ഈ വര്‍ഷത്തെ സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ പുരസ്‌ക്കാരം എത്തിയത് രണ്ടര ഏക്കറിന്റെ അധിപന്‍ ബിജുമോന്‍ ആന്റണിയെ തേടിയാണ്. ഇടുക്കി പാമ്പാടുംപാറ കളപ്പുരയ്ക്കല്‍ ബിജു മോന്‍ ആന്റണി സംസ്ഥാനത്തെ ഏറ്റവും മികച്ച സമ്മിശ്ര കര്‍ഷകനുള്ള സ്വര്‍ണ്ണ മെഡലും ഫലകവും സര്‍ട്ടിഫിക്കറ്റും രണ്ട് ലക്ഷം രൂപയും 2019 ഡിസംബര്‍ 9 ന് ആലപ്പുഴയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറില്‍ നിന്നും ഏറ്റുവാങ്ങി.
കേരളത്തിന്റെ കാര്‍ഷിക സ്വഭാവത്തിന് അനുഗുണം സമ്മിശ്ര കൃഷിയാണെന്ന് മികച്ചൊരു ഫോട്ടോഗ്രാഫര്‍ കൂടിയായ ബിജു വിശ്വസിക്കുന്നു. കാലാവസ്ഥ ചതിക്കാന്‍ ഏറെ സാധ്യതയുള്ളതിനാല്‍ സമ്മിശ്രകൃഷിയില്‍ ഒന്നിന്റെ കോട്ടം മറ്റൊന്ന് നികത്തും. 20 വര്‍ഷം ഫോട്ടോഗ്രാഫറായിരുന്നു ബിജുമോന്‍. കര്‍ഷക കുടുംബമായിരുന്നതിനാല്‍ കൃഷി എന്നും ഒപ്പമുണ്ടായിരുന്നു. പിന്നീടൊരു പത്തുവര്‍ഷം കൃഷിയും ഫോട്ടോഗ്രഫിയും ഒന്നിച്ചുകൊണ്ടുനടന്നു. ഒടുവില്‍ കൃഷി മതിയെന്നു നിശ്ചയിച്ചു. മൂന്ന് വര്‍ഷമായി കൃഷിതന്നെ ജീവിതം. കുറഞ്ഞയിടത്ത് കൂടുതല്‍ കൃഷി, അതാണ് ബിജുവിന്റെ രീതി. നല്ല മാസങ്ങളില്‍ ഒരു ലക്ഷം വരെ ലാഭം കിട്ടുന്നു.
കാപ്പി,ഏലം,കുരുമുളക്,പച്ചക്കറി,ഫലവൃക്ഷങ്ങള്‍,ജാതി,മലബാര്‍ പുളി എന്നു തുടങ്ങി പച്ചപ്പിന്റെ സമൃദ്ധിയാണ് കളപ്പുരയ്ക്കലില്‍. ഒപ്പം മീനും കോഴിയും പശുവും ആടും താറാവും ടര്‍ക്കിയും അലങ്കാര മത്സ്യങ്ങളും. കരിങ്കോഴിയും ആടും നല്ലവരുമാനം നല്‍കുന്നുവെന്ന് ബിജുമോന്‍ പറയുന്നു. കനേഡിയന്‍ കുള്ളനും നൈജീരിയന്‍ ആടും ജമ്‌നാപ്യാരിയും പിഗ്മിയും ബീറ്റലും മലബാറിയും ബിജുവിന്റെ ആടാലയത്തിലുണ്ട്. ഇന്‍കുബേറ്ററില്‍ വിരിയിച്ച കോഴിക്കുഞ്ഞുങ്ങളേയും കന്നുകാലികളുടെ കുഞ്ഞുങ്ങളേയും വില്‍പ്പന നടത്താറുണ്ട്. ഹൈഡ്രോപോണിക്‌സ് വഴിയാണ് കന്നുകാലികള്‍ക്കുള്ള പുല്ല് തയാറാക്കുന്നത്. ഈ കൂട്ടുകൃഷിയില്‍ കളപ്പുരയ്ക്കല്‍ ബിജുവിന് തുണയായുള്ളത് ഭാര്യ കുഞ്ഞുമോളും മക്കള്‍ അമനും ആബേലുമാണ്.
2017 -18 ല്‍ മികച്ച സമ്മിശ്ര കര്‍ഷകനുള്ള ജില്ലാതല പുരസ്‌ക്കാരവും ബിജുവിന് ലഭിച്ചിരുന്നു.
English Summary: bijumon award
Published on: 26 December 2019, 05:44 IST
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Donate now