ബിഹാർ അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെൻ്റ് സർവീസിലെ വിവിധ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. ഇതിനായുള്ള ബിഹാർ ബ്ലോക്ക് അഗ്രികൾച്ചർ ഓഫീസർ റിക്രൂട്ട്‌മെൻ്റ് 2024 വിജ്ഞാപനം ബിപിഎസ്‌സി പുറത്തിറക്കിയിട്ടുണ്ട്. വിവിധ തസ്‌തികകളിലായി ആകെ 1051 ഒഴിവുകളാണുള്ളത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് BPSSC യുടെ ഔദ്യോഗിക വെബ്സൈറ്റായ www.bpsc.bih.nic.in ൽ അപേക്ഷകൾ സമർപ്പിക്കുന്നതാണ്.
അവസാന തിയതി
അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന ദിവസം 2024 ജനുവരി 28 ആണ്
ഒഴിവുകളുടെ വിശദവിവരങ്ങൾ
ബ്ലോക്ക് അഗ്രികൾച്ചർ ഓഫീസർ (BAO) - 866
ഒഴിവുകളുള്ള സബ് ഡിവിഷണൽ ഓഫീസർ/പ്രോജക്റ്റ് ഡയറക്ടർ - 155
അസിസ്റ്റൻ്റ് ഡയറക്ടർ (അഗ്രികൾച്ചർ എഞ്ചിനീയറിംഗ്), അസിസ്റ്റൻ്റ് ഡയറക്ടർ (ഡയറക്ടർ) - 19
അസിസ്റ്റൻ്റ് ഡയറക്ടർ (സസ്യ സംരക്ഷണം) 11
എന്നിങ്ങനെയുള്ള തസ്തികകളിലായി മൊത്തം 1051 ഒഴിവുകളാണുള്ളത്.
അപേക്ഷകൾ അയക്കേണ്ട വിധം
- BPSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
- ഹോംപേജിൽ, അപ്ലൈ-ൽ ക്ലിക്ക് ചെയ്യുക
- ഏതു പോസ്റ്റിന് അപേക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ ആ പോസ്റ്റിൽ ക്ലിക്ക് ചെയ്യുക
- രജിസ്ട്രേഷൻ പ്രക്രിയ ആദ്യം പൂർത്തിയാക്കുന്നതിന് അടിസ്ഥാന വിശദാംശങ്ങൾ പൂരിപ്പിക്കുക.
- രജിസ്ട്രേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ നിങ്ങളുടെ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- തുടർന്ന് ആവശ്യമായ എല്ലാ രേഖകളും പോർട്ടലിൽ ആവശ്യപ്പെടുന്നത് പോലെ അപ്‌ലോഡ് ചെയ്യുക.
- തുടർന്ന് വിഭാഗം അനുസരിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക.
- നിങ്ങളുടെ അപേക്ഷാ ഫോം പ്രിവ്യൂ ചെയ്‌ത് സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.