വീടുകൾക്കുള്ളിൽ ഒതുങ്ങുകയോ രാവിലെ 9 മുതൽ 5 വരെയുള്ള ഓഫീസ് ജോലികൾ മാത്രം ചെയ്യുന്നതോ ആയ സ്ത്രീകളുടെ കാലം കഴിഞ്ഞു. സ്ത്രീകൾക്ക് സ്വന്തമായി ബിസിനസ് നടത്തി വരുമാനം കണ്ടെത്താൻ അനുകൂലമായ കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്. വരുമാനം ഉണ്ടാക്കാനുള്ള ഉത്സാഹവും ആശയങ്ങളും കൈമുതലായുള്ള എല്ലാ സ്ത്രീകൾക്കും പിന്തുണയായി ഇന്ത്യൻ സർക്കാർ നിരവധി പദ്ധതികളും അവതരിപ്പിച്ചിട്ടുണ്ട്. വളർന്നുവരുന്ന വനിത സംരംഭകരെ സഹായിക്കുന്നതിനായുള്ള സർക്കാരിന്റെ 5 മികച്ച പദ്ധതികൾ താഴെ പറയുന്നവയാണ്.
അന്നപൂർണ പദ്ധതി
ഫുഡ് കാറ്ററിംഗ് ബിസിനസ് നടത്തുന്ന സ്ത്രീകൾക്ക് അടുക്കള നവീകരണം പോലുള്ള ആവശ്യങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുക എന്നതാണ് ഈ പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്. പുതിയ പാത്രങ്ങൾ വാങ്ങൽ, ആവശ്യമായ അടുക്കള ഉപകരണങ്ങൾ എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്നപൂർണ പദ്ധതി പ്രകാരം ഒരു സ്ത്രീക്ക് ബിസിനസ്സിനായി ലഭിക്കുന്ന പരമാവധി വായ്പ തുക 50,000 രൂപയാണ്. വായ്പ അനുവദിച്ച ശേഷം, 3 വർഷത്തിനുള്ളിൽ തുക തിരിച്ചടയ്ക്കണം.
ഭാരതിയ മഹിള ബാങ്ക് ബിസിനസ് ലോൺ
പേര് സൂചിപ്പിക്കുന്നത് പോലെ സ്വന്തം ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന നിരാലംബരായ സ്ത്രീകളെ പ്രാപ്തരാക്കുകയെന്ന ഏക ലക്ഷ്യത്തോടെയാണ് ബാങ്ക് സ്ഥാപിതമായത്. എന്നാൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി 2017 മാർച്ച് 31 ന് ബാങ്ക് ലയിച്ചു. ഉൽപാദന മേഖലയിലെ ബിസിനസ്സ് ആശയങ്ങൾക്കായി ബാങ്ക് വനിതകൾക്ക് 20 കോടി രൂപ വരെ അനുവദിക്കും. വായ്പയുടെ അടിസ്ഥാന പലിശ നിരക്ക് 10.25% ആണ്.
സ്ത്രീകൾക്ക് വേണ്ടിയുള്ള മുദ്ര പദ്ധതി
ബ്യൂട്ടി പാർലർ, ട്യൂഷൻ സെന്റർ, തയ്യൽക്കട തുടങ്ങിയ സ്വന്തം സംരംഭങ്ങൾ ആരംഭിക്കുന്ന വനിതാ സംരംഭകരെ പിന്തുണയ്ക്കുന്നതിനാണ് ഇന്ത്യാ സർക്കാർ ഈ പദ്ധതി ആരംഭിച്ചത്. ഇന്ത്യാ ഗവൺമെന്റിന്റെ കീഴിലുള്ള ഈ പദ്ധതിക്ക് വായ്പ അനുവദിക്കുന്നതിന് ഈട് ആവശ്യമില്ല.
ഓറിയൻറ് മഹിള വികാസ് യോജന സ്കീം
സർക്കാർ ലഭ്യമാക്കിയിട്ടുള്ള നിരവധി സ്കീമുകളിൽ, ചുമതലയുള്ള സ്ത്രീയെ ശക്തിപ്പെടുത്തുന്നതിനും ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള പ്രാരംഭ ഫണ്ട് ആവശ്യകതകൾ നിറവേറ്റുന്നതിനുമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിനർത്ഥം ഒരു വനിതാ സംരംഭകയ്ക്ക് ഈ സ്കീമിന് കീഴിൽ വായ്പ ലഭിക്കുന്നത് ബിസിനസിൽ കുറഞ്ഞത് 51% പങ്കുവെക്കേണ്ടത് നിർബന്ധമാണ്. അനുവദിച്ച വായ്പയ്ക്ക്, ഈ സ്കീം പ്രകാരം പലിശ നിരക്കിൽ 2% ഇളവ് നൽകുന്നു. വായ്പാ തുക 7 വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കേണ്ടതാണ്.
ഉദ്യോഗിനി പദ്ധതി
നൽകിയ വായ്പയ്ക്ക് ഏറ്റവും കുറഞ്ഞ പലിശനിരക്ക് ആവശ്യപ്പെട്ട് വനിതാ സംരംഭകരെ വളർത്തിയെടുക്കാൻ സഹായിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച മികച്ച 5 പദ്ധതികളിൽ ഒന്നാണിത്. 18 വയസ് മുതൽ 45 വയസ് വരെ പ്രായമുള്ള സ്ത്രീകൾക്ക്, ബിസിനസ്സ് ആരംഭിക്കുന്നതിന് 1 ലക്ഷം രൂപ വരെ വായ്പകൾ എളുപ്പത്തിൽ അനുവദിക്കും. സംരംഭകയുടെ കുടുംബത്തിന്റെ വാർഷിക വരുമാനം 45,000 രൂപയിൽ കുറവായിരിക്കണം എന്നതാണ് പ്രധാന വ്യവസ്ഥ. എന്നിരുന്നാലും, ഒരു വിധവ, വികലാംഗ അല്ലെങ്കിൽ നിരാലംബയായ സ്ത്രീയുടെ കാര്യത്തിൽ ഈ വരുമാന പരിധി ഒഴിവാക്കിയിട്ടുണ്ട്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കിസാൻ കാർഡ് നൽകാൻ എസ് ബി ഐ റെഡിയാണ്. അപേക്ഷിക്കേണ്ടത് എങ്ങനെ?
#Women#Government#Agriculture#Loan#Krishi