1. News

Rajasthan: വിളകളിലുണ്ടാവുന്ന കീടങ്ങളുടെ ആക്രമണം കർഷകരുടെ വരുമാനം കുറയ്ക്കുന്നു

വിളവെടുക്കാനായ വിളകളെ ആക്രമിക്കുന്ന കീടങ്ങളുടെ വർദ്ധനവ് രാജസ്ഥാനിലെ കർഷകരുടെ ഉപജീവന മാർഗ്ഗത്തെയും സാമ്പത്തിക സ്ഥിതിയെയും പ്രതികൂലമായി ബാധിക്കുന്നു. രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിളനാശം കണ്ടു വരുന്നത്.

Raveena M Prakash
Rajasthan farmers fights pest attacks in crops and cause income loss
Rajasthan farmers fights pest attacks in crops and cause income loss

വിളവെടുക്കാനായ വിളകളെ ആക്രമിക്കുന്ന കീടങ്ങളുടെ വർദ്ധനവ് രാജസ്ഥാനിലെ കർഷകരുടെ ഉപജീവന മാർഗ്ഗത്തെയും സാമ്പത്തിക സ്ഥിതിയെയും പ്രതികൂലമായി ബാധിക്കുന്നു, ഇത് കർഷകരുടെ ജീവിതം തന്നെ ദുരിതത്തിലാക്കുന്നു. രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിളനാശം കണ്ടു വരുന്നത്. കഴിഞ്ഞ നാല് വർഷമായി ഇവിടുത്തെ കർഷകർ ആവർത്തിച്ചുള്ള കീടങ്ങളുടെ ആക്രമണത്താൽ ബുദ്ധിമുട്ടുന്നു. കീടങ്ങളുടെ ആക്രമണം വിളകളിൽ വർദ്ധിച്ചതായി ഒരു കർഷകൻ വെളിപ്പെടുത്തി, ഇത് കർഷകരുടെ വിളവിനെ സാരമായി ബാധിക്കുകയും ഉൽപാദനച്ചെലവ് വർദ്ധിക്കുകയും ചെയ്യുന്നു.

കീടങ്ങളുടെ ആക്രമണം വർധിച്ചതിനാൽ വിളകളിൽ കനത്ത കീടനാശിനികൾ കൂടുതൽ പ്രയോഗിക്കാൻ തുടങ്ങിയതായും ഒരു കർഷകൻ പറഞ്ഞു. എന്നാൽ ഒരു ദശാബ്ദം മുമ്പ് ഈ പ്രദേശത്ത് കീടങ്ങളെ ഭയപ്പെട്ടിരുന്നില്ല എന്ന് രാജസ്ഥാനിലെ ഒരു കർഷകർ പറഞ്ഞു. എന്നിരുന്നാലും, കീടങ്ങളുടെ ആക്രമണവും അവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളും വർഷങ്ങളായി വർദ്ധിച്ചിട്ടുണ്ടെന്നും, ഇത് കഴിഞ്ഞ മൂന്ന് വർഷമായി ഇത് കൂടുതൽ വഷളായി മാറുകയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ വർഷങ്ങളിൽ, കീടനിയന്ത്രണ മാർഗ്ഗങ്ങൾ വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ അത് ഒരു വിളയ്ക്ക് മൂന്ന് സ്പ്രേകളായി വർദ്ധിച്ചു, എന്ന് അദ്ദേഹം പറഞ്ഞു.

വെള്ളരി പോലുള്ള വിളകൾക്ക് 15 ദിവസം കൂടുമ്പോൾ കീടനാശിനി തളിക്കേണ്ടതുണ്ടെന്നും ഒരു കർഷകൻ പറഞ്ഞു. കാർഷിക പരമായുള്ള ഇൻപുട്ട് ചെലവ് പലമടങ്ങ് വർദ്ധിച്ചു. പിങ്ക് ബോൾവോമിൽ(Pink Bollworm) വിളകളെ സംരക്ഷിക്കാൻ വേണ്ടി പരുത്തി കൃഷിയ്ക്ക് വേണ്ടി ഏക്കറിന് ഏകദേശം 12,000 രൂപ ചെലവഴിക്കുന്നുണ്ട് എന്ന് കർഷകൻ പറഞ്ഞു. അതോടൊപ്പം തന്നെ വിത്ത്, രാസവളം, പുതയിടൽ, ഇവ വളർത്തുന്നതിന് ആവശ്യമായ മറ്റ് കാർഷിക ഇൻപുട്ടുകൾ എന്നിവയ്ക്ക് പുറമേയാണ് ഈ ചിലവ് എന്ന് ഒരു കർഷകൻ കൂട്ടിച്ചേർത്തു. 2021ൽ നടത്തിയ ഒരു ഗവേഷണ പ്രകാരം വിളകളിൽ വരുന്ന പ്രാണികളുടെയും, കീടങ്ങളെയും ഒന്നിലധികം രീതികളിൽ ഇല്ലാതാക്കാനും, അതോടൊപ്പം തന്നെ കാലാവസ്ഥാ വ്യതിയാനം കൃഷികളിൽ ഒരു വലിയ സ്വാധീനം ചെലുത്തുന്നുണ്ട് ഒരു കർഷകൻ വെളിപ്പെടുത്തി.

താപനിലയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന ദീർഘകാല വ്യതിയാനങ്ങൾ ഭൂമിശാസ്ത്രപരമായ പ്രദേശത്തിന്റെ വികാസത്തിനും അതിജീവന കാലയളവ് വർദ്ധിപ്പിക്കുന്നതിനും, അതോടൊപ്പം സസ്യങ്ങളും കീടങ്ങളും തമ്മിലുള്ള സമന്വയത്തെ തടസ്സപ്പെടുത്തുന്നതിനും ഇടയാക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത്തരം മാറ്റങ്ങൾ കീടങ്ങളുടെ വ്യാപനത്തിന് പ്രധാന പ്രേരകശക്തിയായി മാറുകയും വിളകളെ ഗുരുതരമായ സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുകയും ഒടുവിൽ മനുഷ്യന്റെ ഭക്ഷ്യസുരക്ഷയെ ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഉയരുന്ന താപനില ഗോതമ്പ് ഉൽപാദനത്തിലും വിലയിലും ബാധിക്കും: ക്രിസിൽ

English Summary: Rajasthan farmers fights pest attacks in crops and cause income loss

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds