Updated on: 27 November, 2023 12:33 PM IST
റേഷൻ കടകളിൽ 'വെറും 10 രൂപയ്ക്ക്' കുപ്പിവെള്ളം!

1. ഭക്ഷ്യോൽപന്നങ്ങൾ മാത്രമല്ല, റേഷൻ കടകൾ വഴി കുടിവെള്ളവും കിട്ടും, വെറും 10 രൂപയ്ക്ക്. പൊതുവിപണിയിൽ 1 ലിറ്റർ കുപ്പിവെള്ളത്തിന് 20 രൂപയാണ്. പൊതുമേഖല സ്ഥാപനമായ ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷന് കീഴിൽ ഉൽപാദിപ്പിക്കുന്ന ഹില്ലി അക്വാ എന്ന കുപ്പിവെള്ളം സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾ വഴിയും ലഭ്യമാക്കാനാണ് തീരുമാനം. ശബരിമല സീസൺ കണക്കിലെടുത്ത് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ റേഷൻ കടകളിലായിരിക്കും ആദ്യഘട്ടത്തിൽ സ്റ്റോക്ക് എത്തിക്കുക. എട്ട് രൂപയ്ക്ക് വ്യാപാരികൾക്ക് കുപ്പിവെള്ളം എത്തിക്കും, 2 രൂപ കമ്മിഷൻ. വിതരണത്തിനായി KIIDCയുമായി ഉടന്‍ ധാരണാപത്രം ഒപ്പുവയ്ക്കും.

2. കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് വഴി നടപ്പിലാക്കിവരുന്ന പ്രധാനമന്ത്രി മത്സ്യ സമ്പാദയോജന പദ്ധതിയിലേക്ക് അപേക്ഷിക്കാം. ബയോഫ്ളോക്ക് മത്സ്യകൃഷി, റീ സർക്കുലേറ്ററി അക്വാകൾച്ചർ, കൂടുകൃഷി, മത്സ്യസേവനകേന്ദ്രം സ്ഥാപിക്കൽ തുടങ്ങിയ പദ്ധതിയിലേക്കും, കരിമീൻ വിത്തുൽപാദന പദ്ധതിയിലേക്കും അപേക്ഷകൾ ക്ഷണിക്കുന്നു . ജനറൽ, എസ്.സി/എസ്.ടി, വനിതാ വിഭാഗങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ ഡിസംബർ അഞ്ചിന് വൈകീട്ട് 4 മണി വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0495 2381430 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

കൂടുതൽ വാർത്തകൾ: ‘Mahindra Tractors’: 'മില്യണയർ ഫാർമർ ഓഫ് ഇന്ത്യ'യുടെ ടൈറ്റിൽ സ്പോൺസർ

3. അത്യുൽപാദന ശേഷിയുള്ള പുതിയ ഇനം കുരുമുളക് വികസിപ്പിച്ച് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം. ചന്ദ്ര എന്ന പേരിൽ വികസിപ്പിച്ച കുരുമുളകിന്റെ പൂർണ വളർച്ചയെത്തിയ ഒരു വള്ളിയിൽ നിന്നും 7.5 കിലോയോളം മുളക് ലഭിക്കും. ഡോ. ​എം.​എ​സ്. ശി​വ​കു​മാ​ർ, ഡോ. ​ബി. ശ​ശി​കു​മാ​ർ, ഡോ. ​കെ.​വി. സ​ജി, ഡോ. ​ടി.​ഇ. ഷീ​ജ, ഡോ. ​കെ.​എ​സ്. കൃ​ഷ്ണ​മൂ​ർ​ത്തി, ഡോ. ​ആ​ർ. ശി​വ​ര​ഞ്ജ​നി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കണ്ടുപിടുത്തത്തിന് പി​ന്നി​ൽ. ഇതിന്റെ തൈകൾ വാണിജ്യാടിസ്ഥാനത്തിൽ ഉദ്പാദിപ്പിക്കാനുള്ള ലൈസൻസും IISR നൽകുന്നുണ്ട്.

4. തേനീച്ച വളര്‍ത്തലില്‍ പരിശീലനം നൽകുന്നു. സംരംഭകര്‍ക്ക് സബ്‌സിഡിയോടെ തേനീച്ചയും പെട്ടികളും പരിശീലനത്തില്‍ വിതരണം ചെയ്യും. താത്പര്യമുള്ളവര്‍ നവംബര്‍ 30 നകം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ പാലക്കാട് ജില്ലാ ഗാന്ധി ഗ്രാമ വ്യവസായ കാര്യാലയത്തില്‍ നല്‍കണം. പരിശീലനത്തിന്റെ സ്ഥലവും തീയതിയും ഉടൻ അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0491 2534392 എന്ന നമ്പറിൽ ബന്ധപ്പെടാം.

English Summary: Bottled water at Rs 10 through ration shops in kerala
Published on: 27 November 2023, 12:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now