Updated on: 8 January, 2021 2:56 PM IST
കേരളത്തിൽ പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുകയും നിരീക്ഷണത്തിനായി വിദഗ്ധ സംഘങ്ങളെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യത്ത് പക്ഷിപ്പനി രൂക്ഷമായ സാഹചര്യത്തിൽ മുട്ടയുടെയും ചിക്കന്റെയും വില കുറയുന്നതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ട് ദിവസമായി ചിക്കന്റെയും മുട്ടയുടെയും വിൽപ്പന ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഉപഭോഗത്തിൽ 10 മുതൽ 15 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

കേരളത്തിലടക്കം പക്ഷിപ്പനി വലിയ പ്രതിസന്ധി ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ മുട്ടയും കോഴി ഇറച്ചിയും കേരളത്തിലേക്ക് കയറ്റി അയയ്ക്കുന്നത് തുടരുകയാണ്. എന്നാൽ കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്ക് താൽകാലത്തേക്ക് കയറ്റുമതി നിർത്തി വച്ചിരിക്കുകയാണെന്നും തമിഴ്‌നാട് Egg Poultry Farmers Mktg Society (PFMS)  President വംഗിലി സുബ്രഹ്മണ്യൻ പറഞ്ഞു. 

തമിഴ്‌നാട്ടിൽ നിന്ന് നാഗർകോയിൽ, തേനി, പൊള്ളാച്ചി വഴി ദിവസവും 80 ലക്ഷം മുട്ടയും 10-15 ലക്ഷം കോഴി ഇറച്ചിയും കേരളത്തിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്.

ജനുവരി 7ന് മുട്ടയുടെ വില 5.10 രൂപയിൽ നിന്ന് 4.85 രൂപയായി കുറച്ചിരുന്നു. അതുപോലെ കോഴി ഇറച്ചിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. 6 രൂപയോളമാണ് ചിക്കന്റെ വില കുറച്ചത്. ഇതോടെ കേരളത്തിൽ ഒരു കിലോ ചിക്കന് 114 രൂപയാണ് വില. 

ഇന്ത്യയിൽ രാജസ്ഥാനിലാണ് പക്ഷിപ്പനി ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ ജനുവരി 6ന് അലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുകയും ഇതിന്റെ ഭാഗമായി നിരവധി താറാവുകളെയും കോഴികളെയും നശിപ്പിക്കുകയും ചെയ്തിരുന്നു. 

Aviation Influenza അഥവാ പക്ഷിപ്പനി കാരണം കേരളം, രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ലക്ഷക്കണക്കിന് പക്ഷികളെയാണ് കൊന്നൊടുക്കിയത്. കേരളത്തിൽ പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുകയും നിരീക്ഷണത്തിനായി വിദഗ്ധ സംഘങ്ങളെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

മധ്യപ്രദേശ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കോഴിയിറച്ചി ഇറക്കുമതി നിരോധിച്ചു. ഡെഹ്റ, ഫത്തേപൂർ, ജവാലി, ഇന്ദോറ എന്നിവിടങ്ങളിൽ കോഴി വിൽക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനും ഹിമാചൽ പ്രദേശ് വിലക്കേർപ്പെടുത്തി. ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ദേശാടനപക്ഷികളാണ് ഈ രോഗം ഉണ്ടാക്കുന്നത്. രോഗബാധയുള്ള കോഴി അല്ലെങ്കിൽ ഇവയുമായി സമ്പർക്കം പുലർത്തുന്ന മനുഷ്യർക്കും രോഗം ബാധിക്കാം. അതേസമയം ഇന്ത്യയിൽ ഇതുവരെ മനുഷ്യർക്ക് പക്ഷിപ്പനി ബാധിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല

English Summary: Bird flu: Prices of eggs and chicken are declining
Published on: 08 January 2021, 02:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now