ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL) എഞ്ചിനീയർ, എക്‌സിക്യൂട്ടീവ് ട്രെയിനി എന്നി തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഐടി / കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, കെമിക്കൽ എഞ്ചിനീയറിംഗ്, മെറ്റലർജി എഞ്ചിനീയറിംഗ്, ഫിനാൻസ്, എച്ച്ആർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 150 ഒഴിവുകളാണുള്ളത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ careers.bhel.in. സന്ദർശിക്കാവുന്നതാണ്. ഒക്ടോബർ 31, നവംബർ 1, നവംബർ 2 തീയതികളിലായിരിക്കും പരീക്ഷ. ഇവ താത്ക്കാലിക തീയതികളാണ്. അഡ്മിറ്റ് കാർഡ് പുറത്തിറക്കുന്ന സമയത്ത് കൃത്യമായ തീയതി അറിയിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിലെ നിരവധി ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷകളയക്കാം
അവസാന തീയതി
സെപ്റ്റംബർ 15 മുതൽ അപേക്ഷിച്ചു തുടങ്ങാം. ഒക്ടോബർ 4 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
അപേക്ഷകൾ അയക്കേണ്ട വിധം
ഔദ്യോഗിക വെബ്സൈറ്റായ careers.bhel.in. സന്ദർശിക്കുക
- 'റെഗുലർ റിക്രൂട്ട്‌മെന്റ്' എന്ന ടാബിൽ എഞ്ചിനീയർമാർ/എക്‌സിക്യൂട്ടീവ് ട്രെയിനി റിക്രൂട്ട്‌മെന്റ് ലിങ്കിൽ ക്ലിക്കുചെയ്യുക.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (16/09/2022)
- പുതിയ പേജിൽ സ്ക്രീനിന്റെ ഇടത് പാനലിൽ ലഭ്യമായ ‘അപ്ലൈ ഓൺലൈൻ’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യുക. തുടർന്ന്, വ്യക്തിഗത വിശദാംശങ്ങൾ, യോഗ്യതാ വിശദാംശങ്ങൾ, എന്നീ ഫീൽഡുകൾ പൂർത്തിയാക്കാൻ വീണ്ടും ലോഗിൻ ചെയ്യുക
- ഡിക്ലറേഷൻ ചെയ്ത് പ്രധാന രേഖകൾ അപ്‌ലോഡ് ചെയ്യുക (ഫോട്ടോ/ഒപ്പ്, പ്രസക്തമായ സർട്ടിഫിക്കറ്റുകൾ മുതലായവ) കൂടാതെ നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, യുപിഐ മുതലായവ വഴി എസ്ബിഐ മോപ്‌സ് പേയ്‌മെന്റ് ഗേറ്റ്‌വേ വഴി ഓൺലൈനായി ഫീസ് സമർപ്പിക്കുക.
- അപേക്ഷാ ഫോം സമർപ്പിക്കുക. റഫറൻസിനായി ഫോം ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കുക.
ബന്ധപ്പെട്ട വാർത്തകൾ: യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ; 54 വിവിധ തസ്‌തികകളിലേയ്ക്ക് നിയമനം നടത്തുന്നു
ഒരിക്കൽ ഫോം സമർപ്പിച്ചാൽ അത് എഡിറ്റ് ചെയ്യാൻ കഴിയില്ലെന്ന് ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ, ഒരിക്കൽ സമർപ്പിച്ച അപേക്ഷ പിൻവലിക്കാനും കഴിയില്ല. അടച്ച ഫീസ് ഒരു കാരണവശാലും റീഫണ്ട് ചെയ്യില്ല, ഭാവിയിൽ മറ്റേതെങ്കിലും റിക്രൂട്ട്‌മെന്റുകൾക്കോ തിരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്കോ വേണ്ടി മാറ്റിവെക്കില്ല.