തൃശൂർ:യൂറോപ്പിന്റെ രുചി ലോകത്തിലേക്ക് കേരളത്തിന്റെ തനത് രുചി വൈവിധ്യവു മായി നേന്ത്രക്കായ കടൽ കടന്നു.
തൃശൂർ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കർഷകർ വിളവെടുത്ത നേന്ത്രക്കായ വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസ്സിംഗ് കമ്പനി പായ്ക്ക് ഹൗസിലെ അത്യാധുനിക ഗുണനില വാര പരിശോധനകൾക്ക് ശേഷം കമ്പനിയുടെ അപേഡ സർട്ടിഫൈഡ് പായ്ക്ക് ഹൗസിൽ നിന്ന് കൊച്ചി തുറമുഖത്ത് എത്തിച്ചു.
10 ടൺ നേന്ത്രക്കായ ആണ് ഇറക്കുമതി ചെയ്യുന്നത്. ലണ്ടൻ ഗേറ്റ് വേ തുറമുഖത്താണ് എത്തിക്കുന്നത്.ലണ്ടനിൽ പഴങ്ങൾ പഴുപ്പിച്ചെടുത്ത് വിഷുവിന് മുൻപ് ഉപഭോക്താക്കളിൽ എത്തിക്കാനാണ് ശ്രമം.
വാഴക്കുളം കമ്പനിയിലെ പ്രീകൂളിംഗിനും ശുദ്ധീകരണ പ്രക്രിയയ്ക്കും ശേഷം കേടുപാടു കൾ, മറ്റു ക്ഷതങ്ങൾ എന്നിവ വരുത്താതെ ഈർപ്പം മാറ്റി കാർബൺ ബോക്സുകളിൽ നിറച്ച് കണ്ടെയ്നറുകളിൽ ആവശ്യമായ താപനില,ഊഷ്മാവ് എന്നിവ ക്രമീകരിച്ചാണ് കായ കയറ്റുമതി ചെയ്യുന്നത്.
പ്രതിവർഷം 2000 മെട്രിക് ടൺ നേന്ത്രക്കായ കടൽ മാർഗം വിദേശ വിപണികളിൽ എത്തിക്കാനാണ് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ തീരുമാനം.