പത്തനംതിട്ട :കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംശാദായം അടവ് ഓണ്‍ലൈന്‍ ആക്കുന്നതിന്റെ ഭാഗമായി തുക അടയ്ക്കാനെത്തുന്ന അംഗങ്ങള്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസുബുക്ക് എന്നിവയുടെ പകര്‍പ്പുകൂടി ഹാജരാക്കണം.
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2021 ഏപ്രില്‍ ഒന്നു മുതലുളള അംശാദായം അടവില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശികയുളളവര്‍ക്ക് ഓരോ വര്‍ഷത്തിനും 10 രൂപാ നിരക്കിലും 12 മാസത്തില്‍ കൂടുതലുളളവര്‍ക്ക് ആറു രൂപാ നിരക്കിലും ആറു മാസത്തില്‍ കൂടുതല്‍ ഉളളവര്‍ക്ക് മൂന്നു രൂപാ നിരക്കിലും പിഴ ഈടാക്കും.
The Kerala Agricultural Workers' Welfare Board will levy a penalty of Rs 10 per year for those who are in arrears for more than 24 months, Rs 6 per year for those who are more than 12 months and Rs 3 for those who are more than six months old.
ജില്ലാ ഓഫീസില്‍ നിന്നും 60 വയസ് പൂര്‍ത്തിയാക്കി റിട്ടയര്‍ ചെയ്ത, 2014 ഡിസംബര്‍ മാസം വരെ അധിവര്‍ഷാനുകൂല്യത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ ആനുകൂല്യം ലഭ്യമാകാത്ത അംഗങ്ങളും അംഗങ്ങളായവരുടെ പെണ്‍മക്കള്‍ക്കുളള വിവാഹധന സഹായത്തിന് 2015 ഡിസംബര്‍ മാസം വരെ അപേക്ഷ സമര്‍പ്പിച്ചവരില്‍ ആനുകൂല്യം ലഭ്യമാകാത്ത അംഗങ്ങളും ആധാര്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, സീറോ ബാലന്‍സ് അല്ലാത്ത ബാങ്ക് പാസുബുക്ക് (സിംഗിള്‍ അക്കൗണ്ട്), സാക്ഷ്യപത്രം എന്നിവയുടെ പകര്‍പ്പുകളും, ഈ മാസം 12 ന് മുമ്പായി ഓഫീസില്‍ ഹാജരാക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415.
Members who have retired from the District Office at the age of 60 and have not availed the benefit of those who have applied for the surcharge till December 2014 and those who have not availed the benefit of marriage assistance for the daughters of the members till December 2015. Aadhar Card, Identity Card, Non-Zero Balance Bank Passbook Certificate, To be produced in office before the 12th of this month