ലഘു സമ്പാദ്യ പദ്ധതികളും (small savings plans) ബാങ്ക് സ്ഥിര നിക്ഷേപവും (bank fixed deposit) തമ്മിൽ പലിശയുടെ കാര്യത്തിലുള്ള അന്തരം വർദ്ധിച്ചു. ഒക്ടോബർ-ഡിസംബർ പാദത്തിൽ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്കിൽ മാറ്റം വരുത്തേണ്ടെന്നു സർക്കാർ തീരുമാനിച്ചതോടെയാണിത്.
2020 ഏപ്രിലിൽ അവസാനിച്ച പാദത്തിലാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്കിൽ വൻകുറവ് വരുത്തിയത്. 1.40% വരെയായിരുന്നു പലിശ കുറച്ചത്. തുടർന്നുള്ള രണ്ടു പാദത്തിലും നിരക്കിൽ മാറ്റം വരുത്തേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.
റിസേർവ് ബാങ്ക് റിപ്പോ നിരക്കിൽ പലതവണയായി 2.50% കുറവ് വരുത്തിയതോടെ ബാങ്കുകൾ അടിക്കടി സ്ഥിരനിക്ഷേപം, എസ്ബി അക്കൗണ്ട് എന്നിവയുടെയും പലിശനിരക്ക് താഴ്ത്തി. ഇതോടെയാണ് ലഘു സാമ്പാദ്യ പദ്ധതികളുടെയും ബാങ്ക് നിക്ഷേപത്തിന്റേയും പലിശനിരക്കിൽ അന്തരം വർധിച്ചത്.
SBI യുടെ ഒരു വർഷത്തെ സ്ഥിര നിക്ഷേപ പലിശ ഇപ്പോൾ 4.9%, HDFC ബാങ്ക് 5.1% ICICI ബാങ്ക് 5% വുമാണ് ഈ കാലയളവിൽ പലിശ നൽകുന്നത്. എന്നാൽ ഒരു വർഷത്തെ പോസ്റ്റ് ഓഫീസ് ഡെപ്പോസിറ്റിന് 5.5% പലിശ ലഭിക്കും.
ആദായനികുതി ബാധ്യത കൂടി കിഴിക്കുമ്പോൾ നാമമാത്ര ആദായമാണ് ബാങ്ക് നിക്ഷേപത്തിൽനിന്ന് ലഭിക്കുക. 30% ആദായനികുതി (നാലു ശതമാനം സെസ് ഉൾപ്പെടെ ) നൽകുന്നയാളാണ് നിങ്ങളെങ്കിൽ നികുതി ബാധ്യത കിഴിച്ച് SBI യുടെ നിക്ഷേപത്തിൽനിന്ന് ലഭിക്കുന്ന നേട്ടം 3.37% മാത്രമാണ്. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൽ നിന്ന് 3.78%വും.
അഞ്ചു വർഷകാലയളവിലുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന് 5.4% മാണ് ലഭിക്കുന്ന പലിശ. HDFC ബാങ്കിൽ 5.30%വും, ICICI യിൽ 5.35% വുമാണ് പലിശ. 30% ആദായനികുതി നൽകിയാൽ SBI യുടെ നിക്ഷേപത്തിൽനിന്നു 3.71% വും പോസ്റ്റ് ഓഫീസിൽ നിന്ന് 4.60% വുമാണ് മിച്ചം ലഭിക്കുന്ന ആദായം.
എന്നാൽ ബാങ്ക് നിക്ഷേപകരായ മുതിർന്ന പൗരന്മാർക്ക് ആശ്വസിക്കാൻ വകയുണ്ട്. അര ശതമാനം പലിശ അധികം ലഭിക്കും. പോസ്റ്റ് ഓഫീസ് ടൈം ഡെപോസിറ്റ്ന് ഈ ആനുകൂല്യമില്ല. സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം പോലുള്ളവ പ്രയോജനപ്പെടുത്തി കൂടുതൽ പലിശ നേടാനുള്ള സൗകര്യം ലഘു സമ്പാദ്യ പദ്ധതികളിൽനിന്ന് ലഭിക്കും.
അനുബന്ധ വാർത്തകൾ സ്ത്രീകൾക്ക് വായ്‌പ്പാ പദ്ധതി;ഒരു ലക്ഷം മുതൽ മുപ്പത് ലക്ഷം വരെ ചുരുങ്ങിയ പലിശ നിരക്കിൽ
#BankDeposit #SmallSavingsPlans #krishijagran #interest #SavingsScheme