1. News

കേരളക്കരയ്ക്ക് ഇന്ന് അതിജീവനത്തിന്റെ തിരുവോണം

ജാതിമതഭേദമന്യേ ലോകത്തെമ്പാടുമുള്ള മലയാളികൾ ഇന്ന് ഓണത്തപ്പനെ വരവേൽക്കുന്നു. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു നല്ല നാളെയുടെ കാത്തിരിപ്പിന്റെ അടയാളമാണ് ഓണം.

Priyanka Menon
കൃഷി ജാഗരണിന്റെ ഓണാശംസകൾ നേരുന്നു
കൃഷി ജാഗരണിന്റെ ഓണാശംസകൾ നേരുന്നു

ജാതിമതഭേദമന്യേ ലോകത്തെമ്പാടുമുള്ള മലയാളികൾ ഇന്ന് ഓണത്തപ്പനെ വരവേൽക്കുന്നു. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു നല്ല നാളെയുടെ കാത്തിരിപ്പിന്റെ അടയാളമാണ് ഓണം. കോവിഡ് എന്ന മഹാമാരി ഓണത്തിന്റെ ശോഭയെ അല്പം ബാധിച്ചെങ്കിലും ഒളിമങ്ങാത്ത ഒരു നല്ല നാളയെ മലയാളികൾ സ്വപ്നം കാണുന്നു.

വീടിന്റെ സ്വച്ഛമായ അന്തരീക്ഷത്തിൽ ഇരുന്ന് ആഘോഷങ്ങളും ആരവങ്ങളില്ലാതെ പൊന്നോണത്തെ വേണ്ടുവോളം ആസ്വദിക്കുവാൻ നമ്മൾ സജ്ജമായിരിക്കുന്നു.

ഓണം എല്ലാവരിലും ഗൃഹാതുരമായ ഓർമ്മകൾ ഉണർത്തുന്ന ഉത്സവം കൂടിയാണ്.എന്നാൽ കഴിഞ്ഞ രണ്ടു വർഷങ്ങളിലായി കോവിഡ് എന്ന മഹാമാരി ഓണത്തിന്റെ ശോഭയെ കവർന്നെടുക്കുന്നു.

കർക്കിടകമാസത്തിലെ വറുതിയിൽ നിന്ന് ചിങ്ങമാസത്തിലേക്ക് കടക്കുമ്പോൾ നമ്മൾ പുതിയ സ്വപ്നങ്ങളിലേക്കും പ്രതീക്ഷകളിലേക്കുമാണ് കടന്നുചെല്ലുന്നത്. എന്നാൽ പ്രളയവും, പ്രകൃതിക്ഷോഭവും, രോഗങ്ങളും നമ്മുടെ ആഘോഷം നിമിഷങ്ങളെ ഇല്ലാതാക്കി. എന്നാൽ വരുംകാലം സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നാളുകൾ ആണെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Today, Malayalees all over the world welcome Onam, regardless of caste or religion.

കോവിഡിന്റെ ആശങ്കകൾ ഇല്ലാതെ ഒരു ചിങ്ങപ്പുലരിക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം. നിങ്ങൾക്കെല്ലാവർക്കും കൃഷി ജാഗരണിന്റെ ഓണാശംസകൾ നേരുന്നു.

English Summary: today malayalees celebrating onam

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds