വാഴക്കര്‍ഷകര്‍ക്ക് തിരിച്ചടിയായി നേന്ത്രപ്പഴത്തിന് വില കുറയുന്നു.കിലോ 60 രൂപ വരെ ലഭിച്ചിടത്തു നിന്ന് 20ല്‍ താഴേക്കാനണ് കൂപ്പുകുത്തിയത്. ചെറുതും വലുതുമായി വാഴക്കൃഷി ചെയ്യുന്നവരെ ഇത് ചെറുതായൊ ന്നുമല്ല വലയ്ക്കുന്നത്. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍നിന്ന് കിലോയ്ക്ക് 16 രൂപയ്ക്ക് നേന്ത്രപ്പഴം ഇറക്കുമതി ചെയ്യുന്നതിനാലാണ് വില കുത്തനെ ഇടിഞ്ഞതെന്നാണ് കര്‍ഷകര്‍ പറയുന്നത്. വാഴയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കിയാല്‍ കര്‍ഷകന് നഷ്‌ടം കുറയ്ക്കാനാകുമെന്ന് അഭിപ്രായമുണ്ട്. എന്നാല്‍, അത്തരത്തിലൊരു ചിന്ത ഗൗരവമായി കര്‍ഷകരുടെയോ അധികൃതരുടെയോ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
ആയിരം വാഴകള്‍ കൃഷിചെയ്യാന്‍ ഒരു കര്‍ഷകന് ചുരുങ്ങിയത് ഒന്നരലക്ഷം രൂപ ചെലവുവരും. വാഴനടാന്‍ നിലമൊരുക്കുന്നതുമുതല്‍ കുലകൊത്തുന്നതു വരെയാണിത്. മഴക്കാലത്ത് വെള്ളംകയറിയാല്‍ പിന്നീടുള്ള ആറുമാസം കൃഷിചെയ്യാന്‍ പറ്റാത്ത സ്ഥിതിയാകും. ഇത്രയും വാഴക്കുലയ്ക്ക് കുറഞ്ഞത് അഞ്ചു ലക്ഷമെങ്കിലും കിട്ടിയാല്‍ മാത്രമേ കര്‍ഷകര്‍ക്ക് ലാഭം കിട്ടൂ. എന്നാല്‍ ഇപ്പോള്‍ കിട്ടുന്നതാകട്ടെ കഷ്ടി രണ്ടുലക്ഷം രൂപവരെയാണെന്ന് കര്‍ഷകര്‍ പറയുന്നു. കേരളത്തിലെ പഴം-പച്ചക്കറിമേഖലയുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ട് സ്ഥാപിതമായ വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്സ് പ്രമോഷന്‍ കൗണ്‍സിലിലെ (വി.എഫ്.പി.സി.കെ.) മടിക്കൈ വിപണി ഓഫീസ് വഴിയാണ് ഇവര്‍ വില്‍പ്പന നടത്തുന്നത്. ഇന്‍ഷുറന്‍സ് ചെയ്ത വാഴകള്‍ നശിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണം ലഭിച്ചില്ലെന്നും ഇടവിളകൃഷിക്ക് പ്രഖ്യാപിച്ച ഫണ്ട് കൊടുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും കര്‍ഷകരുടെ ഭാഗത്തുനിന്നും വലി