തേനീച്ചപെട്ടികളും അനുബന്ധ സാമഗ്രികളും സബ്സിഡി നിരക്കിൽ
ദേശീയ തേൻ ദൗത്യത്തിന് കീഴിൽ തേനീച്ചപെട്ടികളും അനുബന്ധ സാമഗ്രികളും സബ്സിഡി നിരക്കിൽ ലഭിക്കുവാൻ തേനീച്ചകർഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പ്രായപരിധി: 18-55 വയസ്സ്.
ബന്ധപ്പെട്ട വാർത്തകൾ: തേനീച്ച കൃഷി വിജയിക്കാൻ തേനീച്ച കൂടിൽ ചെയ്യേണ്ട ഒരേയൊരു കാര്യം
മുന്നോക്ക പിന്നോക്ക , പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾ, വനിതകൾ, തൊഴിൽരഹിതരായ യുവതീയുവാക്കൾ, ബി പി എൽ വിഭാഗം, തേനീച്ചവളർത്തലിൽ പരിശീലനം ലഭിച്ചവർ എന്നിവർക്ക് അപേക്ഷകൾ 2022 ഡിസംബർ 9 നകം തിരുവനന്തപുരം ഡയറക്ടർ ഇൻ ചാർജ്, ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ, സംസ്ഥാന ഓഫീസ്, വൃന്ദാവൻ ഗാർഡൻ, പട്ടം പി.ഒ., പിൻ-695004 എന്ന വിലാസത്തിൽ സമർപ്പിക്കാം .വിശദവിവരങ്ങൾക്ക് ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ സംസ്ഥാന ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0471-2331625. ഇമെയിൽ sotvm.kvic@gov.in, kvictvm@gmail.com.
മൺപാത്ര ചക്രം സബ്‌സിഡി നിരക്കിൽ
ദേശീയ കുംഭാർ സശാക്തീകരണ്‍ 2022-23 പദ്ധതിയുടെ കീഴിൽ മൺപാത്ര ചക്രം സബ്‌സിഡി നിരക്കിൽ ലഭിക്കുവാൻ മൺപാത്ര നിർമാതാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. പ്രായപരിധി: 18-55 വയസ്സ്. മുന്നോക്ക പിന്നോക്ക പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾ, വനിതകൾ, തൊഴിൽരഹിതരായ യുവതീയുവാക്കൾ, ബി പി എൽ വിഭാഗം, മൺപാത്ര നിർമാണത്തിൽ പരിശീലനം ലഭിച്ചവർ എന്നിവർക്കും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
അപേക്ഷകൾ 2022 ഡിസംബർ 9നകം ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ്, ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ , സംസ്ഥാന ആഫീസ് , വൃന്ദാവൻ ഗാർഡൻ, പട്ടം പി.ഒ, തിരുവനന്തപുരം, പിൻ-695004 എന്ന മേൽവിലാസത്തിൽ സമർപ്പിക്കണം . വിശദവിവരങ്ങൾക്ക് ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ സംസ്ഥാന ആഫീസുമായി ബന്ധപ്പെടുക. ഫോൺ.0471-2331625. Email: sotvm.kvic@gov.in, kvictvm@gmail.com.