Updated on: 20 July, 2021 7:00 PM IST
Atal Beemit Vyakti Kalyan Yojana

ഇഎസ്ഐ ഗുണഭോക്താക്കൾക്കായി ആരംഭിച്ച പദ്ധതിയാണ് അടൽ ബീമിത് വ്യക്തി കല്യാൺ യോജന. ഇഎസ്‌ഐ ഗുണഭോക്താവ്‌ തൊഴിൽരഹിതനായാൽ പ്രതിദിന വേതനത്തിന്റെ ശരാശരി 50 ശതമാനം നിരക്കിൽ പരമാവധി 90 ദിവസത്തേക്ക് എബിവി‌കെ‌വൈ പ്രകാരം ധനസഹായം ലഭിക്കും.

കൊവിഡ് കാലത്ത് രാജ്യത്തെ തൊഴിൽരഹിതർക്ക് ആശ്വാസമേകി കേന്ദ്ര സർക്കാർ. ഇഎസ്ഐ ഗുണഭോക്താക്കൾക്കായി ആരംഭിച്ച അടൽ ബീമിത് വ്യക്തി കല്യാൺ യോജന (എബിവി‌കെ‌വൈ) പ്രകാരം 55,125 പേർക്ക് 73.23 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തതായി തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു.

പദ്ധതി എപ്പോൾ നിലവിൽ വന്നു?

1948ലെ ഇഎസ്ഐ ആക്ട് സെക്ഷൻ 2 (9) പ്രകാരം തൊഴിലാളികൾക്കായി ആരംഭിച്ച ക്ഷേമ പദ്ധതിയാണ് എബിവികെവൈ. 2018ലാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഇഎസ്‌ഐ ഗുണഭോക്താവ്‌ തൊഴിൽരഹിതനായാൽ പ്രതിദിന വേതനത്തിന്റെ ശരാശരി 50 ശതമാനം നിരക്കിൽ പരമാവധി 90 ദിവസത്തേക്ക് എബിവി‌കെ‌വൈ പ്രകാരം ധനസഹായം ലഭിക്കും. ഇതിന് ഓൺലൈൻ വഴി (www.esic.in) ക്ലെയിം സമർപ്പിക്കാം. ഗുണഭോക്താവ്‌ മരിച്ചാൽ കുടുംബത്തിലെ മുതിർന്ന അംഗത്തിന് ശവസംസ്കാരച്ചെലവ് ഇനത്തിൽ 15,000 രൂപയും നൽകും.

ധനസഹായം എങ്ങനെ ക്ലെയിം ചെയ്യാം ?

തൊഴിൽസ്ഥാപനം അടച്ചുപൂട്ടി തൊഴിൽരഹിതനാകുന്ന ഗുണഭോക്താവിന്‌ എബിവി‌കെ‌വൈ പ്രകാരം രണ്ട് വർഷം വരെ തൊഴിലില്ലായ്മ അലവൻസ് ക്ലെയിം ചെയ്യാം. ഇതിന് പദ്ധതിയിൽ അംഗമായവർ തൊഴിൽരഹിതരാകുന്നതിന് മുമ്പ് കുറഞ്ഞത് രണ്ട് വർഷമെങ്കിലും ജോലിയിൽ ആയിരിക്കണം.

കൂടാതെ 78 ദിവസംവരെയെങ്കിലും എബിവി‌കെ‌വൈയിൽ തവണകളടക്കുകയും വേണം. ജോലി നഷ്‌ടപ്പെട്ട തീയതി മുതൽ 30 ദിവസം വരെ ക്ലെയിം സമർപ്പിക്കാനാകും. തൊഴിൽ ഇല്ലാതിരിക്കുന്ന മാസങ്ങളിൽ ഈ തുക ലഭിക്കും.

ഇഎസ്‌ഐ ഗുണഭോക്താക്കൾ കൊവിഡ് ചികിത്സ സഹായം

ഇഎസ്‌ഐ ഗുണഭോക്താക്കൾക്കോ കുടുംബാംഗങ്ങൾക്കോ കൊവിഡ്-19 ബാധിച്ചാൽ ഇഎസ്‌ഐസിയുടെ പ്രത്യേക കൊവിഡ് ആശുപത്രികളിൽ ചികിൽസ സൗജന്യമായിരിക്കുമെന്ന്‌ തൊഴിൽ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. നിലവിൽ നേരിട്ട് നടത്തുന്ന 21 ഇഎസ്ഐസി ആശുപത്രിയിൽ 3676 ഐസൊലേഷൻ, 229 ഐസിയു, 163 വെന്റിലേറ്റർ കിടക്കകളുണ്ട്.

കൂടാതെ, ഇഎസ്ഐസി പദ്ധതിപ്രകാരം സംസ്ഥാന സർക്കാരുകൾ നടത്തുന്ന 26 കൊവിഡ് ആശുപത്രിയിൽ 2023 കിടക്കകളും ലഭ്യമാണ്‌. ഓരോ ഇഎസ്ഐസി ആശുപത്രിയും കിടക്കകളുടെ ആകെ ശേഷിയുടെ കുറഞ്ഞത് 20 ശതമാനം കൊവിഡ്‌ ചികിൽസയ്‌ക്ക്‌ മാറ്റിവയ്‌ക്കണം.

English Summary: Atal Beemit Vyakti Kalyan Yojana: 73.23 crore financial assistance to the unemployed
Published on: 20 July 2021, 06:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now