1. News

Atal Pension Yojana: 7 രൂപ പ്രതിദിനം നിക്ഷേപിച്ച് 5000 രൂപ പെൻഷൻ നേടാം!!

തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച പെൻഷൻ പദ്ധതിയാണ് അടൽ പെൻഷൻ യോജന - എ പി വൈ (Atal Pension Yojana -APY)

Meera Sandeep
Atal Pension Yojana
Atal Pension Yojana

സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തുന്നതിനായി  കേന്ദ്ര സർക്കാർ രൂപീകരിച്ച പെൻഷൻ പദ്ധതിയാണ് അടൽ പെൻഷൻ യോജന - എ പി വൈ (Atal Pension Yojana -APY) 

പദ്ധതിയില്‍  ചേരുന്നതിന്   പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്.  18നും  40നും മധ്യേ പ്രായമുള്ള  ഇന്ത്യൻ പൗരനായ തൊഴിലാളികള്‍ക്ക് ഈ പദ്ധതിയില്‍ ചേരുവാന്‍ സാധിക്കും. 

എപി‌വൈ (APY) നിയന്ത്രിക്കുന്നത് പെൻഷൻ ഫണ്ട്  റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് (PFRDA).  

ഈ പദ്ധതി പ്രകാരം, നിക്ഷേപകർക്ക് 60 വയസിനു ശേഷം പെൻഷൻ ലഭിക്കുന്നു. കുറഞ്ഞത് 1,000 രൂപ മുതൽ 5,000 രൂപ വരെ പെൻഷൻ ലഭിക്കാൻ ഈ പദ്ധതിയിലൂടെ കഴിയും. നിക്ഷേപത്തുകയും പദ്ധതിയിൽ ചേർന്ന കാലയളവും അനുസരിച്ചാവും പെൻഷൻ തുക ലഭിക്കുക. അതിനാല്‍ എത്രയും പെട്ടെന്ന് ഈ പദ്ധതിയില്‍ ചേര്‍ന്നാല്‍ അത്രയും പ്രയോജനകരം.

18 വയസിൽ അടൽ പെൻഷൻ യോജനയിൽ ചേരുന്ന ഒരാൾക്ക് 60 വയസിനുശേഷം 5,000 രൂപ പെൻഷൻ ലഭിക്കണമെങ്കിൽ അദ്ദേഹം പ്രതിമാസം 210 രൂപ ഈ പദ്ധതിയിൽ നിക്ഷേപിക്കണം.  അതായത് പ്രതിദിനം 7 രൂപ നിക്ഷേപിക്കുന്നതിലൂടെ 5,000 രൂപ വീതം പെൻഷൻ ലഭിക്കും. അതേ സമയം 1,000 രൂപയുടെ പെൻഷനായി പ്രതിമാസം 42 രൂപ മാത്രം നിക്ഷേപിച്ചാൽ മതിയാകും. 

2015ലാണ് കേന്ദ്ര സർക്കാർ  ഈ പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയില്‍ ചേരാന്‍ സേവി൦ഗ് സ് ബാങ്ക്  അക്കൗണ്ട്, ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവ ആവശ്യമാണ്. 

English Summary: Atal Pension Yojana: You can get a pension of Rs 5,000 by investing Rs 7 per day!!

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds