Updated on: 24 August, 2021 11:20 AM IST
Kudumbashree Onam Mela

എറണാകുളം: ഓണം പ്രമാണിച്ച് എറണാകുളം ജില്ലയിലെ വിവിധ കുടുംബശ്രീ സിഡിഎസുകൾ നടത്തിയ ഓണം വിപണന മേള വമ്പിച്ച നേട്ടം കൊയ്തു.   

1.45 കോടി രൂപയാണ് ആകെ വിറ്റുവരവ് ലഭിച്ചത്. കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ ഏറ്റവും മികച്ച വിപണിയായിരുന്നു ഓണം വിപണന മേളകൾ. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം പരിമിതമായാണ് ഓണം വിപണന മേളകൾ സംഘടിപ്പിച്ചത്.

101 സിഡിഎസുകളിൽ 95 സിഡിഎസുകളിലാണ് ഈ വർഷം ഓണം വിപണനമേള നടത്തിയത്.

സർക്കാർ നിശ്ചയിച്ച കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചു  നടത്തിയ വിപണന മേളയിൽ കുടുംബശ്രീ ജെഎൽജി ഗ്രൂപ്പുകളുടെ പച്ചക്കറിയും സംരംഭ യൂണിറ്റുകളുടെ പലഹാരങ്ങൾ, പൊടി ഉത്പന്നങ്ങൾ, വിവിധതരം അച്ചാറുകൾ, സ്ക്വാഷുകൾ,  തുണിത്തരങ്ങൾ, കരകൗശലവസ്തുക്കൾ, പേഴ്സണൽ കെയർ ഉത്പന്നങ്ങൾ എന്നിവ വിപണനത്തിനായി എത്തിച്ചിരുന്നു.

ജില്ലയിലെ തയ്യൽ കോൺസോർഷ്യം ബ്രാൻഡ് ചെയ്ത് വിപണിയിൽ എത്തിച്ച മാസ്കുകൾ വിപണന മേളകളുടെ  പ്രത്യേക ആകർഷണം നേടിയിരുന്നു.  സിഡിഎസ് ഓണം വിപണനമേളകൾ കൂടാതെ ജില്ലയിൽ സപ്ലൈകോയുമായി സഹകരിച്ച് മറൈൻ ഡ്രൈവിലും കാക്കനാട് കളക്ടറേറ്റ് കോമ്പൗണ്ടിലും ആയി  രണ്ട് ജില്ലാ തല ഓണം വിപണന മേളകളും  സംഘടിപ്പിച്ചു.  ജില്ലയിലെ വിവിധ ഓണം മേളകളിൽ 1785 ജെ എൽ ജി ഗ്രൂപ്പുകളും 1850 സംരംഭ ഗ്രൂപ്പുകളാണ് പങ്കെടുത്തത്.  

English Summary: Best sales at Onam Marketing Fair organized by Kudumbasree
Published on: 24 August 2021, 10:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now