1. News

മാർച്ച് 28-29 തീയതികളിൽ രാജ്യവ്യാപക ബാങ്ക് പണിമുടക്ക്, ബാങ്കുകൾ 4 ദിവസത്തേക്ക് അടച്ചിടും!

വിവിധ എംപ്ലോയീസ് യൂണിയനുകൾ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ആണ് ഇക്കാര്യം അറിയിച്ചത്.

Saranya Sasidharan
Bank Strike; Bank will shut down 4 continued days
Bank Strike; Bank will shut down 4 continued days

നിങ്ങൾക്ക് ബാങ്കുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രധാനപ്പെട്ട ജോലികൾ ഉണ്ടെങ്കിൽ അത് ഉടൻ തന്നെ പൂർത്തിയാക്കുക, കാരണം മാർച്ച് അവസാന വാരം തുടർച്ചയായി നാല് ദിവസം രാജ്യത്തുടനീളമുള്ള ബാങ്കുകൾ അടച്ചിരിക്കും. വിവിധ എംപ്ലോയീസ് യൂണിയനുകൾ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ആണ് ഇക്കാര്യം അറിയിച്ചത്.

ബന്ധപ്പെട്ട വാർത്തകൾ : കിടിലൻ Airtel ഓഫർ! ഈ റീചാർജിങ് പ്ലാനുകൾക്ക് സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ

ബാങ്ക് യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്ക് മൂലം ബാങ്കിംഗ് സേവനങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്. മാർച്ച് 28, മാർച്ച് 29 (തിങ്കൾ, ചൊവ്വ) തീയതികളിൽ ബാങ്ക് യൂണിയനുകൾ രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനുമുമ്പ്, വാരാന്ത്യങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും, ഇത് തുടർച്ചയായി നാല് ദിവസം ബാങ്ക് അടച്ചിടുന്നതിലേക്ക് നയിക്കുന്നു.

സ്വകാര്യവൽക്കരണത്തിനെതിരെ രാജ്യവ്യാപക പണിമുടക്ക്

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തിലും ബാങ്ക് നിയമ ഭേദഗതി ബില്ലിലും പ്രതിഷേധിച്ച് മാർച്ച് 28, 29 തീയതികളിൽ ബാങ്ക് യൂണിയൻ രണ്ട് ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനെ (ഐബിഎ) ഉദ്ധരിച്ച് എസ്ബിഐ അറിയിച്ചു.

ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ), ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഇഎഫ്ഐ), ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ (എഐബിഒഎ) എന്നിവർ രാജ്യവ്യാപകമായി പണിമുടക്കാനുള്ള തീരുമാനത്തെക്കുറിച്ച് നോട്ടീസ് നൽകി.

എസ്ബിഐ തുറന്ന് പ്രവർത്തിക്കും

പണിമുടക്ക് ദിവസങ്ങളിൽ എസ്ബിഐ ശാഖകളുടെയും ഓഫീസുകളുടെയും സാധാരണ പ്രവർത്തനം ഉറപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. എന്നാൽ പണിമുടക്ക് മൂലം ബാങ്കിലെ പ്രവർത്തനങ്ങളെ ഒരു പരിധിവരെ ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്.

സാധാരണക്കാർക്ക് സേവനങ്ങൾ ലഭിക്കുന്നതിൽ പ്രശ്‌നമുണ്ടാക്കാതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുമെന്നും എസ്ബിഐ അറിയിച്ചു.

ഏപ്രിലിൽ 15 ദിവസം ബാങ്കുകൾ അടച്ചിടും

പല ബാങ്ക് അവധികളും ഏപ്രിൽ മാസത്തിൽ ഉണ്ട്. നിങ്ങൾക്ക് ബാങ്കുമായി ബന്ധപ്പെട്ട എന്തെങ്കിലും ജോലിയുണ്ടെങ്കിൽ, നിങ്ങൾ ഒരു ബ്രാഞ്ച് സന്ദർശിക്കേണ്ടി വരികയാണെങ്കിൽ, അവധികൾ നോക്കുന്നത് ഉറപ്പാക്കുക. ഗുഡി പദ്‌വ, അംബേദ്കർ ജയന്തി, ബൈശാഖി തുടങ്ങിയ ഉത്സവങ്ങൾ നടക്കുന്നതിനാൽ അടുത്ത മാസം രാജ്യത്തുടനീളം 15 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും.

2022 ഏപ്രിലിലെ ബാങ്ക് അവധികളുടെ പട്ടിക ആർബിഐ പുറത്തുവിട്ടിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ : ബാങ്ക് ഉപഭോക്താക്കൾ ശ്രദ്ധിക്കുക! കോളുകൾ, ഇമെയിലുകൾ, OTP തട്ടിപ്പുകൾ എന്നിവയ്‌ക്കെതിരെ മുന്നറിയിപ്പ്

English Summary: Bank Strike; Bank will shut down 4 continued days

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters