1. News

EPFO Latest: 6 കോടി ജീവനക്കാർക്ക് തിരിച്ചടി, PF പലിശനിരക്ക് വെട്ടിക്കുറച്ചു

എട്ടര ശതമാനമായിരുന്ന പലിശനിരക്ക് കുത്തനെ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. കഴിഞ്ഞ വർഷം എട്ടര ശതമാനം ആയിരുന്നു പലിശ നിരക്ക്. ഇതിൽ നിന്നും നാല് ശതമാനം പോയിന്റ് കുറവാണ് വരുത്തിയത്.

Anju M U
epfo
Provident Fund : പിഎഫ് പലിശനിരക്ക് വെട്ടിക്കുറച്ചു

6 കോടി ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന പുതിയ കേന്ദ്രസർക്കാർ തീരുമാനമാണിത്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഏറ്റവും കുറഞ്ഞ പലിശ നിരക്കിലേക്ക് ഇപിഎഫ് പലിശനിരക്ക് (EPF Interest Rates) എത്തിയിരിക്കുകയാണ്. എട്ടര ശതമാനമായിരുന്ന പലിശനിരക്ക് കുത്തനെ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചിരിക്കുന്നുവെന്ന വാർത്തയാണ് ഏറ്റവും പുതിയതായി വരുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: PF ഉടമകൾ ജാഗ്രത! ഈ പിഴവുകൾ ഒഴിവാക്കിയില്ലെങ്കിൽ നിങ്ങളുടെ പണം നഷ്ടപ്പെടും

2022-23ലെ എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് പലിശനിരക്ക് (Employees Provident Fund Interest Rates) പ്രഖ്യാപിക്കാൻ ഗുവാഹത്തിയിൽ ചേർന്ന ഉന്നതാധികാരസമിതി യോഗത്തിലാണ് പുതിയ തീരുമാനം.

8.5ൽ നിന്നും 8.1 ശതമാനത്തിലേക്ക് (From 8.5 per cent to 8.1 per cent)

കഴിഞ്ഞ വർഷം എട്ടര ശതമാനം ആയിരുന്നു പലിശ നിരക്ക്. ഇതിൽ നിന്നും നാല് ശതമാനം പോയിന്റ് കുറവാണ് വരുത്തിയത്. പുതിയ തീരുമാനപ്രകാരം 8.5 ശതമാനമായിരുന്ന പലിശ ഇപ്പോൾ 8.1 ശതമാനമായി കുറഞ്ഞു. ആറ് കോടി മാസ ശമ്പളക്കാർക്ക് ഇത് തിരിച്ചടിയാണ്.

ബന്ധപ്പെട്ട വാർത്തകൾ: EPFO വാർത്ത: 15000 രൂപയിൽ കൂടുതൽ അടിസ്ഥാന വേതനം ലഭിക്കുന്ന തൊഴിലാളികൾക്ക് പുതിയ പെൻഷൻ പദ്ധതി

കഴിഞ്ഞ പത്തു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് ഇത്. ഇപ്പോൾ തീരുമാനിച്ച 8.1 ശതമാനം പലിശ നിരക്കിനെ കുറിച്ച് കൂടുതൽ വിശദവിവരങ്ങൾ ഇപിഎഫ് സമിതി കേന്ദ്ര ധന മന്ത്രാലയം അറിയിക്കും. ഇതിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. ഈ സാമ്പത്തിക വർഷം 76768 കോടി രൂപയാണ് ഇപിഎഫിൽ എത്തിയത്.

എന്താണ് ഇപിഎഫ്? (What is EPF?)

ഇരുപതോ അതിലധികമോ ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്കായാണ് ഇപിഎഫ് അഥവാ എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ട് സേവനം ലഭ്യമാകുന്നത്. സംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക്, അതായത്, പാർട്ണർഷിപ്പുകൾ, കമ്പനികൾ, പ്രൊപ്രൈറ്ററി സ്ഥാപനങ്ങളിലുള്ളവർക്കാണ് ഇത് പ്രയോജനപ്പെടുത്താൻ കഴിയുന്നത്. സ്വയം തൊഴിൽ ചെയ്യുന്നവർക്കും പെൻഷൻ സ്വീകരിക്കുന്നവർക്കും ഇപിഎഫ് ലഭിക്കില്ല. കേന്ദ്ര സർക്കാരിന്റെ എംപ്ലോയീസ് ഫണ്ട് ഓർഗനൈസഷൻ ആണ് ഇപിഎഫിലൂടെ ലഭിക്കുന്ന പലിശ സംബന്ധിച്ചുള്ള തീരുമാനങ്ങൾ എടുക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതി; ഉടൻ മന്ത്രിസഭയുടെ അനുമതി തേടും

ജീവനക്കാരനും തൊഴിലുടമയും ഇതിലേക്ക് നിക്ഷേപം നടത്തേണ്ടതാണ്. അതായത്, ജീവനക്കാർ അവരുടെ പിഎഫ് നിക്ഷേപത്തിലേക്ക് ശമ്പളവും ക്ഷാമബത്തയും ഉൾപ്പെടുന്ന അടിസ്ഥാന വേതനത്തിന്റെ 12 ശതമാനം തുക നൽകണം. ഇതിന് തത്തുല്യമായ തുക തൊഴിലുടമയും നൽകേണ്ടതുണ്ട്.
ഉടമ നൽകേണ്ട വിഹിതത്തിന്റെ 8.33 ശതമാനമാണ് എംപ്ലോയീസ് പെൻഷൻ സ്കീമിലേക്ക് മാറ്റുന്നത്. ശേഷിക്കുന്ന 3.67 ശതമാനവും ജീവനക്കാരന്റെ പക്കൽ നിന്നുള്ള 12 ശതമാനവും കൂടി ചേർത്ത് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ നിക്ഷേപിക്കും.

മറ്റു നിക്ഷേപങ്ങങ്ങളിൽ നിന്ന് ഇപിഎഫ് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നാൽ, ഇതിൽ അടയ്ക്കുന്ന വിഹിതം, ലഭിക്കുന്ന പലിശ, പിൻവലിക്കുന്ന തുക എന്നിവയെല്ലാം ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഭാവിയിലേക്കുള്ള ഒരു സുരക്ഷിത നിക്ഷേപം ആയതിനാൽ അടിയന്തര ഘട്ടത്തിൽ നിബന്ധനകൾക്ക് വിധേയമായി മാത്രമാണ് ഇതിലെ നിക്ഷേപം പിൻവലിക്കാൻ സാധിക്കുന്നത്. 58 വയസ് എത്തിയവർക്കാണ് നിക്ഷേപം പൂർണമായും പിൻവലിക്കാൻ അർഹതയുള്ളത്.

ബന്ധപ്പെട്ട വാർത്തകൾ: പി. എഫ് ലഭിക്കണമെങ്കിൽ ഇ-നോമിനേഷൻ പ്രക്രിയ നിർബന്ധമാണ്: ഇ-നോമിനേഷൻ എങ്ങനെ ഫയൽ ചെയ്യണമെന്ന് അറിയുക

ഓരോ നിക്ഷേപകനും യൂണിവേഴ്സൽ അക്കൗണ്ട് നമ്പറിലൂടെ ഒരു തനത് തിരിച്ചറിയൽ നമ്പർ ലഭിക്കുന്നു. പിഎഫ് ബാലൻസ് അറിയാനാണെങ്കിലും, നിക്ഷേപം പിൻവലിക്കാനാണെങ്കിലും, മറ്റെന്തിങ്കിലും അപ്ഡേഷനായാലും ഓൺലൈനായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ സേവാ പോർട്ടൽ വഴി നേരിട്ട് നടത്താനാകും.

English Summary: EPFO Latest: 6 Crore Employees Affected, PF Interest Rates Reduced

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds