കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള തത്രപ്പാടിലാണ് എല്ലാവരും. ജോലിയുള്ളവർ പോലും സാമ്പത്തികമായി ഞെരുങ്ങുന്ന അവസ്ഥ. ഈയവസ്ഥയിൽ നമ്മളെ സഹായിക്കാൻ ചെറിയ ചെറിയ വായ്‌പകൾ ഉണ്ട്.
കരുതൽ ധനം കയ്യിലുണ്ടെങ്കിൽ അധിക വായ്‌പയെടുക്കണ്ട. എങ്കിലും വായ്‌പയെടുക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ആറ് തരം ലോണുകളെക്കുറിച്ച് പറയാം.
മിതമായ പലിശ നിരക്കിൽ കൂടുതൽ തവണകളിലായി ലഭിക്കുന്ന വായ്‌പകൾ നമ്മുടെ ധനകാര്യ സ്ഥാപനങ്ങൾക്കുണ്ട്. പാലത്തിനെ ക്കുറിച്ചും നമുക്കറിയില്ല എന്നതാണ് നമ്മെ ഇവയിൽ നിന്നും അകറ്റുന്നത്. കൂടുതൽ താവനകളിൽ ലഭിക്കുന്ന വായ്‌പകൾ, അധിക ബാധ്യതയില്ല, തിരിച്ചടയ്ക്കാനാകും എന്നുണ്ടെങ്കിൽ വായ്‌പയെടുക്കാം.
കോവിഡ് വായ്‌പകൾ Covid loans
കൃത്യമായി ഭവൻ വായ്‌പകൾ എടുത്ത് തിരിച്ചടവ് ചരിത്രമുള്ളവർ, വ്യക്തിഗത വായ്‌പയിൽ കൃത്യമായി തിരച്ചടവിലൂടെ ബാങ്കിന്റെ വിശ്വാസം നേടിയവർ, ശമ്പള അക്കൗണ്ടുള്ളവർ, സ്ത്രീകളുടെ കൂട്ടായ്മകൾ എന്നിവർക്ക് ബാങ്കുകൾ കോവിഡ് വായ്‌പ നൽകുന്നുണ്ട്. 50000 മുതൽ 5 ലക്ഷം വരെയാണ് ബാങ്കുകൾ നൽകുന്ന കോവിഡ് വായ്‌പ. ആദ്യത്തെ 6 മാസക്കാലം പലിശയിലാവും തിരച്ചടക്കേണ്ട എന്ന ആനുകൂല്യവും കോവിഡ് ലോണിന് ഉണ്ട്. ഇതിന്റെ പലിശ നിരക്ക് ഓരോ ബാങ്കുകൾക്കും വ്യത്യസ്തമായിരിക്കും. സിൻഡിക്കേറ്റ് ബാങ്കിന് 7.9 ശതമാനമാണ് പലിശ. അതെ സമയം ബാങ്ക് ഓഫ് ഇന്ത്യ ഭാവന വൈയ്പയെടുത്ത് കൃത്യമായ തിരച്ചടവുള്ളവർക്ക് 8.2 ശതമാനത്തിനാണ് ഈ ലോൺ നൽകുന്നത്.
സ്വർണപ്പണയ വായ്‌പ. Gold loan.
ഈ വായ്‌പയാണ് പെട്ടന്ന് കിട്ടുന്ന വായ്‌പകളിൽ ഏറ്റവും അനുയോജ്യം. കയ്യിലുള്ള സ്വർണ്ണത്തിന്റെ ഈടിന്മേൽ ലോണിനായി വിവിധ ബാങ്കുകളെ സമീപിച്ചാൽ കാർഷിക വൈപയടക്കമുള്ള വിവിധ സ്കീമുകളിൽ ലോൺ ലഭിക്കും. ഈടായി വയ്ക്കുന്ന സ്വർണ്ണത്തിന്റെ മൂല്യത്തിന്റെ 75%വരെ ലോൺ ആയി ലഭിക്കും. 9.10%പലിശയാണ് സാധാരണ ബാങ്കുകൾ ഈടാക്കുന്നത്.
ഡിജിറ്റൽ ടോപ് അപ് ഹോം ലോൺ Digital Top Up Home Loan
നിലവിലുള്ള ഈടിന്മേൽ കൂടുതൽ വായ്‌പ തുക ലഭ്യമാകുന്ന ഇവ അതെ പലിശ നിരക്കിൽ കൂടുതൽ കൂടുതൽ കാലാവധിയിൽ കൂടുതൽ വായ്‌പാ തുക ലഭ്യമാകും. നിലവിൽ നിങ്ങൾ എടുത്തിട്ടുള്ള ഹോം ലോണിന് മൂല്യമനുസരിച്ച് കൃത്യമായി തിരച്ചടയ്ക്കുന്ന ഉപഭോക്താവിന് ബാങ്കുകൾ ലഭ്യമാക്കുന്ന ലോണാണിത് .
വസ്തുവിൻമേലുള്ള വായ്‌പ Property loan
വീട് , തുടങ്ങിയവ ബാങ്കിൽ ഈടായി നൽകിയാണ് സാധാരണ ഈ വായ്‌പ സ്വന്തമാക്കുന്നത്. മറ്റു സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാകുമ്പോൾ ഗാർഹിക, വ്യാവസായിക വസ്തുവിന്റെ രേഖകൾ വീടോ, സ്ഥാപനമോ നൽകി loan against property (LAP) സ്വന്തമാക്കാം.എളുപ്പത്തിൽ, അധിക ബുദ്ധിമുട്ടുകൾ ഇല്ലാതെ ഈ വായ്‌പ ലഭിക്കാൻ നേരത്തെ പണയപ്പെടുത്തിയിട്ടില്ലാത്ത പ്രോപ്പർട്ടിയുടെ രേഖകൾ വേണം സമർപ്പിക്കാൻ. 8.95%പലിശ നിരക്കാണ് സാധാരണ ബാങ്കുകൾ വസ്തുവിന്മേലുള്ള ഈഡിലുള്ള വായ്‌പയ്ക്ക് ചുമത്തുന്നത്.20 വർഷത്തെ കാലാവധി വരെ തിരിച്ചടവിന് ലഭിക്കാം.വസ്തുവിന്റെ മൂല്യവും ഉപഭോക്താവിന്റെ തിരിച്ചടവ് ശേഷിയും നോക്കിയായിരിക്കും ബാങ്കുകൾ വായ്‌പ നൽകുന്നത്.
ക്രഡിറ്റ് കാർഡിന് മേൽ വായ്‌പ Credit card loan
ക്രെഡിറ്റ് കാർഡുള്ള ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കരടിന്മേലും ബാങ്കുകൾ വായ്‌പ ലഭ്യമാക്കാറുണ്ട് .ക്രഡിറ്റ് കാർഡ് ലോണുകൾ വഴി സാധനങ്ങൾ വാങ്ങുന്നവരും കൃത്യമായി തിരിച്ചടവ് നടത്തുന്നവരുമെല്ലാം ഈ വായ്പക്ക് യോഗ്യരാണ്. എന്നാൽ ക്രെഡിറ്റ് കാർഡ് അടവ് മുടക്കം വരുത്തുമ്പോൾ 36 -40 ശതമാനം വരെ പലിശ ഈടാക്കുന്നത് പോലെ തന്നെ വായ്‌പാ പലിശ നിരക്കും കൂടുതലായിരിക്കും.