1. ലോകത്തിലെ ഏറ്റവും മികച്ച അരിയായി ബസുമതി അരി. ഫുഡ് ആൻ്റ് ട്രാവൽ ഗൈഡ് ആയ ടേസ്റ്റ് അറ്റ്ലസ് നടത്തുന്ന 2023-24 വർഷാവസാന അവാർഡുകളുടെ ഭാഗമായാണ് ഈ അംഗീകാരം നൽകുന്നത്. ഇറ്റലിയിൽ നിന്നുള്ള അർബോറിയോ അരി, പോർച്ചുഗലിൽ നിന്നുള്ള കരോലിനോ അരി എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയത്. ഇന്ത്യയിലും പാക്കിസ്ഥാനിലും ആണ് ബസുമതി അരി പ്രധാനമായും കൃഷി ചെയ്യുന്നത്. ഇന്ത്യയിൽ നിന്നുള്ള മാംഗോ ലസ്സിയാണ് ലോകത്തിലെ ഏറ്റവും മികച്ച പാലുത്പന്ന പാനീയം ആയി തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തിന് പുറത്തുള്ള ഇന്ത്യൻ റസ്റ്റോറൻ്റുകളിൽ ശ്രദ്ധേയമാണ് മാംഗോ ലസ്സി.
കൂടുതൽ അറിയുന്നതിന്: https://youtu.be/3MES92-8MwQ?si=m7OPJIXxHnSiESU-
2. ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ മാടക്കത്തറയിലെ പ്രൊസസിംഗ് യൂണിറ്റിൻ്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രിയും സ്ഥലം എം.എൽ.എ യുമായ കെ രാജൻ്റെ അദ്ധ്യക്ഷതയിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു. ചെറുകിട കർഷകന് വിദേശത്തും സ്വദേശത്തും ഉൾപ്പെടെ വലിയ വിപണി സാധ്യത സൃഷ്ടിച്ചുകൊണ്ട് ക്യാപ്കോയുടെ പ്രവർത്തനം 2024 ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അറിയിച്ചു. പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്ന ക്യാബ്കോയിൽ കർഷകനും പങ്കാളിയാകും. 2024 ൽ ലോക ബാങ്ക് സഹായത്തോടു കൂടി ആദ്യ ഗഡു ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേര പദ്ധതി നടപ്പിലാക്കുമ്പോൾ ഒല്ലൂർ കൃഷി സമൃദ്ധിയ്ക്കും പ്രത്യേകം പരിഗണന നൽകുമെന്നും മന്ത്രി വാഗ്ദാനം ചെയ്തു.ഒല്ലൂർ കൃഷി സമൃദ്ധിയുടെ ജൈവ പച്ചക്കറി വിതരണത്തിനായി കളക്ടറേറ്റ് വളപ്പിൽ സ്റ്റാൾ ആരംഭിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജനും പറഞ്ഞു.
3. കേരളത്തിലെ സ്ത്രീ ജീവിതങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ കുടുംബശ്രീക്ക് മുമ്പും ശേഷവും എന്ന് കാലം രേഖപ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. 'കുടുംബശ്രീ' ബ്രാന്റഡ് ഉത്പന്നങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം മലപ്പുറത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദാരിദ്ര്യ നിര്‍മാര്‍ജ്ജനം എന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ലയില്‍ 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടക്കമിട്ട പദ്ധതി ഇന്ന് സംസ്ഥാനമൊട്ടാകെ വ്യാപിച്ചിരിക്കുകയാണ്. ദാരിദ്ര്യ നിര്‍മാര്‍ജ്ജനം എന്ന ലക്ഷ്യം സംസ്ഥാനം ഏറെക്കുറെ പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ വരുമാന വര്‍ദ്ധനവ് മുന്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന തരത്തിലാണ് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. ആളുകള്‍ അര്‍പ്പിച്ച വിശ്വാസവും 46 ലക്ഷത്തോളം വരുന്ന മനുഷ്യവിഭവശേഷിയുമാണ് കുടുംബശ്രീയുടെ പിന്‍ബലമെന്നും പുതിയ കുതിപ്പിനാണ് ഈ വര്‍ഷം കുടുംബശ്രീ തുടക്കമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
4. എറണാകുളം ജില്ലയിലെ ആലുവ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ജനുവരി 23 ന് "ഫാം ടൂറിസം നിങ്ങളുടെ ഫാമിലും" എന്ന വിഷയത്തില്‍ പരിശീലനമൊരുക്കുന്നു. പാലക്കാട് മൃഗസംരക്ഷണ വകുപ്പ് റിട്ടയേഡ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.എന്‍. ശുദ്ധോദനന്‍ ആണ് ക്ലാസ് എടുക്കുന്നത്. പങ്കെടുക്കാനാഗ്രഹിക്കുന്ന കര്‍ഷകര്‍ 0484 2950408 എന്ന നമ്പറിൽ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. സമയം രാവിലെ 10.15 മുതല്‍ വൈകിട്ട് 5.15 വരെ