Updated on: 4 December, 2020 11:18 PM IST

പൈനാപ്പിൾ ചലഞ്ചുമായി (PINEAPPLE CHALLENGE) കൃഷി ഓഫീസർമാരുടെ സംഘടന

കൊച്ചി .കോവിസ് 19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ തകർന്ന പൈനാപ്പിൾ കർഷകരെ സഹായിക്കാൻ പൈനാപ്പിൾ ചലഞ്ചുമായി കൃഷി ഓഫീസർമാരുടെ സoഘടന.

അസ്സോസിയേഷൻ ഓഫ് അഗ്രികൾച്ചറൽ ഓഫീസേഴ്സ് കേരള (ASSOCIATION OF AGRICULTURE OFFICERS KERALA) എറണാകുളം ബ്രാഞ്ചും, മൂവാറ്റുപുഴ പൈനാപ്പിൾ ഫാർമേഴ്സ് അസ്സോസിയേഷനുമായി ചേർന്നാണ് പൈനാപ്പിൾ ചലഞ്ച് ആവിഷ്കരിച്ചിട്ടുള്ളത്.

പൈനാപ്പിൾ കൃഷിയുടെയും ,പൈനാപ്പിൾ മാർക്കറ്റിൻ്റെയും ആസ്ഥാനമായ മുവാറ്റുപുഴ വാഴക്കുളത്തേക്ക് തൊടുപുഴ ,കോതമംഗലം ,പിറവം ,കൂത്താട്ടുകുളം ,പെരുമ്പാവൂർ ,അങ്കമാലി ,മൂവ്വാറ്റുപുഴ ഭാഗങ്ങളിൽ നിന്നാണ് പൈനാപ്പിൾ എത്തി ചേരുന്നത്‌.

ദിവസവും 1200 ടൺ പൈനാപ്പിളാണ് വടക്കെ ഇന്ത്യയിലേക്ക് കയറ്റിയയക്കുന്നത്. കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഇത് പൂർണ്ണമായി നിശ്ചലമായ അവസ്ഥയാണ്. ഇതിലൂടെ കർഷകർക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്.

ചില സന്ദർഭങ്ങളിൽ വടക്കെ ഇന്ത്യയിലേക്ക് ലോഡ് വിട്ടാൽ പോകുന്ന ഡ്രൈവർ തിരികെ വന്നാൽ 14 ദിവസം ക്വാറൻ്റെയ്നിൽ പോകേണ്ടി വരുന്നതിനാൽ ഡ്രൈവർമാരും പോകാൻ മടിക്കാണിക്കുന്നതും കർഷകർക്കു വിനയായി.പല കർഷകരുടെയും പൈനാപ്പിളുകൾ വിളവെടുക്കാനാവാതെ നഷ്ടപ്പെടുന്ന അവസ്ഥയിലുമാണ്.

ഈ സാഹചര്യത്തിൽ നമ്മുടെ കർഷകരെ കൈ പിടിച്ച് ഉയർത്തേണ്ടത് ,ചേർത്തുനിർത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയും കർത്തവ്യവുമാണ്.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ നമുക്കു ചുറ്റും ഫ്ലാറ്റുകളിൽ താമസിക്കുന്നവർ, റസിഡൻ്റ്സ് അസ്സോസിയേഷനുകൾ ,കച്ചവടക്കാർ ,സന്നദ്ധ സംഘടന കൾ മനസ്സു വച്ചാൽ ദുരന്തമുഖത്തു നിൽക്കുന്ന പൈനാപ്പിൾ കർഷകരെ നമുക്ക് സഹായിക്കാനാവും.


ചുരുങ്ങിയത് 100 കിലോഗ്രാം പൈനാപ്പിളിനായി താഴെ പറയുന്ന നമ്പറിൽ 5,6 തിയ്യതികളിൽ ഓർഡർ നൽകി സഹായിക്കുക .ഓർഡർ പ്രകാരം ഗുണമേന്മയുള്ള A grade പൈനാപ്പിൾ കിലോഗ്രാമിന് 20 രൂപ പ്രകാരം നിങ്ങൾ ആവശ്യപ്പെടുന്ന കേന്ദ്രങ്ങളിൽ 7,8 തിയ്യതികളിൽ എത്തിച്ചു തരും. ഇവയുടെ വിതരണം നടത്തുന്ന സമയം തുക നൽകിയാൽ മതി.

ഫ്ലാറ്റുകളിലെ വിവിധ അസ്സോസിയേഷൻ കൾ ഇവയുടെ ശേഖരണവും വിതരണവും ഏറ്റെടുത്താൽ ആൾക്കുട്ടം ഒഴിവാക്കാൻ സാധിക്കും മാത്രമല്ല റെസിഡൻ്റ്സ് അസ്സോസിയേഷനുകൾക്കും ,മറ്റു സന്നദ്ധ സംഘടന കൾക്കും ഇപ്രകാരം പ്രവർത്തിക്കാൻ സാധിക്കും.

ലോക്ക് ഡൗൺ സമയമായതിനാൽ പൈനാപ്പിളിൻ്റെ വിവിധ ഉല്പന്നങ്ങളായ സ്ക്വാഷ്, ജാം ,ജല്ലി (PINEPPLE SQUASH,JAM,JELLY) മുതലായ തയ്യാറാക്കാൻ ലഭിക്കുന്ന അവസരമായി ഇതിനെ പ്രയോജനപ്പെടുത്താം.


നമുക്ക് കർഷകർക്ക് നമുക്കാവുന്ന വിധം സാന്ത്വനമേകാം.

ഓർഡർ നൽകാനായി വാട്സാപ്പിലൂടെ ബന്ധപ്പെടെണ്ട നമ്പറുകൾ

9995820686
9895691687
9495 950275
9995155346
എന്ന്
ജോൺ ഷെറി എ.എ
(കൃഷി അസിസ്റ്റൻൻ്റ് ഡയറക്ടർ )
പ്രസിഡൻ്റ്
എറണാകുളം ജില്ല
9447185944.

ലത ഇ.വി.
(കൃഷി ഓഫീസർ)
ജില്ലാ സെക്രട്ടറി
9895691687
ഹാപ്പി മാത്യു കെ
(കൃഷി അസിസ്റ്റൻൻ്റ് ഡയറക്ടർ )
സംസ്ഥാന പ്രസിഡന്റ്, AOAOK
9447463758

ഷാജി ആർ
(കൃഷി ഓഫിസർ )
സംസ്ഥാന ജനറൽ സെക്രട്ടറി, AOAOK
9447694149

English Summary: attend pineapple challenge .protect farmers
Published on: 05 April 2020, 05:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now