സംസ്ഥാനത്ത് കുരുമുളക് വില കഴിഞ്ഞ 2 ദിവസം കൊണ്ട് ഉയർന്ന് കിലോയ്ക്ക് 570 രൂപയിലെത്തി. കഴിഞ്ഞ ദിവസം കിലോയ്ക്ക് 30 രൂപയും, ഇന്നലെ 20 രൂപയുമാണ് കൂടിയത്. കുരുമുളകിന് ക്വിന്റലിന് 5000 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന വിലയാണിത് എന്ന് വ്യാപാരികൾ പറഞ്ഞു. കുരുമുളകിന് കിലോയ്ക്ക് 570 രൂപയ്ക്കാണ് വ്യാപാരം നടന്നത്.
അതെ സമയം, അപ്രതിക്ഷിതമായി ഉയർന്ന വില വർധനവിൽ കർഷകർക്ക് പ്രയോജനം ലഭിക്കുന്നില്ലെന്ന് ഒരുക്കൂട്ടം കർഷകർ അഭിപ്രായപ്പെട്ടു. കർഷകരുടെ പക്കലിൽ കുരുമുളക് ഇല്ലാത്തതാണ് കാരണമെന്ന് കർഷകർ പറഞ്ഞു. ഉത്തേരിന്ത്യൻ വ്യാപാരികളുടെ ഇടപെടൽ മൂലമാണ് വിലയിൽ വർദ്ധനവ് ഉണ്ടായതെന്ന് കൊച്ചിയിലെ കുരുമുളക് കച്ചവടക്കാർ അഭിപ്രായപ്പെട്ടു. വിപണിയിൽ കുരുമുളകിന് വില ഉയർന്നതോടെ വിപണിയിൽ ചരക്ക് വരവ് കുറഞ്ഞുവെന്ന് അധികൃതർ പറഞ്ഞു.
ഡൽഹി, ജയ്‌പൂർ, ഇൻഡോർ എന്നി സ്ഥലങ്ങളിൽ നിന്നുള്ള വൻകിട വ്യാപാരികൾ ജീരകം, മഞ്ഞൾ തുടങ്ങിയ സുഗന്ധദ്രവ്യങ്ങളുടെ വില വർധിപ്പിക്കാൻ ഇടപെടൽ നടത്തിയതാണ് കുരുമുളക് വില വർദ്ധനവിന് കാരണമായതെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കുരുമുളകിനാണ് വില കൂടുതൽ, ടണ്ണിന് 7500 ഡോളറാണ് ഇന്ത്യൻ കുരുമുളകിന്റെ വില. 6000 ഡോളറിനാണ് ശ്രീലങ്ക കുരുമുളക് വാങ്ങുന്നത്, വിയറ്റ്നാം മുളകിന് 3550 ഡോളറും, ബ്രസീൽ മുളകിന് 3500 ഡോളറും, ഇന്തോനേഷ്യൻ മുളകിന് 3600 ഡോളറുമാണ് വില.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിലെ 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
Pic Courtesy: Pexels.com