കോവിഡ് ഭീതിയിൽ പിന്നോട്ടേക്കു പോയ മൽസ്യക്കയറ്റുമതി മേഖലയ്ക്ക് ആശ്വാസം പകരുന്ന തീരുമാനം.ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന കാരചെമ്മീനിൻറെ പരിശോധന ജപ്പാൻ പൂർണ്ണമായും പിൻവലിച്ചു. ജപ്പാനിലെ ഇന്ത്യൻ എംബസ്സി സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിട്ടി എം പി ഇ ഡി എ എക്സ്‌പോർട് ഇൻസ്‌പെക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ എന്നിവയെ ജപ്പാനിലെ ആരോഗ്യ തൊഴിൽ കേന്ദ്ര മന്ത്രാലയം എം എച്ച് എൽ ഡബ്ലിയു രേഖാമൂലം ഇക്കാര്യമറിയിച്ചു.

2020 മാർച്ചിൽ ജപ്പാനിൽ നിന്നുള്ള രണ്ടംഗ വിദഗ്ധ സംഘം ഇന്ത്യയിലെ കാരച്ചെമ്മീൻ ഹാച്ചറികൾ, പ്രജനന കേന്ദ്രങ്ങൾ , സംസ്കരണ കേന്ദ്രങ്ങൾ മുതലായവ സന്ദർശിച്ചിരുന്നു. കോവിഡ് പകർച്ച വ്യാധി മൂലമുണ്ടായ പ്രതിസന്ധിയിൽ ഉഴറി നിൽക്കുന്ന രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതി മേഖലയ്ക്ക് പുത്തനുണർവ് നൽകുന്നതാണ് ഈ തീരുമാനമെന്ന് എം പി ഇ ഡി എ ചെയർമാൻ കെ എസ് ശ്രീനിവാസ് പറഞ്ഞു. കാരചെമ്മേനിന്റെ പരിശോധന ഒഴിവാക്കണമെന്നു വിവിധ വേദികളിലായി എം പി ഇ ഡി എ ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ്. പരിശോധന ഒഴിവാക്കാനുള്ള തീരുമാനം കാർചെമ്മീൻ ഉത്പാദനവും കൃഷിയും വർധിപ്പിക്കും. കേരളം , പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ കാരച്ചെമ്മീൻ കർഷകർക്ക് ഊർജം പകരുന്നതാണ് ഈ തീരുമാനം.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ലോൺ അന്വേഷിക്കുകയാണോ? വനിതാ വികസന കോർപറേഷൻ തരും കുറഞ്ഞ പലിശയിൽ