Updated on: 22 May, 2022 11:40 PM IST
മെയ് 31ന് രാജ്യവ്യാപകമായി ട്രെയിൻ സർവീസ് ഉണ്ടാകില്ല! കാരണമിതാണ്

നഗരങ്ങളിലും പട്ടണങ്ങളിലുമെല്ലാം സാധാരണക്കാരന്റെ പ്രധാന ഗതാഗത മാർഗമാണ് ട്രെയിൻ (Train). ഇപ്പോഴിതാ, ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കേണ്ട ഒരു പ്രധാന അറിയിപ്പാണ് ഇവിടെ പങ്കുവയ്ക്കുന്നത്. 2022 മെയ് 31ന് (2022 May 31st) ഇന്ത്യൻ റെയിൽവേ (Indian Railway) രാജ്യത്തുടനീളം സർവീസ് നടത്തില്ല എന്നാണ് വാർത്ത. മെയ് 31 ചൊവ്വാഴ്ച രാജ്യത്തുടനീളമുള്ള റെയിൽവേ വകുപ്പിലെ സ്റ്റേഷൻ മാസ്റ്റർമാർ സമരം (Train Strike) നടത്തുമെന്ന് സൂചന. അതായത്, ഏകദേശം 35,000 സ്റ്റേഷൻ മാസ്റ്റർമാർ ഈ ദിവസം പണിമുടക്കിലായിരിക്കുമെന്നാണ് വിവരം.

റെയിൽവേ സ്റ്റേഷൻ മാസ്റ്റരുടെ ഈ തീരുമാനം രാജ്യത്തുടനീളമുള്ള ആളുകളുടെ ജോലിയെയും മറ്റ് ആവശ്യങ്ങളെയും സാരമായി ബാധിക്കുമെന്നത് വ്യക്തമാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യൻ റെയിൽവേ മന്ത്രാലയം എന്ത് തീരുമാനമെടുക്കും എന്നതിലാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

സ്റ്റേഷൻ മാസ്റ്റർമാരുടെ സമരം

ഓൾ ഇന്ത്യ സ്റ്റേഷൻ മാസ്റ്റേഴ്‌സ് അസോസിയേഷൻ (All India Station Masters Association) 2020 ഒക്ടോബർ മുതൽ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റണമെന്ന ആവശ്യം ഉന്നയിക്കുന്നു. ഇതുസംബന്ധിച്ച് റെയിൽവേ ബോർഡ് ചെയർമാന് നോട്ടീസ് അയച്ചിരുന്നുവെന്നും എഐഎസ്‌എംഎയുടെ എഫ്‌പിജെ സോണൽ സെക്രട്ടറി ധരംവീർ സിംഗ് അറോറ പറഞ്ഞു.

എന്നിരുന്നാലും, മെയ് 31ന് മുമ്പ് റെയിൽവേ മന്ത്രാലയം സുപ്രധാന ഇടപെടലുകൾ നടത്തിയാൽ സമരം ഒഴിവാക്കാനായേക്കും. മാത്രമല്ല, പ്രശ്നം രമ്യമായി പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ ഭരണകൂടം. ഇത് ദേശീയ തലത്തിലുള്ള പ്രശ്‌നമാണെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ : ഇന്ത്യൻ റെയിൽവേ നിയമങ്ങൾ 2022: ശിക്ഷ ഒഴിവാക്കാൻ ഈ നിയമങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം

അതിനാൽ തന്നെ പ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്നും, ട്രെയിനുകൾ തടസ്സമില്ലാതെ സർവീസ് നടത്തുമെന്നും അധികൃതർ അറിയിപ്പ് നൽകിയിട്ടുണ്ട്.
തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ തുടർച്ചയായി അവഗണിക്കുകയാണെന്നും അതുകൊണ്ട് തന്നെ സമരമാണ് ഏക പോംവഴിയെന്നും ഓൾ ഇന്ത്യ സ്റ്റേഷൻ മാസ്റ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ധനഞ്ജയ് ചന്ദ്രത്രേ പറഞ്ഞു.

ജോലി സമയം വർധിച്ചതും, ആവശ്യത്തിന് സ്റ്റേഷൻ മാസ്റ്റരുടെ അഭാവവും സ്റ്റേഷൻ മാസ്റ്റർമാരെ രോഷാകുലരാക്കി. സ്‌റ്റേഷൻ മാസ്റ്റർ തസ്തികയിലേക്ക് നിയമനം നടത്തണമെന്ന് സ്‌റ്റേഷൻ മാസ്റ്റർമാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും സർക്കാരിൽ നിന്ന് യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ല.

ബന്ധപ്പെട്ട വാർത്തകൾ : Tatkal App: തൽക്കാൽ ബുക്കിങ് കൂടുതൽ എളുപ്പം, IRCTCയുടെ Confirm Ticket App പുറത്തിറങ്ങി

2020 സെപ്തംബർ 29 മുതൽ നിർത്തിവച്ച നൈറ്റ് ഡ്യൂട്ടി അലവൻസ് പുനഃസ്ഥാപിക്കുക, റെയിൽവേ മേഖലയിലെ സ്വകാര്യവൽക്കരണം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവർ ഉന്നയിക്കുന്നുണ്ട്.

പദവി മാറ്റത്തോടെ കേഡറുകളെ തരംതിരിക്കുക, 01-01-2016 മുതലുള്ള എംഎസിപി ആനുകൂല്യങ്ങൾ നൽകുക, പുതിയ പെൻഷൻ പദ്ധതി റദ്ദാക്കി പഴയ പെൻഷൻ പദ്ധതികൾ നടപ്പാക്കുക തുടങ്ങിയവും സ്റ്റേഷൻ മാസ്റ്റർമാർ ആവശ്യപ്പെടുന്നു. നിരന്തരമായി ആവശ്യമുന്നയിച്ചിട്ടും സർക്കാർ മൗനം പാലിക്കുന്നതും സമരം ചെയ്യാനുള്ള തീരുമാനത്തിലേക്ക് സ്റ്റേഷൻ മാസ്റ്റർമാരെ നയിച്ചു.
2020 ഒക്ടോബർ 15 ന് രാജ്യത്തുടനീളമുള്ള സ്റ്റേഷൻ മാസ്റ്റർമാർ മെഴുകുതിരികൾ തെളിയിച്ച് പ്രതിഷേധിച്ചിരുന്നു. കൂടാതെ, സ്റ്റേഷൻ മാസ്റ്റർമാർ നിരാഹാര സമരവും മറ്റും ഇതിനകം തന്നെ നടത്തിയിട്ടും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല.

English Summary: Attention Passengers: No Train Services on May 31st Across The Country, Know Why
Published on: 22 May 2022, 11:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now