കഥ, കവിത, തത്വചിന്ത, ബഹുഭാഷാ പരിചയം, തുടങ്ങിയ ശേഷികൾ നയനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നു.ലാപ്ടോപ്പ് മൊബൈൽ ഫോണും ഉപയോഗിച്ച് ആശയവിനിമയം നടത്തുന്ന നയന് സംസാരിക്കാനോ എഴുതാനോ കഴിയില്ല.
2017 ൽ സ്പെഷ്യൽ കേരള സാഹിത്യ അക്കാദമി അവാർഡും, '2020ൽ ഉജ്ജല ബാല്യം അവാർഡും,2022ൽ ഭിന്നശേഷി വിഭാഗത്തിലുള്ള സർഗാത്മകതക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും, ഇൻക്രെഡിബിൾ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ വേൾഡ് ഫിലോസഫർ അംഗീകാരം ലഭിച്ച നയൻ യൂണിവേഴ്സൽ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ജേതാവുമാണ്.
സദസ്സിലിരുന്നവർ എഴുതിയ 38 അക്ക രഹസ്യ സംഖ്യ തെറ്റാതെ എഴുതി കാണിച്ചതിനാണ് അവാർഡ് ലഭിച്ചത്. ഈ സരസ് മേളയിലും കൗതുകമുണർത്തിക്കൊണ്ട് സദസ്സിനെ സാക്ഷിയാക്കി തന്റെ അകക്കണ്ണിലൂടെ അക്ഷരങ്ങൾ മനസ്സിലാക്കി ലാപ്ടോപ്പിൽ എന്റർ ചെയ്തു തന്റെ അത്ഭുത സിദ്ധി ഒരിക്കൽ കൂടി തെളിയിച്ചു.