Updated on: 5 January, 2023 9:21 PM IST
Arka vertical vegetable farming

പച്ചക്കറി കൃഷിയിൽ സ്വയം പര്യപ്തത കൈവരിക്കുകയും വിഷരഹിത പച്ചക്കറി ഉത്പാദനം വർധിപ്പിക്കുന്നതിനുമായി സംസ്ഥാനത്തെ നഗരങ്ങളിലും നഗര പ്രാന്ത പ്രദേശങ്ങളിലും ഭൂരഹിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വെർട്ടിക്കൽ മാതൃകയിൽ പച്ചക്കറി കൃഷി നടപ്പാക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: വെർട്ടിക്കൽ പച്ചക്കറി കൃഷിക്ക് ഹോർട്ടികൾച്ചർ മിഷന്റെ പദ്ധതി

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടിക്കൾച്ചർ റിസർച്ചിന്റെ (ഐ.സി.എ.ആർ.) സാങ്കേതിക സഹായത്തോടെ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ - കേരള മുഖാന്തിരം രാഷ്ട്രീയ കൃഷി വികാസ് യോജനയിൽപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

ഒരു ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സ്ഥാപിക്കുവാൻ കഴിയുന്ന നാല് അടുക്കുകളുള്ള അർക്ക വെർട്ടിക്കൽ ഗാർഡൻ സ്ട്രച്ചറിനൊപ്പം 16 ചെടിച്ചട്ടികൾ, 80 കിലോഗ്രാം പരിപോഷിപ്പിച്ച നടീൽ മാധ്യമം (ചകിരിച്ചോർ), ചീര, മുളക്, പാലക്ക്, മല്ലി, കത്തിരി, തക്കാളി തുടങ്ങിയ വിളകളുടെ വിത്ത്, സസ്യ പോഷണ-സംരക്ഷണ പദാർത്ഥങ്ങൾ, 25 ലിറ്റർ സംഭരണശേഷിയുള്ള തുള്ളിനന സൗകര്യം എന്നിവ ഉണ്ടായിരിക്കും. ചക്രങ്ങൾ ഘടിപ്പിച്ചിട്ടുള്ളതിനാൽ സൂര്യപ്രകാശ ലഭ്യതയ്ക്കനുസരിച്ച് സ്ഥാനം മാറ്റാം.

22,100 രൂപ ആകെ ചിലവ് വരുന്ന ഒരു യൂണിറ്റ് അർക്ക വെർട്ടിക്കൽ ഗാർഡൻ 10,525 രൂപ ധനസഹായത്തോടെയാണ് സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുക. https://serviceonline.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഗുണഭോക്തൃവിഹിതമായ 11,575 രൂപ അപേക്ഷയോടൊപ്പം ഓൺലൈനായി മുൻകൂർ അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.shm.kerala.gov.in, 0471-2330857, 9188954089.

English Summary: Arka vertical vegetable farming
Published on: 05 January 2023, 09:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now