ഭവനവായ്പയുടെ പലിശനിരക്ക് കുറച്ച് ഗുണഭോക്താക്കൾക്ക് ആശ്വസവാർത്തയുമായി ബാങ്ക് ഓഫ് ബറോഡ. പൊതുമേഖല ധനകാര്യസ്ഥാപനമായ ബാങ്ക് ഓഫ് ബറോഡ (Bank of Baroda) ഭവനവായ്പ പലിശ നിരക്ക് (home loan interest rate) 25 ബേസിസ് പോയിന്റ് കുറച്ചു. ഇതോടെ, പലിശ നിരക്ക് 6.50 ശതമാനമായി കുറഞ്ഞു.
എന്നാൽ, കുറഞ്ഞ പലിശ നിരക്ക് പരിമിത കാലത്തേക്ക് മാത്രമാണെന്നും ബാങ്ക് അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചു.
നിലവിൽ പലിശ നിരക്ക് 6.50 ശതമാനമായി കുറച്ചെങ്കിലും മുന്‍വര്‍ഷത്തെ പലിശ നിരക്ക് 6.75 ശതമാനമായിരുന്നു. പുതിയ ഭവന വായ്പകള്‍ക്കും ബാലന്‍സ് ട്രാന്‍സ്ഫറുകള്‍ക്കും അപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇനിമുതൽ ഈ പലിശ നിരക്കുകളായിരിക്കും ലഭ്യമാകുക.
6.50% പലിശ നിരക്ക് കുറച്ചു
'ബാങ്ക് ഓഫ് ബറോഡയുടെ ഭവന വായ്പകളുടെ പലിശ നിരക്ക് പ്രതിവര്‍ഷം 6.75% ല്‍ നിന്ന് 6.50% ആയി കുറച്ചു. പരിമിത കാലയളവിലേക്കാണ് പുതിയ നിരക്ക് ബാധകമാകുന്നത്. അതായത്, 2022 ജൂണ്‍ 30 വരെയായിരിക്കും പുതിയ നിരക്ക് പ്രാബല്യത്തിൽ ഉണ്ടാകുക. കൂടാതെ, ഈ കാലയളവില്‍ പ്രോസസ്സിങ് ഫീസില്‍ 100% ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ ബാങ്ക് ഓഫ് ബറോഡ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഭവന വായ്പകള്‍ വാഗ്ദാനം ചെയ്യുന്നത് തുടരും', എന്ന് പ്രസ്താവന വ്യക്തമാക്കുന്നു.
പുതിയ ഭവന വായ്പയുടെ എല്ലാ തുകകള്‍ക്കും ഈ പ്രത്യേക നിരക്ക് ലഭ്യമാണ്. എംസിഎല്‍ആര്‍ (MCLR) നിരക്കുകളില്‍ മാറ്റം വരുത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് ബാങ്ക് ഓഫ് ബറോഡയുടെ ഭവനവായ്പ പലിശ നിരക്ക് കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം. 2022 ഏപ്രില്‍ 12 മുതലാണ് നിരക്ക് പ്രാബല്യത്തില്‍ വന്നത്. എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്കുകള്‍ 0.05 ശതമാനമായിരിക്കും ഉയരുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി വീട് വില്‍പ്പനയില്‍ ഗണ്യമായ വർധനവ് ഉണ്ടായിരുന്നു. അതിനാൽ തന്നെ ഭവന വായ്പകളുടെ വാര്‍ഷിക പലിശ നിരക്ക് കുറച്ചതും ഗുണഭോക്താക്കൾക്ക് കൂടുതൽ അനുകൂലമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ബാങ്ക് ഓഫ് ബറോഡ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റം പ്രഖ്യാപിച്ചു
ബാങ്ക് ഓഫ് ബറോഡയുടെ ഭവന വായ്പ 2021 ഡിസംബര്‍ അവസാനത്തോടെ 6.57 ശതമാനം കൂടി 76,898 കോടി രൂപയായിരുന്നു.
അതേ സമയം ബാങ്ക് ഓഫ് ബറോഡയുടെ ബോബ് വേൾഡ് മൊബൈൽ ബാങ്കിങ്പ്ലാറ്റ്‌ഫോമിലെ പുതിയ ഫീച്ചറായ ബോബ് വേൾഡ് ഗോൾഡ് ലോഞ്ച് പ്രഖ്യാപിച്ചിട്ടുണ്ട്. 'ബോബ് വേൾഡ് ഗോൾഡ്' എന്ന പുതിയ ഫീച്ചറിൽ എളുപ്പത്തിൽ നാവിഗേഷൻ, വലിയ ഫോണ്ടുകൾ, മതിയായ സ്‌പെയ്‌സിങ് വോയ്‌സ് അധിഷ്‌ഠിത സെർച്ചിങ് സേവനം പോലുള്ള അധിക ഫീച്ചറുകൾ ഇതിലുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: Special FD Schemes For Senior Citizens: മികച്ച വരുമാനം ഉറപ്പാക്കുന്ന SBI, HDFC സ്കീമുകൾ, April 1ന് മുൻപ് അംഗമാകൂ
പുതിയ വീട് വാങ്ങൽ, പുനരുദ്ധാരണം അല്ലെങ്കിൽ നിർമാണം എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായാണ് ഹോം ലോൺ എടുക്കുന്നത്. വായ്പ തുക, ഭവന വായ്പ പലിശ, കാലാവധി എന്നീ മൂന്ന് ഘടകങ്ങളാണ് ഭവനവായ്പയെ ആശ്രയിച്ചിരിക്കുന്നത്.