Updated on: 4 December, 2020 11:19 PM IST
Photo-courtesy- quora.com

ശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ മഴയും പതിവായ സാഹചര്യത്തില്‍ വൈദ്യുതി ഉപകരങ്ങള്‍ തകരാറിലാകുന്നതിനും മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി ലൈനും പോസ്റ്റും(electric line and post) തകരുന്നതിനും സാധ്യത കൂടുതലായതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് KSEB Deputy Chief Engineer അറിയിച്ചു. കാലവര്‍ഷക്കെടുതി മൂലം വൃക്ഷങ്ങളോ ശിഖരങ്ങളോ വീണ് കമ്പികള്‍ താഴ്ന്ന് കിടക്കുന്നതോ പോസ്റ്റുകള്‍ ഒടിഞ്ഞോ വൈദ്യുതി ലൈന്‍ പൊട്ടികിടക്കുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ യാതൊരു കാരണവശാലും അവയില്‍ സ്പര്‍ശിക്കരുത്. ഉടന്‍ തൊട്ടടുത്ത കെ എസ് ഇ ബി ഓഫീസിലോ 1912, 9496010101 എന്നീ നമ്പരുകളിലോ വിളിച്ച് line off ചെയ്തുവെന്ന് ഉറപ്പുവരുത്തണം.

കാലവര്‍ഷത്തിന് മുന്നോടിയായി ലൈനിലേക്ക് ചാഞ്ഞ് നില്‍ക്കുന്നതും വീഴാറായതുമായ മരങ്ങളും മരച്ചില്ലുകളും വെട്ടി മാറ്റുന്നതിനും വൈദ്യുതി പുനസ്ഥാപിക്കുന്ന ജോലിയുമായി ബന്ധപ്പെട്ടും വൈദ്യുതി ഉദ്യോഗസ്ഥരുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കോവിഡ് 19 കര്‍ഷകര്‍ക്ക് വിവിധ പദ്ധതികളുമായി മൃഗസംരക്ഷണ വകുപ്പ്

English Summary: Be cautious on electricity accidents in rainy season
Published on: 22 May 2020, 11:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now