സംസ്ഥാനത്തെ ആദ്യ അഗ്രോപാർക്കായ ബനാന ഹണി പാർക്കിന്റെ നിർമ്മാണോദ്ഘാടനം തൃശൂർ കണ്ണാറയിലെ മോഡൽ ഹോർട്ടികൾച്ചറൽ ഫാമിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കാർഷികോൽപനങ്ങളെ മൂല്യവർദ്ധിത ഉൽപന്നങ്ങളാക്കി മാറ്റി വിപണനം നടത്തുകയാണ് അഗ്രോപാർക്കുകളുടെ ലക്ഷ്യം. കാർഷിക വിളകളുടെ അടിസ്ഥാനത്തിൽ കൃഷി വകുപ്പ് സംസ്ഥാനത്ത് ആരംഭിക്കുന്ന 5 അഗ്രോ പാർക്കുകളിൽ ആദ്യത്തേതാണ് കണ്ണാറയിലേത്. കോഴിക്കോട് വേങ്ങേരിയിലും കൂത്താളിയിലും നാളികേര പാർക്ക്, പാലക്കാട് മുതലമടയിൽ മാമ്പഴം പാർക്ക്, ഇടുക്കി വട്ടവടയിൽ പച്ചക്കറി പാർക്ക് എന്നിവയാണ് മറ്റുള്ളവ. കാർഷികോൽപന്നങ്ങളെ മൂല്യവർധിത ഉൽപന്നങ്ങളാക്കി വിപണനം നടത്തുകയാണ് അഗ്രോ പാർക്കുകളുടെ ലക്ഷ്യം.
ബനാന പാര്‍ക്കിന് 55000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടവും ഹണി പാര്‍ക്കിന് 16220 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടവുമാണ് എസ്റ്റിമേറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.വാഴപ്പഴത്തില്‍നിന്നും തേനില്‍ നിന്നും നിരവധി മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. അഗ്രോ പാര്‍ക്കിന്റെ വരവോടെ കര്‍ഷകര്‍ക്ക് മൂല്യവര്‍ദ്ധിത .ഉത്പന്നങ്ങളുടെ നിര്‍മാണത്തില്‍ വളരെ എളുപ്പം പരിശീലനം നേടാം. ഉത്പന്നങ്ങളുടെ നിര്‍മാണത്തിനാവശ്യമായ സാങ്കേതിക ഉപദേശവും സംരംഭകത്വ പരിശീലനവും വാഴ ഗവേഷണ കേന്ദ്രത്തില്‍ നിന്നു നല്‍കും.
കണ്ണാറയിൽ 25.13 കോടി രൂപ ചെലവിലാണ് അഞ്ച് ഏക്കറിൽ ബനാന ഹണി പാർക്ക് സ്ഥാപിക്കുന്നത്. 150 മെട്രിക് ടൺ നേന്ത്രപ്പഴവും ഒരു ടൺ തേനും സംസ്‌കരിച്ച് മൂല്യവർദ്ധിത ഉൽപന്നങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. 150 ലേറെ ഭക്ഷ്യഉൽപന്നങ്ങൾ ഇത്തരത്തിൽ ബനാന-ഹണി പാർക്ക് വഴി വിപണിയിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. എട്ട് മാസത്തിനുളളിൽ പാർക്കിന്റെ നിർമ്മാണ പൂർത്തീയാക്കാനാണ് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ലക്ഷ്യമിടുന്നത്.വാഴപ്പഴത്തില്‍നിന്ന് തേന്‍ പ്രിസര്‍വ്, പഴം വരട്ടി, കാന്‍ഡി, ജാം, ജെല്ലി, ഹല്‍വ, പഴം അച്ചാര്‍, ലഡു, ഐസ്‌ക്രീം തുടങ്ങി 23 ഉത്പന്നങ്ങള്‍ നിര്‍മിക്കാം...പാനീയങ്ങളുടെ കാര്യമാണെങ്കില്‍ പഴം ജ്യൂസ്, ജ്യൂസ് സിറപ്പ്, വാഴപ്പഴം നെക്ടര്‍, വാഴപ്പഴം ജ്യൂസ് പൗഡര്‍, ജ്യൂസ് സോഡ, ജ്യൂസ് സ്‌ക്വാഷ് തുടങ്ങി പതിനൊന്ന് വിഭവങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. പച്ചക്കായയില്‍നിന്ന് ന്യൂഡില്‍സ്, ബണ്‍, റൊട്ടി, മാക്രോണ്‍, ബ്രഡ്, ബിസ്‌കറ്റ്, മുറുക്ക്, പൊക്കുവട തുടങ്ങി നാല്‍പതോളം .വിഭവങ്ങള്‍ ഉണ്ടാക്കാം.കർഷകരുടെ പ്രൊഡ്യൂസർ കമ്പനികൾക്ക് മുഖ്യപങ്കാളിത്തമുളള സ്ഥാപനമായാണ് പാർക്ക് വിഭാവനം ചെയ്യുന്നത്.