2000 പേർ മാത്രം താമസിക്കുന്ന ഇറ്റലിയിലെ ഒരു ഗ്രാമത്തിൻറെ കാര്യമാണ് പറയാൻ പോകുന്നത്. ഇവിടെ താമസം മാറ്റി അതിനോടൊപ്പം ബിസിനസും ചെയ്യാൻ തയ്യാറാവുന്നവർക്കാണ് 25 ലക്ഷം രൂപ ഗ്രാൻറായി സർക്കാർ നൽകുന്നത്.
ഒരു സ്ഥലത്തേക്ക് താമസം മാറണമെങ്കിൽ കൈയിലിരിക്കുന്ന പണം പോകാറാണ് പതിവ്. എന്നാൽ ഈ ഇറ്റാലിയൻ നഗരം അങ്ങനെയല്ല. ഇവിടെക്ക് താമസം മാറ്റിയാൽ 24. 5 ലക്ഷം രൂപയോളം ലഭിക്കും. ഒരുനിബന്ധനയുണ്ടെന്ന് മാത്രം. ഇവിടെ താമസത്തിനൊപ്പം ചെറിയൊരു ബിസിനസും തുടങ്ങണം.
ഇറ്റലിയിലെ തെക്കൻ മേഖലയായ കലാബ്രിയ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് താമസം മാറ്റി ബിസിനസ് തുടങ്ങാൻ തയ്യാറുള്ളവര്‍ക്കാണ് മൂന്ന് വർഷം 28,000 യൂറോ, ഏകദേശം 24.5 ലക്ഷം രൂപ നൽകുന്നത്. ഇവിടെ ജനസംഖ്യ കുറയുന്നതിനെത്തുടർന്ന് ജനവാസം പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. 2,000 പേര്‍ മാത്രമാണ് ഈ ഇറ്റാലിയൻ ഗ്രാമത്തിൽ ഉള്ളത്.
'ആക്ടീവ് റെസിഡൻസി ഇൻകം' എന്ന പുതിയ പദ്ധതിക്ക് കീഴിലാണ് മൂന്ന് വര്‍ഷത്തേക്ക് ഗ്രാൻറ് നൽകുന്നത്. 800 മുതൽ 1000 യൂറോ വരെ (ഏകദേശം 88,000 രൂപ) യാണ് രണ്ട്, മൂന്ന് വര്‍ഷങ്ങളിലേക്ക് ഗ്രാൻറായി ലഭിക്കുക. ബിസിനസ് തുടങ്ങാൻ ഒറ്റത്തവണയായും ഗ്രാൻറ് പ്രയോജനപ്പെടുത്താം. ബാറോ, റെസ്റ്റോറൻറോ, ഫാമോ, മറ്റ് സ്റ്റോറുകളോ ഒക്കെ തുക ഉപയോഗിച്ച് തുറക്കാൻ ആകും.
കലാബ്രിയയിലെ മിക്ക സ്ഥലങ്ങളിലും അയ്യായിരത്തിൽ താഴെ ജനങ്ങൾ ആണുള്ളത്. ഏതാനും വർഷങ്ങൾക്കുള്ളിൽ ഈ പ്രദേശങ്ങൾ പൂർണ്ണമായും നശിച്ചേക്കുമെന്ന ഭയവും പുതിയ പദ്ധതിക്ക് പിന്നിൽ ഉണ്ട്. ഇവിടെ കൂടുതൽ ആളുകളെ എത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഗ്രാൻറ്. കലാബ്രിയയിലെ വിവിധ പ്രദേശങ്ങൾ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
കലാബ്രിയയിലെ വിവിധ പ്രദേശങ്ങൾ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.