നമ്മുടെ അടുക്കള തോട്ടങ്ങളിൽ നിത്യവും ഫലം നൽകുന്ന ഏക പച്ചക്കറി വഴുതനങ്ങകളായിരിക്കും .വഴുതനങ്ങ ഒരു പച്ചക്കറിയും അതിലുപരി ഒരു ഔഷധവുമാണ് .ആയുർവേദത്തിൽ വാതരോഗ ചികിത്സക്കുള്ള കഷായക്കൂട്ടിൽ വഴുതനങ്ങൾ ഉപയോഗിക്കുന്നുണ്ടത്രേ .വഴുതനങ്ങൾ പല നിറങ്ങളിൽ ഇന്ന് നഴ്സറികളിൽ ലഭ്യമാണ് .വഴുതനങ്ങ ഒട്ടുമിക്ക ആളുകൾക്കും ഇഷ്ടമില്ലാത്ത വിഭവമാണ് .ഇതിന് കാരണം വഴുതനങ്ങളുടെ ഗുണങ്ങളെ കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് .ധാരാളം വിറ്റാമിനുകളും ധാതുക്കളും പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട് വിറ്റാമിൻ സി, വിറ്റാമിൻ ബി, വിറ്റാമിൻ കെ, തയാമിൻ, നിയാസിൻ, ഫോളിക്ക് ആസിഡ് ,കോപ്പർ കാൽസ്യം, മാംഗനീസ് എന്നിവ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട് . കൂടാതെ ദ ഹന പ്രക്രിയയെ ത്വരിതപ്പെടുത്തുന്ന പച്ചക്കറിയാണ് വഴുതനങ്ങ .വഴുതനങ്ങ യിൽ കൊളസ്ട്രോൾ തീരെ ഇല്ല .മലാശയാർ ഭുതത്തെ തടയാൻ വഴുതനങ്ങയ്ക്ക് കഴിവുണ്ട് .എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും . വിളർച്ച തടയുന്നതിനും വഴുനങ്ങ ഉത്തമമാണ്.
വഴുതനങ്ങൾ കൃഷി ചെയ്യാൻ വളരെ എളുപ്പമാണ് .മണലും മണ്ണും ചാണക വളവും ഇട്ട് വിത്ത് പാകി മുളപ്പിക്കണം .തൈകൾ ഒരു പതിനഞ്ച് സെ.മീ നീളത്തിൽ വരുമ്പോൾ തൈകൾ പറിച്ച് നടാം .2 അടി നീളവും വീതിയും ആഴവും ഉള്ള കുഴികളിൽ ചാണകവളവും കംമ്പോസ്റ്റും ഇട്ട് തൈ നട്ട് കുഴി മൂടാം . വഴുതനങ്ങൾക്ക് വർഷത്തിൽ രണ്ട് പ്രാവശ്യം വള പ്രയോഗം നടത്താം .ജൈവവളങ്ങൾ ഉപയോഗിക്കുന്നത് യിരിക്കും കൂടുതൽ നന്ന് . വേനൽകാലത്ത് രണ്ടോ മൂന്നോ ദിവസത്തിൽ ഒരിക്കൽ ജലസേചനം നടത്താം .3 മാസം പ്രായമായ ച്ചെടികൾ പൂവിടാൻ തുടങ്ങും നല്ല രീതിയിൽ വളപ്രയോഗങ്ങൾ ചെയ്യ്താൽ വർഷം മുഴുവൻ ഫലം തരും . പുഴുക്കളും ശലഭപാറ്റകളും ഇവയെ ആക്രമിക്കുക പതിവാണ് അതിന് വേപ്പിൻ കുരു