച എടുത്തതും. കോഴിക്കോട് ജില്ലയിലെ മുക്കത്തി നടുത നെല്ലിക്ക പറമ്പ് സ്വദേശികളയാ മുഹ്മിന് അലിയും ബിജിൻ ദാസും ചേർന്നാണ് ലോകത്തിന് മുൻപിൽ ഈ സംരംഭം ആദ്യമായി പരിചയപ്പെടുത്തന്നത്.

ഇതിന്റെ ഔപചാരിക ഉത്‌ഘാടനം നവംബർ 12, 2020  കോഴിക്കോട് വെച്ച് ബഹു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബാബു parasheriyum, akilendya പത്ര പ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് ശ്രീ കമൽ varadhoor ചേർന്നു നിർവഹിച്ചത്.

Aqua സർക്കിൾ ന്റെ പ്രൊഡക്ഷൻ മേൽനോട്ടം വഹിക്കുന്നത് ഗ്രീൻ aquatics ഡയറക്ടർ ശ്രീ വിനീഷ് P ആണ്.

കൂടുതൽ വിവരങ്ങൾക്കും സെയിൽസ് പ്രൊമോഷനും വേണ്ടി നിങ്ങൾക്ക് Muhmin Ali 9846705904, ബിജിൻ ദാസ് 6238128989 എന്നിവരെ ബന്ധപെടാവുന്നതാണ് .


English Summary: Aquaponics farming in terrace

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine