1. News

കേരളത്തിൽ 5906 പുതിയ അദ്ധ്യാപക തസ്തികകൾ

2022-23 അധ്യയന വർഷത്തെ തസ്തിക നിർണയം പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫിസ് അറിയിച്ചു. 2313 സ്‌കൂളുകളിൽ നിന്നും 6005 അധിക തസ്തികളാണ് സൃഷ്ടിക്കേണ്ടത്. ഇതിൽ അധ്യാപക തസ്തിക 5906 ഉം അനധ്യാപക തസ്തിക 99ഉം ആണ്. ഇതു സംബന്ധിച്ച ശുപാര്‍ശ ധനവകുപ്പിന് കൈമാറി.

Meera Sandeep
കേരളത്തിൽ 5906 പുതിയ അദ്ധ്യാപക തസ്തികകൾ
കേരളത്തിൽ 5906 പുതിയ അദ്ധ്യാപക തസ്തികകൾ

2022-23 അധ്യയന വർഷത്തെ തസ്തിക നിർണയം പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. 2313 സ്‌കൂളുകളിൽ നിന്നും 6005 അധിക തസ്തികളാണ് സൃഷ്ടിക്കേണ്ടത്. ഇതിൽ അധ്യാപക തസ്തിക 5906 ഉം അനധ്യാപക തസ്തിക 99ഉം ആണ്. ഇതു സംബന്ധിച്ച ശുപാര്‍ശ ധനവകുപ്പിന് കൈമാറി.

ബന്ധപ്പെട്ട വാർത്തകൾ: സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സിലെ 405 ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു; ∙ശമ്പളം: 31,852 രൂപ വരെ

ഏറ്റവും കൂടുതൽ അധിക തസ്തികകൾ സൃഷ്ടിക്കേണ്ട ജില്ല മലപ്പുറം ആണ്. മലപ്പുറത്ത് സർക്കാർ മേഖലയിൽ 694 ഉം എയ്ഡഡ് മേഖലയിൽ 889 ഉം തസ്തികകൾ ആണ് സൃഷ്ടിക്കേണ്ടത്. ആകെയുള്ള തസ്തികകളുടെ 26.36 ശതമാനം ആണിത്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (17/02/2023)

ഏറ്റവും കുറവ് അധിക തസ്തികകൾ സൃഷ്ടിക്കേണ്ട ജില്ല പത്തനംതിട്ടയാണ്. ഇവിടെ 62 തസ്തികകളാണ് വേണ്ടത്. ആകെയുള്ളതിന്റെ 1.03 ശതമാനം വരും ഇത്.

ബന്ധപ്പെട്ട വാർത്തകൾ: എൻപിസിഐല്ലിലെ 193 ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

കുട്ടികളുടെ എണ്ണം പരിഗണിച്ചാൽ ഏറ്റവും കൂടുതൽ കുട്ടികൾ ഉള്ളത് മലപ്പുറം ജില്ലയിലും (20.35%) കുറവ് പത്തനംതിട്ട ജില്ലയിലും ആണ് (2.25%). മുൻ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ സർക്കാർ മേഖലയിൽ കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ഒഴികെ എല്ലാ ജില്ലകളിലും വർദ്ധനയാണുള്ളത്.

English Summary: 5906 new teaching posts in Kerala

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds