ബാങ്ക് ഓഫ് ഇന്ത്യയിലെ പ്രബേഷനറി ഓഫിസർ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു. ആകെ 500 ഒഴിവുകളാണുള്ളത്. താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് ഒഫീഷ്യൽ വെബ്സൈറ്റായ www.bankofindia.co.in ൽ അപേക്ഷകൾ അയക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (22/02/2023)
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 25 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.
ഒഴിവുകളുടെ വിശദവിവരങ്ങൾ
ജനറൽ ബാങ്കിങ് വിഭാഗത്തിൽ ക്രെഡിറ്റ് ഓഫിസർ–350
സ്പെഷലിസ്റ്റ് വിഭാഗത്തിൽ ഐടി ഓഫിസർ–150
എന്നിങ്ങനെയാണ് ഒഴിവുകൾ. ഒരു തസ്തികയിലേക്കു മാത്രമേ അപേക്ഷിക്കാവൂ. ഇന്ത്യയിൽ എവിടെയും നിയമനമുണ്ടാകാം.
ബന്ധപ്പെട്ട വാർത്തകൾ: റെയിൽ കോച്ച് ഫാക്ടറിയിൽ അപ്രന്റിസുകളെ നിയമിക്കുന്നു; പത്താംക്ലാസ് 50% മാർക്കുള്ളവർക്ക് അവസരം
വിദ്യാഭ്യാസ യോഗ്യത
ക്രെഡിറ്റ് ഓഫിസർ: ഏതെങ്കിലും ബിരുദം ∙ ഐടി ഓഫിസർ: കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ ആപ്ലിക്കേഷൻസ് / ഐടി / ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻസ് /ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻസ് / ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ എന്നിവയിൽ 4 വർഷ ബിടെക് / ബിഇ; അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻസ് / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻസ് / ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ /കംപ്യൂട്ടർ സയൻസ് / ഐടി / കംപ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നിവയിൽ പിജിയും; അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും DOEACC B ലെവൽ ജയവും.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ 5906 പുതിയ അദ്ധ്യാപക തസ്തികകൾ
പ്രായപരിധി
വയസ്സ് 20നും 29നും ഇടയിലായിരിക്കണം. പട്ടികവിഭാഗക്കാർക്കും വിമുക്തഭടർക്കും 5 വർഷ ഇളവ്. മറ്റു പിന്നാക്കവിഭാഗക്കാർക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷ ഇളവ്. 2023 ഫെബ്രുവരി 1 അടിസ്ഥാനമാക്കി യോഗ്യതയും പ്രായവും കണക്കാക്കും.
ശമ്പളം
ശമ്പളം 36,000 മുതൽ 63,840 രൂപ വരെ
തിരഞ്ഞെടുപ്പ്: ഓൺലൈൻ ഒബ്ജക്ടീവ് ടെസ്റ്റ്, ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്കഷൻ എന്നിവയിലൂടെ. ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്കഷൻ ഘട്ടങ്ങളിൽ അർഹർക്ക് മാർക്കിളവുണ്ട്. ഒരു വർഷത്തെ പിജി ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് (പിജിഡിബിഎഫ്) കൂടി പൂർത്തിയാക്കണം. പ്രബേഷൻ 2 വർഷം. കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്.
അപേക്ഷാഫീസ്
850 രൂപയാണ് അപേക്ഷ ഫീസ്. പട്ടികവിഭാഗ, ഭിന്നശേഷി അപേക്ഷകർക്കു 175 രൂപ. ഫീസ് ഓൺലൈനായി അടയ്ക്കണം.