Updated on: 18 October, 2023 9:43 PM IST
തേനീച്ച വളർത്തൽ ഉപകരണം നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം 20ന്

ആലപ്പുഴ: രാജ്യത്തെ ആദ്യത്തെ പൊതുമേഖലാ തേനീച്ച വളർത്തൽ ഉപകരണം നിർമ്മാണ യൂണിറ്റ് ചേർത്തലയിൽ. കളവംകോടത്ത് ആരംഭിക്കുന്ന യൂണിറ്റിന്റെ ഉദ്ഘാടനം ഒക്ടോബർ 20ന് ഉച്ചക്ക് 2നു കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിക്കും.

തേനീച്ച കർഷകർക്ക് മിതമായ നിരക്കിൽ ഉയർന്ന നിലവാരമുള്ള ഉപകരണം വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ പൊതുമേഖലയിലെ  ആദ്യത്തെ പ്ലാന്റാണിത്.  തേനീച്ചക്കൂടുകൾ നിർമ്മിക്കുന്നതിനുള്ള എല്ലാ യന്ത്രങ്ങളും കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചറൽ പ്രൊഡക്‌ട്‌സ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (ഹോർട്ടികോർപ്പ്) കീഴിൽ ആരംഭിക്കുന്ന യൂണിറ്റിൽ സ്ഥാപിച്ചിട്ടുണ്ട്.

ഹോർട്ടികോർപ് ചെയർമാൻ അഡ്വ. എസ് വേണുഗോപാൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഹോർട്ടികോർപ്പ് മാനേജിംഗ് ഡയറക്ടർ ജെ. സജീവ് പദ്ധതി വിശദീകരണം നടത്തും. സംസ്ഥാന അവാർഡ് ലഭിച്ച തേനീച്ച കർഷകരെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. എസ് ശിവപ്രസാദ് ആദരിക്കും. ഉപകരണങ്ങളുടെ ആദ്യ വിൽപ്പന വയലാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന ബാനർജി നിർവഹിക്കും. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജി നായർ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം അർച്ചന ഷൈൻ, ഗ്രാമപഞ്ചായത്ത് അംഗം ദീപക് വി ദാസ്,

ഖാദി കമ്മീഷൻ സ്റ്റേറ്റ് ഡയറക്ടർ ആണ്ടവൻ, ഹോർട്ടികോർപ്പ് റീജിയണൽ മാനേജർ ബി. സുനിൽ, എ.ഐ.സി.ആർ. പി ഓൺ ഹണിബീ& പോളിനേറ്റേഴ്സ്, കെഎയൂ പ്രൊഫ&പ്രിൻസിപ്പാൾ ഡോ. വി.എസ് അമൃത, ഗുജറാത്ത് നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ് ഡെപ്യൂട്ടി ജനറൽ മാനേജർ റോമി ജേക്കബ്,  ജില്ലാ കൃഷി ഓഫീസർ ഇൻ ചാർജ് സുജ ഈപ്പൻ, തമിഴ്നാട് കാർഷിക തോട്ടവിള വകുപ്പ് ഉദ്യോഗസ്ഥ ഷീല ജോൺ, പൂനെ ദേശീയ തേനീച്ച ഗവേഷണ പരിശീലന കേന്ദ്രം പ്രോജക്ട് ഇൻവെസ്റ്റിഗേറ്റർ ഡോ. ഡെയ്സി തോമസ്, ഹോർട്ടികോർപ് ജില്ലാ മാനേജറും കൃഷി അസിസ്റ്റന്റ് ഡയറക്ടറുമായ കെ.സിന്ധു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ  തുടങ്ങിയവർ പങ്കെടുക്കും.

English Summary: Beekeeping equipment manufacturing unit inaugurated on 20
Published on: 18 October 2023, 09:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now