ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. പ്രോജക്ട് എഞ്ചനീയർ 1, ട്രെയിനി എഞ്ചനീയർ, ട്രെയിനി ഓഫീസർ (ഫിനാൻസ്) എന്നീ തസ്തികകളിലായി 247 ഒഴിവുകളാണുള്ളത്. ഫെബ്രുവരി 4 വരെ ഓൺലൈനായി അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ളവർക്ക് BEL ൻറെ ഔദ്യോഗിക വെബ്സൈറ്റായ bel-india.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.
കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്‍ അപേക്ഷ ക്ഷണിച്ചു
നിലവിൽ BEL ൻറെ ഏതെങ്കിലും ഒരു യൂണിറ്റിൽ പ്രോജക്ട് എഞ്ചിനീയർ/ ട്രെയിനി എഞ്ചിനീയർ/ ട്രെയിനി ഓഫീസർ (ഫിനാൻസ്) തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാനാവില്ല.
ഒഴിവുകൾ
പ്രോജക്ട് എഞ്ചനീയർ 1- 67 ഒഴിവുകൾ
ട്രെയിനി എഞ്ചനീയർ- 169 ഒഴിവുകൾ
ട്രെയിനി ഓഫീസർ (ഫിനാൻസ്)- 11 ഒഴിവുകൾ
എന്നിങ്ങനെ ആകെ 247 ഒഴിവുകളുണ്ട്.
എൻ.എൽ.സി ഇന്ത്യ ലിമിറ്റഡിലെ 550 അപ്രന്റീസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
യോഗ്യത
വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി എന്നിവ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
അപേക്ഷാ ഫീസ്
പ്രോജക്ട് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷിക്കാൻ 500 രൂപയാണ് അപേക്ഷാ ഫീസ്. ട്രെയിനി എഞ്ചിനീയർ, ട്രെയിനി ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ 200 രൂപ അടച്ചാൽ മതിയാകും.