അങ്കമാലി: അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമും (അസാപ് കേരള) അങ്കമാലിയിലെ ഫെഡറൽ ഇൻസ്റ്റിട്യൂറ്റ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുമായി (ഫിസാറ്റ്) ‘ഹൈഡ്രോപോണിക്‌സ് ഗാർഡനർ’ കോഴ്‌സിൽ പരിശീലനം നൽകാൻ കരാറായി.
ബന്ധപ്പെട്ട വാർത്തകൾ: പ്രകൃതിദത്ത കൃഷി അനന്ത സാധ്യതകൾ ഉള്ളത് - ചെഞ്ചു പ്രിൻസ്
കേരളത്തിൽ മണ്ണ് ഉപയോഗിക്കാതെ നടത്തുന്ന കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഏറ്റവും കുറഞ്ഞ സ്ഥലവും അസംസ്‌കൃത വസ്തുക്കളും ഉപയോഗിച്ച് പരമാവധി ഉൽപ്പാദനം നേടുന്നത് പ്രോൽസാഹിപ്പിക്കുന്നതിനുമുള്ള പരിശീലനമാണ് ഈ കോഴ്‌സ് വഴി നൽകുന്നത്. അസാപ് കേരള ഫിനാൻസ് വിഭാഗം മേധാവി എൽ അൻവർ ഹുസൈൻ, ഫിസാറ്റ് പ്രിൻസിപ്പൽ ഡോ മനോജ് ജോർജ് എന്നിവർ കരാറിൽ ഒപ്പുവച്ചു.
ബന്ധപ്പെട്ട വാർത്തകൾ: കൂണ്‍കൃഷി രീതിയും വരുമാന സാധ്യതകളും
പുതിയ കാർഷിക സാങ്കേതികവിദ്യകൾ സ്വായത്തമാക്കാൻ താൽപ്പര്യമുള്ള ഏതൊരാൾക്കും ചേരാൻ കഴിയുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ കോഴ്സ് 72 മണിക്കൂർ ഓഫ്ലൈൻ പരിശീലനവും 28 മണിക്കൂർ ഫാം വിസിറ്റുമായിരിക്കും.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് കൃഷി ചെയ്യാവുന്ന പച്ചക്കറികൾ ഏതെല്ലാം
ആദ്യ ഘട്ടത്തിൽ ഫിസാറ്റിൽ നടത്തുന്ന പരിശീലനം തുടർന്ന് അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് അസാപ് കേരള ചെയർപേഴ്‌സണും എം.ഡിയുമായ ഡോ. ഉഷ ടൈറ്റസ് പറഞ്ഞു. കമാൻഡർ വിനോദ് ശങ്കർ (റിട്ട.), ലൈജു ഐ പി, ലെഫ്റ്റനന്റ് കമാൻഡർ സജിത്ത് കുമാർ ഇ വി (റിട്ട.), വിജിൽ കുമാർ വി വി, ഡോ അനേജ് സോമരാജ് ദേവിപ്രിയ കെ എസ്, ബിജോയ് വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: പഴകിയ കഞ്ഞിവെള്ളവും പഴകിയ തൈരുമുണ്ടെങ്കിൽ കറിവേപ്പില കൃഷി പൊടിപ്പൊടിക്കാം... ഇല പുള്ളി രോഗവും പമ്പകടത്താം..