1. News

ബാങ്കുകൾ പലിശ നിരക്ക് കുറഞ്ഞോട്ടെ, എന്നാലും ഉയർന്ന സ്ഥിര വരുമാനം നേടാം

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സ്ഥിര നിക്ഷേപത്തിന്റെ പലിശനിരക്ക് 17 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറച്ചു. മറ്റ് ബാങ്കുകളും സ്ഥിര നിക്ഷേപത്തിന്റെ പലിശനിരക്ക് ക്രമേണ കുറയ്ക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ നിക്ഷേപകർക്ക് ഉയർന്ന സ്ഥിര വരുമാനം നേടുന്നതിന് സ്ഥിര നിക്ഷേപമല്ലാത്ത കൂടുതൽ ഓപ്ഷനുകൾ തിരഞ്ഞെടുക്കേണ്ടതുണ്ട്.

Meera Sandeep
ഉയർന്ന വരുമാനം നേടുന്നതിനുള്ള ചില സ്ഥിര വരുമാന നിക്ഷേപ ഓപ്ഷനുകൾ
ഉയർന്ന വരുമാനം നേടുന്നതിനുള്ള ചില സ്ഥിര വരുമാന നിക്ഷേപ ഓപ്ഷനുകൾ

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സ്ഥിര നിക്ഷേപത്തിന്റെ പലിശനിരക്ക് 17 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറച്ചു. മറ്റ് ബാങ്കുകളും സ്ഥിര നിക്ഷേപത്തിന്റെ പലിശനിരക്ക് ക്രമേണ കുറയ്ക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ നിക്ഷേപകർക്ക് ഉയർന്ന സ്ഥിര വരുമാനം നേടുന്നതിന് സ്ഥിര നിക്ഷേപമല്ലാത്ത കൂടുതൽ ഓപ്ഷനുകൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഉയർന്ന വരുമാനം നേടുന്നതിനുള്ള ചില സ്ഥിര വരുമാന നിക്ഷേപ ഓപ്ഷനുകൾ നോക്കാം :

ചെറുകിട ധനകാര്യ ബാങ്കുകളുടെയും സ്വകാര്യ ബാങ്കുകളുടെയും സ്ഥിര നിക്ഷേപം SBI, ICICI ബാങ്കുകൾ പോലുള്ള വൻകിട ബാങ്കുകൾ FD ക്ക് 5.50 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ചില സ്വകാര്യ ബാങ്കുകളായ RBL Bank, IDFC First, Ujjivan Small Finance Bank, AU Small Finance Bank എന്നിവ 7.5 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങൾ‌ കൂടുതൽ‌ കാലാവധിയുള്ള FD കൾ‌ തിരഞ്ഞെടുക്കുകയാണെങ്കിൽ‌, നിങ്ങൾ‌ക്ക് ഉയർന്ന പലിശനിരക്കും ലഭിക്കും.

Public Provident Fund (PPF)

ഉയർന്ന നികുതി രഹിത വരുമാനം കാരണം ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള സ്ഥിര നിക്ഷേപ ഓപ്ഷനാണ് PPF. നിലവിൽ, പിപിഎഫിലെ നിക്ഷേപം 7.1 ശതമാനം പലിശ നൽകുന്നു. ഉയർന്ന ആദായനികുതി പരിധിയിലുള്ളവർക്കും ഉയർന്ന സ്ഥിര വരുമാനം തേടുന്നവർക്കും പിപിഎഫിൽ നിക്ഷേപിക്കാം. പി‌പി‌എഫിന്റെ പലിശ നിരക്ക് ഓരോ പാദത്തിലും പുതുക്കും. പിപിഎഫിന്റെ മെച്യൂരിറ്റി കാലയളവ് 15 വർഷമാണ്.

Voluntary Provident Fund (VPF)

ശമ്പളം ലഭിക്കുന്ന ജീവനക്കാരെ സംബന്ധിച്ചിടത്തോളം ദീർഘകാല സമ്പാദ്യത്തിനുള്ള മികച്ച ഓപ്ഷനാണ് വിപിഎഫ്. വിപിഎഫ് വഴി, ജീവനക്കാർക്ക് നിലവിൽ ഏറ്റവും ഉയർന്ന നികുതി രഹിത വരുമാനം വാഗ്ദാനം ചെയ്യുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ (ഇപിഎഫ്) വിഹിതം വർദ്ധിപ്പിക്കാൻ കഴിയും. ഇപിഎഫിൽ നിന്ന് ലഭിക്കുന്ന പലിശ നികുതി രഹിതമാണ്.

നികുതി രഹിത ബോണ്ടുകൾ

ദീർഘകാലാടിസ്ഥാനത്തിൽ ഉയർന്ന നികുതി രഹിത വരുമാനം തേടുന്ന നിക്ഷേപകർക്ക് ആകർഷകമായ മറ്റൊരു നിക്ഷേപ ഓപ്ഷനാണ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ട്രേഡ് ചെയ്യുന്ന നികുതി രഹിത ബോണ്ടുകൾ. ഈ ബോണ്ടുകളിൽ നിന്ന് നേടുന്ന പലിശയെ സെക്ഷൻ 10 (15) (iv) (എച്ച്) പ്രകാരം മൂലധന നേട്ടനികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിക്ഷേപകൻ ഈ ബോണ്ടുകൾ കാലാവധി പൂർത്തിയാകുന്നതിനുമുമ്പ് ലാഭത്തിൽ വിൽക്കുകയാണെങ്കിൽ മൂലധന നേട്ട നികുതി ബാധകമാകും.

English Summary: Banks are lowering interest rates, how can investors choose more non-fixed options to get higher fixed returns

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds