അതിരപ്പിള്ളി ഗ്രാമ പഞ്ചായത്തിലെ പട്ടികവർഗ്ഗ കോളനികളെ ഉൾപ്പെടുത്തി കൃഷി അനുബന്ധ മേഖലകളിലെ പ്രൊജെക്ടുകൾ നടപ്പാക്കുന്നതിനായി ചാലക്കുടി റസ്റ്റ് ഹൌസിൽ അവലോകന യോഗം ചേർന്നു. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി
വി.എസ് സുനിൽകുമാർ, ബി. ഡി ദേവസ്സി എം എൽ എ എന്നിവർ യോഗത്തിൽ പങ്കെടുത്തു.ആദിവാസി മേഖലകളിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വികസനത്തിനുമായി അതിരപ്പിള്ളി ട്രൈബൽവാലി ആവിഷ്കരിച്ചു നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു..വനം, പട്ടികവർഗ ക്ഷേമം , സഹകരണം, പഞ്ചായത്ത് , ടൂറിസം എന്നീ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നതിനാണ് വിഭാവനം ചെയ്യ്തിട്ടുള്ളത്. കാപ്പി, കുരുമുളക്, ഏലാം തുടങ്ങി നിലവിലുള്ള കാര്ഷിക വിളകളുടെ പുനരുദ്ധാരണത്തിനും, കാട്ടു പടവലം , മഞ്ഞക്കൂവ എന്നീ വന ഔഷധ സസ്യങ്ങളുടെയും തേൻ മുതലായ വനവിഭവങ്ങളുടെയൂം വ്യാപനവും , വിപണനനവും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട് . പദ്ധതി യുടെ നോഡൽ ഓഫീസർ ആയി കൃഷി ഓഫീസർ എസ് എസ് ശാലുമോനെ നിയമിച്ചിട്ടുണ്ട്. വിവിധ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഊര് മൂപ്പന്മാർ, കൃഷി വകുപ്പ് ഉദ്യോഗാസ്ഥര് എന്നിവർ പങ്കെടുത്തു
English Summary: athirapalli tribal valley farming project
Published on: 19 February 2019, 01:15 IST