കോഴിക്കോട്ട് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വളര്‍ത്തുപക്ഷികളെ നശിപ്പിക്കേണ്ടി വരുന്ന കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുമെന്നു മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു അറിയിച്ചു. തുക സര്‍ക്കാര്‍ തലത്തില്‍ പിന്നീടു തീരുമാനിക്കും.
മൃഗസംരക്ഷണ ഡയറക്ടറുടെ നേതൃത്വത്തില്‍ 24 സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപവും നടത്തുന്നുണ്ട്. റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. സെക്രട്ടറി തലത്തില്‍ യോഗം ചേര്‍ന്നു മന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി.