Updated on: 23 February, 2023 5:08 PM IST
Avian influenza (H5N1) sample has found in the poultry farm, Jharkhand

ഭോപ്പാലിലെ ICAR-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസ്, ജാർഖണ്ഡിലെ ബൊക്കാറോയിലുള്ള സർക്കാർ കോഴി ഫാമിൽ നിന്ന് ലഭിച്ച സാമ്പിളുകളിൽ ഏവിയൻ ഇൻഫ്ലുവൻസയുടെ (H5N1) സാന്നിധ്യം കണ്ടെത്തി. ഫെബ്രുവരി 17 ന് ജാർഖണ്ഡിലെ ബൊക്കാറോയിലുള്ള സർക്കാർ പൗൾട്രി ഫാമിൽ നിന്ന് ലഭിച്ച സാമ്പിളുകളിൽ നിന്നാണ് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ-സെക്യൂരിറ്റി അനിമൽ ഡിസീസ് (ICAR- National Institute of High- Security Animal Diseases) പക്ഷി പനിയുടെ സാന്നിധ്യം കണ്ടെത്തിയതായി സർക്കാർ വ്യാഴാഴ്ച വെളിപ്പെടുത്തിയത്.

ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപാദന മന്ത്രാലയം ഫെബ്രുവരി 20ന്, ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചതായി ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു. പക്ഷി പനി തടയുന്നതിനും, നിയന്ത്രിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ സർക്കാർ നിർദേശ പ്രകാരം നടത്താൻ സംസ്ഥാനത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 2019 ജനുവരിയിലാണ് ജാർഖണ്ഡിലെ ഗോഡ്ഡ ജില്ലയിലാണ് ഏവിയൻ ഇൻഫ്ലുവൻസ അവസാനമായി റിപ്പോർട്ട് ചെയ്തത്.

പക്ഷിപനി പടരുന്നത് നിയന്ത്രണ വിധേയമാക്കാനും, നിയന്ത്രണ പ്രവർത്തനങ്ങളിലും സംസ്ഥാനത്തെ സഹായിക്കാൻ മന്ത്രാലയം രണ്ടംഗ കേന്ദ്ര സംഘത്തെ നിയോഗിച്ചു. കൂടാതെ, മനുഷ്യവാസമേഖലയിലേക്ക് പക്ഷി പനി പകരാതിരിക്കാൻ നിരീക്ഷണം അവലോകനം ചെയ്യാൻ ആരോഗ്യ മന്ത്രാലയം ഒരു കേന്ദ്ര സംഘത്തെ നിയോഗിച്ചിട്ടുണ്ട് എന്ന് അറിയിച്ചു. മൃഗസംരക്ഷണ, ഡയറി വകുപ്പ് സെക്രട്ടറി, ജാർഖണ്ഡ് സർക്കാർ ഉദ്യോഗസ്ഥരുമായി ഉചിതമായ പ്രതിരോധ നടപടികളെക്കുറിച്ച് ടെലിഫോണിൽ സംഭാഷണം നടത്തുകയും, കേന്ദ്രത്തിൽ നിന്നുള്ള എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു.

മൃഗസംരക്ഷണ കമ്മീഷണർ ജാർഖണ്ഡ്, പശ്ചിമ ബംഗാൾ സംസ്ഥാന മൃഗസംരക്ഷണ വകുപ്പുമായും ചർച്ച നടത്തി രോഗം മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചു. കൂടാതെ, ആക്ഷൻ പ്ലാൻ അനുസരിച്ച് നിയന്ത്രണ നടപടികളും ആരംഭിക്കുന്നതിന് മുമ്പ് എല്ലാവരെയും ബോധവത്കരിക്കുന്നതിനായി മൃഗസംരക്ഷണ കമ്മീഷണർ ജാർഖണ്ഡിലെ മൃഗസംരക്ഷണ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വെർച്വൽ മീറ്റിംഗ് നടത്തി. ആക്ഷൻ പ്ലാൻ പ്രകാരം സംസ്ഥാനം കൊന്നൊടുക്കിയ അല്ലെങ്കിൽ നിർമാർജനം ചെയ്യുന്ന കോഴികൾ, പക്ഷികൾ, മുട്ടകൾ, കോഴിത്തീറ്റ എന്നിവയ്ക്ക് കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: Rajasthan: വിളകളിലുണ്ടാവുന്ന കീടങ്ങളുടെ ആക്രമണം കർഷകരുടെ വരുമാനം കുറയ്ക്കുന്നു

English Summary: Avian influenza (H5N1) sample has found in the poultry farm, Jharkhand
Published on: 23 February 2023, 04:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now