Updated on: 20 July, 2022 9:32 PM IST
എയിംസിലൂടെ കർഷകർക്ക് സഹായം; വിതരണം ചെയ്തത് 182 കോടി രൂപ

തിരുവന്തപുരം: സർക്കാരിന്റെ വിവിധ പദ്ധതികളുടെ ധനസഹായം കർഷകർക്ക് നൽകുന്നതിനുള്ള എയിംസ് പോർട്ടലിലൂടെ (AIMS) ഇതുവരെ സഹായം ലഭിച്ചത് 3,69,641 പേർക്ക്. 182 കോടി രൂപയാണ് കർഷകർക്ക് വിതരണം ചെയ്തത്. സംസ്ഥാന  വിള ഇൻഷുറൻസ്, പ്രകൃതിക്ഷോഭത്തിൽ വിള നശിച്ചതിനുള്ള നഷ്ടപരിഹാരം, നെൽവയൽ ഉടമകൾക്കുള്ള റോയൽറ്റി, പച്ചക്കറി അടിസ്ഥാന വില എന്നിവയ്ക്കുള്ള അപേക്ഷകളിലാണ് തുക വിതരണം ചെയ്തത്. 

aims.kerala.gov.in വഴിയാണ് കർഷകർ അഗ്രികൾച്ചറൽ ഇൻഫർമേഷൻ ആൻഡ് മാനേജ്മെന്റ് സിസ്റ്റം (എയിംസ്) പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നത്. നാൽപത് ലക്ഷത്തിലേറെ കർഷകർ എയിംസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യ്തിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: കര്‍ഷകര്‍ക്ക് സ്ഥിരവരുമാനമുറപ്പാക്കാന്‍ തേനീച്ച കൃഷിയുമായി ചക്കിട്ടപാറ

2020ലാണ് പോർട്ടൽ സംവിധാനം നിലവിൽ വന്നത്. വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിനും പോർട്ടൽ വഴിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്. മുൻപ് ഇതിനെല്ലാം കാലതാമസം നേരിട്ടിരുന്നെങ്കിലും പോർട്ടൽ നിലവിൽ വന്നതോടെ നടപടികൾ വേഗത്തിലും ലളിതവുമായി. കർഷകന് അനുവദിക്കുന്ന തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് കേന്ദ്രീകൃത ഡെബിറ്റ് സംവിധാനത്തിലൂടെ  നൽകുന്നതിനും ഇതിലൂടെ സാധിക്കുന്നു.

പ്രകൃതി ക്ഷോഭം മൂലം വിളനാശമുണ്ടായ 2,29,265 കർഷകർക്ക് 155.23 കോടിരൂപയും വിള ഇൻഷുറൻസ് ഇനത്തിൽ 1724 കർഷകർക്ക് 4.48 കോടി രൂപയും പഴം പച്ചക്കറി അടിസ്ഥാന വിലയായി 10.96 കോടി രൂപയും നെൽവയൽ നിലനിർത്തുന്നതിന് ഭൂ ഉടമയ്ക്കുള്ള റോയൽറ്റി ഇനത്തിൽ 11.31 കോടി രൂപയും വെബ്സൈറ്റ് മുഖേന നൽകിക്കഴിഞ്ഞു.

English Summary: Assistance to farmers through AIIMS; 182 crores disbursed
Published on: 20 July 2022, 09:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now