ലാഭകരമായ നിക്ഷേപ പദ്ധതികൾ തിരയുന്നവർക്ക് ഇതാ ഒരു നല്ല അവസരം. ഇന്ത്യയിലെ പ്രമുഖ കുക്ക് വെയർ നിർമ്മാണ ബ്രാൻഡുകളിലൊന്നായ ഹോക്കിൻസ് കുക്കർ 36 മാസം വരേയ്ക്കുള്ള സ്ഥിര നിക്ഷേപ (Fixed Deposit) പദ്ധതികൾ കൊണ്ടുവരുന്നു. പ്രതിവർഷം 9 ശതമാനം വരെയാണ് പലിശനിരക്ക്. ഈ സ്ഥിര നിക്ഷേപ പദ്ധതി ആരംഭിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ 30 ആണ്.
ഹോക്കിൻസ് കുക്കർ ഫിക്സഡ് ഡെപ്പോസിറ്റ് സ്കീം വിശദാംശങ്ങൾ
സ്ഥിര നിക്ഷേപ പദ്ധതിയിൽ നിന്ന് 48.88 കോടി രൂപ സമാഹരിക്കാൻ കമ്പനിക്ക് അധികാരമുണ്ട് ഈ സ്കീമിൽ ഒരാൾക്ക് നിക്ഷേപിക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ തുക 25,000 രൂപയാണ്. ഈ FD സ്കീം വഴി സമാഹരിക്കാൻ ഉദ്ദേശിക്കുന്ന തുക കമ്പനിയുടെ പ്രവർത്തന മൂലധന ആവശ്യകതകൾ നിറവേറ്റുന്നതിനും അപ്രതീക്ഷിതമായ ആകസ്മികതകൾ നിറവേറ്റുന്നതിനും ഉപയോഗിക്കും
ഹോക്കിൻസ് കുക്കർ ഫിക്സഡ് ഡെപ്പോസിറ്റ് സ്കീമിൽ രണ്ടു സ്കീമുകൾ ലഭ്യമാണ് - സ്കീം A, സ്കീം B.
സ്കീം A സഞ്ചിതമാണ് (പ്രതിമാസം പലിശ സംയോജിതമാണ് - compound interest)
സ്കീം B സഞ്ചിതമല്ലാത്തതാണ് (പലിശ അർദ്ധവാർഷികം നൽകും).
FD സ്‌കീമിൽ 3 കാലാവധികൾ (tenures) ലഭ്യമാണ് - 12 മാസം, 24 മാസം, 36 മാസം എന്നിങ്ങനെയാണ് അവ. 12 മാസം കാലാവധിയുള്ള സ്കീമിന് കമ്പനി 8.5 ശതമാനം പലിശനിരക്ക് നൽകുന്നു, 24 മാസത്തിനും 36 മാസത്തിനും യഥാക്രമം 8.75 ശതമാനവും 9 ശതമാനവും വാഗ്ദാനം ചെയ്യുന്നു.
ഹോക്കിൻസ് ഫിക്സഡ് ഡെപ്പോസിറ്റ് സ്കീമിനായി അപേക്ഷിക്കേണ്ട വിധം
ഈ സ്ഥിര നിക്ഷേപ പദ്ധതിയിൽ നിക്ഷേപിക്കാൻ താൽപര്യമുള്ളവർ ഓൺലൈനായി മുൻകൂട്ടി ഈ സൈറ്റിൽ രജിസ്റ്റർ ചെയ്യണം - https://www.hawkinscookers.com/ - രാവിലെ 9:30 മുതൽ.
ഹോക്കിൻസ് ഫിക്സഡ് ഡെപ്പോസിറ്റ് സ്കീമിനായി അപേക്ഷിക്കുന്നതിന്, നിങ്ങളുടെ മൊബൈൽ നമ്പർ നൽകേണ്ടതുണ്ട്. FD സ്കീമിനെക്കുറിച്ചുള്ള വിവരങ്ങൾ മാത്രം അയയ്ക്കാൻ ഈ മൊബൈൽ നമ്പർ ഉപയോഗിക്കും. പരിശോധന ആവശ്യങ്ങൾക്കായി ഈ മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി അയയ്‌ക്കും.
നേരിട്ടുള്ള ലിങ്ക് - https://www.hawkinscookers.com/fd2020.aspx
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :അടിയന്തര വായ്പകൾക്ക് ശേഷം മുതിർന്ന പൗരന്മാർക്കായി എസ്ബിഐ പ്രത്യേക എഫ്ഡി പദ്ധതി ആരംഭിച്ചു;
#Fixed Deposit#Agriculture#Krishi#Farm