1. News

ഇന്നത്തെ ജോലി ഒഴിവുകൾ (16/09/2022)

അക്കൗണ്ടന്റ് ഒഴിവ് കേരള മഹിള സമഖ്യ സൊസൈറ്റി പത്തനംതിട്ട ജില്ലാ ഓഫീസിലേക്ക് അക്കൗണ്ടന്റ് തസ്തികയിലേക്ക് സ്ത്രീ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കൊമേഴ്‌സ് ബിരുദമാണ് യോഗ്യത. 25നും 45 നും ഇടയിൽ പ്രായവും സർക്കാർ / അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ അക്കൗണ്ടന്റായി രണ്ടു വർഷത്തെ പ്രവൃത്തിപരിചയ വുമുള്ളവർക്ക് അപേക്ഷിക്കാം. 19,000 രൂപ പ്രതിമാസ വേതനം ലഭിക്കും.

Meera Sandeep
Today's Job Vacancies (16/09/2022)
Today's Job Vacancies (16/09/2022)

അക്കൗണ്ടന്റ് ഒഴിവ്

കേരള മഹിള സമഖ്യ സൊസൈറ്റി പത്തനംതിട്ട ജില്ലാ ഓഫീസിലേക്ക് അക്കൗണ്ടന്റ് തസ്തികയിലേക്ക് സ്ത്രീ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കൊമേഴ്‌സ് ബിരുദമാണ് യോഗ്യത. 25നും 45 നും ഇടയിൽ പ്രായവും സർക്കാർ / അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ അക്കൗണ്ടന്റായി രണ്ടു വർഷത്തെ പ്രവൃത്തിപരിചയ വുമുള്ളവർക്ക് അപേക്ഷിക്കാം. 19,000 രൂപ പ്രതിമാസ വേതനം ലഭിക്കും.

അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സെപ്റ്റംബർ 23 ന് വൈകിട്ട് അഞ്ചിന് ലഭിക്കത്തക്കവിധത്തിൽ സാധാരണ തപാലിൽ അയയ്ക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം.

കൂടുതൽവിവരങ്ങൾക്ക്: ഫോൺ: 0471-2348666, ഇ-മെയിൽ:  keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.

ബന്ധപ്പെട്ട വാർത്തകൾ: യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ; 54 വിവിധ തസ്‌തികകളിലേയ്ക്ക് നിയമനം നടത്തുന്നു

ജോലി ഒഴിവ്

ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍  പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍റർ മുഖേന വിവിധ സ്ഥാപനങ്ങളിൽ ഒഴിവുകള്‍ ഉണ്ട്.  യോഗ്യത : ബിടെക് (സി.എസ്/ഐ.ടി/ഇ.സി) എം.സി.എ, എം.ബി.എ ബിരുദാനന്തര ബിരുദം, ഡിഗ്രി , ബി.സി.എ, പ്ലസ് ടു, എസ്.എസ്.എല്‍.സി.

ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനായി emp.centreekm2@gmail.com  എന്ന ഇ-മെയില്‍ മുഖേന രജിസ്റ്റര്‍ ചെയ്യുക. ഫോൺ 0484-2427494, 0484-2422452.

അധ്യാപക ഒഴിവ്

തുമ്പമണ്‍ നോര്‍ത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഫിസിക്സ് വിഷയത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു ജൂനിയര്‍ അധ്യാപക ഒഴിവുണ്ട്. താത്പര്യമുളളവര്‍ കൂടിക്കാഴ്ചയ്ക്കായി ഈ മാസം 19 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 9947 202 326.

ബന്ധപ്പെട്ട വാർത്തകൾ: ബി.എ.ആർ.സിയിലെ വിവിധ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ഇന്‍സ്ട്രക്ടര്‍ ഒഴിവ്

നിലമ്പൂര്‍ ഗവ. ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ വിഷയത്തില്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 16 രാവിലെ 11 ന് നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ഒരു വര്‍ഷത്തെ ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒഴിവാണിത്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും/ എന്‍.ടി.സിയും നാല് വര്‍ഷത്തെ പ്രവൃത്തി പരിചയവും/എന്‍.എ.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04931 222932.

അദ്ധ്യാപക നിയമനം

പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക്ക് കോളേജിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മങ്കട  ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍  ദിവസ വേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അദ്ധ്യാപകനെ നിയമിക്കുന്നു. 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദവും ബി.എഡും  സെറ്റു മാണ് യോഗ്യത. സെപ്തംബര്‍ 16 ന് രാവിലെ 9.30 ന് പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക്ക് കോളേജില്‍ വെച്ച് കൂടിക്കാഴ്ച നടക്കും.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (13/09/2022)

താത്കാലിക നിയമനം

കോട്ടക്കല്‍ സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക്ക് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ഇന്‍   കെമിസ്ട്രി, ഇന്‍സ്ട്രക്ടര്‍ ഇന്‍ ഫിസിക്കല്‍ എഡ്യൂകേഷന്‍, വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഇന്‍ മെക്കാനിക്കല്‍, ട്രേഡ്‌സ്മാന്‍ ഇന്‍ ഫിറ്റിംഗ് തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്തിനുള്ള  ഇന്റര്‍വ്യൂ വെള്ളിയാഴ്ച (സെപ്തംബര്‍ 16) രാവിലെ 9.30 ന് നടക്കും. ലക്ചറര്‍ തസ്തികയ്ക്ക് പ്രസ്തുത വിഷയത്തില്‍   ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് അഭികാമ്യം. ഇന്‍സ്ട്രക്ടര്‍ ഇന്‍ ഫിസിക്കല്‍ എഡ്യൂകേഷന്‍ തസ്തികയ്ക്ക് ബി.പി.എഡും വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയ്ക്ക് റഗുലര്‍ ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍  എഞ്ചിനീയറിംഗും ട്രേഡ്‌സ്മാന്‍ ഇന്‍ ഫിറ്റിങ് തസ്തികയ്ക്ക് ഐ.ടി.ഐ/കെ.ജി.സി.ഇ/ ടി.എച്ച്.എസ്.എല്‍.സിയുമാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ 0483-2750790 എന്ന നമ്പറില്‍ ലഭിക്കും.

ട്രെയിനര്‍ നിയമനം

താനൂര്‍ സര്‍ക്കാര്‍ റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളില്‍ കമ്മ്യണിക്കേറ്റീവ് ഇംഗ്ലീഷ്, ചിത്രകല, കരാട്ടെ ട്രെയിനര്‍ തസ്തികകളില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്തംബര്‍ 20 ചൊവ്വാഴ്ച്ച 11 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ 9495410133, 9847617518 എന്നീ നമ്പറുകളില്‍ ലഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: നബാർഡിൽ ഡെവലപ്മെന്റ് അസ്സിസ്റ്റന്റ്മാരുടെ ഒഴിവുകൾ

ട്രേഡ്സ്മാന്‍ നിയമനം

മീനങ്ങാടി ഗവ. പോളിടെക്നിക്ക് കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വകുപ്പിലെ ട്രേഡ്സ്മാന്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ/ടി.എച്ച്.എസ് .എല്‍.സി/വി.എച്ച്.എസ്.സി.ഇ/ എന്‍.ടി.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എഴുത്ത് പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളടക്കം സെപ്റ്റംബര്‍ 16 ന് രാവിലെ 10 ന് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04936 247420.

കൗണ്‍സിലര്‍, വാച്ചര്‍ നിയമനം

വനിതാ ശിശു വികസന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ മാനന്തവാടി ശാന്തിനഗറില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ഷെല്‍ട്ടര്‍ ഹോമില്‍ കൗണ്‍സിലര്‍, വനിത വാച്ചര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൗണ്‍സിലര്‍ക്ക് എം. എസ് ഡബ്ല്യു (മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രി)യും  വാച്ചര്‍ക്ക് എട്ടാം ക്ലാസുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായം 35 നും 58 നും ഇടയില്‍.  യോഗ്യതയുള്ളവര്‍ അപേക്ഷകള്‍ സൂപ്രണ്ട്, ഷെല്‍ട്ടര്‍ഹോം, ആറാട്ടുത്തറ പി.ഒ, മാനന്തവാടി എന്ന വിലാസത്തിലോ pkvs2012@gmail.com എന്ന വിലാസത്തിലോ സെപ്തംബര്‍ 24 ന് നകം സമര്‍പ്പിക്കണം. ഫോണ്‍ 9496103165.

താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം

മോഡൽ എംപ്ലോയ്മെന്റ് & എംപ്ലോയബിലിറ്റി സെന്ററിന് കീഴിൽ നഗരത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള 2500ൽ പരം താത്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം.  എസ് എസ് എൽ സി, പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി, പി. ജി. എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത.  അപേക്ഷകർ deetvpm.emp.lbr@kerala.gov.in എന്ന ഇ-മെയിലിൽ രജിസ്റ്റർ ചെയ്യുകയോ,  സെപ്റ്റംബർ 23ന് നടക്കുന്ന ജോബ് ഡ്രൈവിൽ നേരിട്ട് ബയോഡാറ്റകൾ ഹാജരാക്കുകയോ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2992609.

കരാർ നിയമനം

പുലയനാർകോട്ടയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിൽ കാർഡിയോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ഫിസിയാട്രിസ്റ്റ്, ന്യൂറോളജിസ്റ്റ്, എൻഡോക്രൈനോളജിസ്റ്റ്, ജനറൽ സർജൻ എന്നിവരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 24ന് 4 മണിക്ക് മുമ്പ് ഇ-മെയിൽ വഴിയോ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നേരിട്ടോ അപേക്ഷിക്കണം. ഇ-മെയിൽ; iidtvm@yahoo.com. വിശദവിവരങ്ങൾക്ക് 0471 2559388.

പ്രൊജക്റ്റ് അസിസ്റ്റന്റ് നിയമനം

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർത്താഡ്സ് വകുപ്പിൽ കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ നടത്തുന്ന 'കാണിക്കർ സമുദായത്തിന്റെ പാരമ്പര്യ കലാരൂപങ്ങളുടെ ഡോക്യുമെന്റെഷൻ' പദ്ധതിയിൽ താത്കാലിക കരാർ അടിസ്ഥാനത്തിൽ പ്രൊജക്റ്റ് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും ആന്ത്രോപോളജി അല്ലെങ്കിൽ സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത.

ഒരു ഒഴിവാണുള്ളത്. ആറ് മാസമാണ് പദ്ധതിയുടെ കാലാവധി. പ്രതിമാസം 30,000 രൂപ വരുമാനം. 36 വയസ്സിൽ താഴയുള്ളവർക്കു മാത്രമാണ്  അപേക്ഷിക്കേണ്ടത് . പിന്നോക്കവിഭാഗക്കാർക്കു നിയമാനുസൃത ഇളവ് ലഭിക്കും. സെപ്തംബര് 20 വൈകുന്നേരം അഞ്ചു മണിക്ക് മുൻപായി കിർത്താഡ്സ്. kerala.gov.in എന്ന വെബ്സൈറ്റിലെ ഗൂഗിൾ ഫോം മുഖേന അപേക്ഷ സമർപ്പിക്കണം.

കരാർ നിയമനം

അടൽ മിഷൻ ഫോർ റെജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർമേഷൻ (അമൃത് 2.0) വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഡെപ്യൂട്ടി മിഷൻ ഡയറക്ടർ - വാട്ടർ സപ്ലൈ, ഡെപ്യൂട്ടി മിഷൻ ഡയറക്ടർ - യൂസ്ഡ് വാട്ടർ, എൻവിയോൺമെന്റൽ എക്‌സ്‌പെർട്ട് കം ഹൈഡ്രോ ജിയോളജിസ്റ്റ്, ഇൻഫ്രാ സ്ട്രക്ച്ചർ കം വാട്ടർ എക്‌സ്‌പെർട്ട് തുടങ്ങിയ തസ്തികകളിലേക്ക് യോഗ്യരായവർക്ക് അപേക്ഷിക്കാം. അവസാന തിയ്യതി: 26.09.2022.  കൂടുതൽ വിവരങ്ങൾക്ക് www.amrutkerala.org സന്ദർശിക്കാം. ഫോൺ - 0471 2320530.

English Summary: Today's Job Vacancies (16/09/2022)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds