Updated on: 19 January, 2022 12:56 PM IST
എൽപിജിക്ക് പകരക്കാരൻ പിഎൻജി

പെട്രോളിനും ഡീസലിനും വില കത്തിക്കയറുമ്പോൾ ഒപ്പത്തിനൊപ്പം വിലവർധനവുമായി പാചകവാതക സിലിണ്ടറുമുണ്ട്. മാസവരുമാനം അധികമായി വീട്ടിലെ ഇത്തരം അത്യാവശ്യ കാര്യങ്ങളിലേക്ക് വിനിയോഗിക്കേണ്ടി വരുന്നത് നമ്മുടെ ബജറ്റിനെ തന്നെ തകിടം മറിക്കുന്നു.
തുടർച്ചയായി പാചകവാതക സിലിണ്ടറുകളുടെ വില വർധിക്കുന്ന സാഹചര്യത്തിൽ, സാധാരണക്കാർ ശരിക്കും അറുതിയിലായിരിക്കുകയാണ്. പാചകത്തിന് എന്നാൽ എൽപിജി(LPG)യെ ആശ്രയിക്കാതിരിക്കാനും വയ്യാത്ത സ്ഥിതിയുണ്ട്. എങ്കിലും, പാചകവാതക വിലക്കയറ്റം നിങ്ങളെ ബാധിക്കാതിരിക്കണമെങ്കിൽ അതിന് മികച്ചൊരു പോംവഴിയുണ്ട്. എന്താണെന്നല്ലേ?

എൽപിജിയേക്കാൾ വില കുറഞ്ഞ, ഒരു പ്രകൃതിവാതകത്തിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. പോക്കറ്റ് സുരക്ഷിതമാക്കാൻ പിഎൻജി (PNG) ഒരു നല്ല ഓപ്ഷനാണ്. എൽപിജിയേക്കാൾ വില കുറവാണ് പിഎൻജി.
പൈപ്പ്ഡ് നാച്യുറൽ ഗ്യാസ് എന്നാണ് പിഎൻജി അർഥമാക്കുന്നത്. പാചക വാതകത്തിലെ വിലക്കയറ്റത്തിനെതിരെ ഒരു ശാശ്വത പരിഹാരമായി കേന്ദ്ര സർക്കാരും പൈപ്പ് വഴിയുള്ള പ്രകൃതിവാതകത്തിന് കൂടുതൽ പ്രചാരം നൽകുന്നതിനും PNG കണക്ഷൻ വ്യാപിപ്പിക്കുന്നതിനുമുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്.

എൽപിജിയേക്കാൾ വിലക്കുറവ് പിഎൻജി (PNG is cheaper than LPG)

1 കിലോഗ്രാം എൽപിജി 1.16 സ്റ്റാൻഡേർഡ് ക്യുബിക് മീറ്ററിന് തുല്യമാണ്. ഒരു എൽപിജി സിലിണ്ടറിന് 899.50 രൂപയാണ് വില. ഒരു കിലോ എൽപിജിക്ക് തുല്യമായ പിഎൻജിയുടെ വില 41.30 രൂപയാണ്. അതായത്, ഒരു പിഎൻജി സിലിണ്ടറിന് 586.46 രൂപയാണ് വില വരുന്നത്. എൽപിജിയ്ക്ക് പകരം പിഎൻജി ഉപയോഗിക്കുകയാണെങ്കിൽ പ്രതിമാസം 313.04 രൂപ വരെ ലാഭമുണ്ടാകും.

നമ്മുടെ ദേശീയ തലസ്ഥാനത്ത്, ഒരു കിലോ എൽപിജിക്ക് 63.35 രൂപയാണ് വില. അതായത്, ഡൽഹിയിൽ സബ്‌സിഡിയില്ലാത്ത 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 899.50 രൂപ. IGL എന്ന കമ്പനിയുടെ പിഎൻജിയുടെ വില നേരിയ തോതിൽ കൂടിയതിന് ശേഷവും ക്യൂബിക് മീറ്ററിന് 35.61 രൂപ മാത്രമാണുള്ളത്.

പിഎൻജിയുടെ ഉപയോഗരീതി (Ways to use PNG)

ഉപയോഗത്തിന് അനുസരിച്ചാണ് പിഎൻജിയുടെ ബിൽ അടയ്‌ക്കേണ്ടത്. കുറച്ച് ഉപയോഗിച്ചാൽ ബില്ല് കുറയ്ക്കാം. അങ്ങനെ മാസബജറ്റും കൈയിലൊതുക്കാം. ശൈത്യകാലത്ത് എൽപിജി സിലിണ്ടറുകളിലെ വാതകം അടിയിൽ കുറഞ്ഞിരിക്കും. എന്നാൽ പിഎൻജിയിൽ ഇത്തരത്തിൽ ഒരു പ്രശ്നവുമില്ല. കൂടാതെ അടുക്കളയിൽ എൽപിജി സിലിണ്ടറുകൾക്ക് ആവശ്യമായ പോലെ കൂടുതൽ സ്ഥലവും ആവശ്യം വരുന്നില്ല. കാരണം ഇത് പൈപ്പ് വഴിയുള്ള കണക്ഷനാണ്.

പിഎൻജി കണക്ഷൻ പദ്ധതിയുമായി കേന്ദം (Central Government Schemes to PNG Connections)

എൽപിജിയുടെ ഉപയോഗത്തേക്കാൾ വിലയിലും അവയെ പെരുമാറുന്ന രീതിയിലും പിഎൻജി മികച്ചതാണെന്നതിനാൽ, രാജ്യത്ത് ഭൂരിഭാഗം വീടുകളിലേക്കും പിഎൻജി ഉപഭോഗം എത്തിക്കാനായി ഇന്ത്യാ ഗവൺമെന്റ് പദ്ധതിയിടുന്നു. അതായത്, രാജ്യത്തെ 70 ശതമാനം പേർക്കും പിഎൻജി കണക്ഷൻ നൽകുന്നതിനായി സർക്കാർ പദ്ധതി നടപ്പിലാക്കുന്നുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ഗ്യാസ് തീർന്ന് അടുക്കള ബജറ്റ് തെറ്റണ്ട... ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി

രാജ്യത്തൊട്ടാകെ 400 ജില്ലകളിലായി പദ്ധതി കൊണ്ടുവരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഏകദേശം 4 കോടി പിഎൻജി കണക്ഷനുകൾ നൽകുന്നു. ഇതിന്റെ ഭാഗമായി ഗ്യാസ് വിതരണ കമ്പനികൾക്ക് ലൈസൻസ് നൽകുന്നതിനുള്ള ലേല പ്രക്രിയകളും പുരോഗമിക്കുകയാണ്.

English Summary: Best Option is Here to Compete LPG Price Hike; Details Inside
Published on: 19 January 2022, 12:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now