Updated on: 4 December, 2020 11:19 PM IST

ഒറിജിനൽ BV 380 മുട്ടക്കോഴികൾ അതിന്റെ യഥാർത്ഥ ഉറവിടത്തിൽ നിന്നും അത്യാധുനിക സംവിധാനമുള്ള കോഴിക്കൂടുകളും കാടക്കൂടുകളും ഗുണമേന്മയോടുകൂടി നിർമ്മിച്ചു നൽകുന്നു.

BV 380 മുട്ടക്കോഴികൾക്ക് മാത്രമായുള്ള കേരളത്തിലെ ഏറ്റവും വലിയ ഫാം ശൃംഖല.
വളർച്ചയുടെ ഓരോ ഘട്ടത്തിലും കൃത്യമായ ഗുണമേന്മ ഉറപ്പുവരുത്തുന്നു.
വില്പ്പനാന്തരം ഡോക്ടർമാർ ഉൾപ്പെടെയുള്ള ഞങ്ങളുടെ വിദഗ്ധസംഘം മികച്ച സേവനം ഉറപ്പാക്കുന്നു.

HOLY ANGELS
Marketing Division of Angel Farms
Mob. 9048301912 | 9745614678
9287891011 | 9946114678

വിലയൊരല്പം കൂടുമെങ്കിലും ഏറ്റവും ചുരുങ്ങിയ സ്ഥലത്ത് കോഴികളെ വളര്‍ത്താം എന്നതും ദീര്‍ഘകാലം ഈട് നില്‍ക്കുമെന്നതും ഈ കൂടുകളുടെ പ്രത്യേകതയാണ്. അത്യുല്‍പ്പാദനശേഷിയുള്ള BV 380 പോലുള്ള കോഴിയിനങ്ങളാണ് ഹൈടെക് കൂടുകള്‍ക്ക് അനുയോജ്യം. പൂനയിലെ വെങ്കിടേശ്വര ഹാച്ചറി വികസിപ്പിച്ചെടുത്ത BV 380 കോഴികള്‍ വര്‍ഷത്തില്‍ 280-300 മുട്ടകൾ വരെയിടാൻ കഴിവുള്ളവയാണ്. സര്‍ക്കാര്‍ ഫാമുകളില്‍ നിന്നും, സ്വകാര്യ നഴ്സറികളില്‍ നിന്നും BV 380 കോഴികളെയും ലഭിക്കും.

ഒരു ദിവസം ഒരു കോഴിക്ക് വേണ്ടത് 100-120 ഗ്രാം വരെ തീറ്റയാണ് . വീട്ടിലെ മിച്ചാഹാരം, അടുക്കളയില്‍ നിന്നുള്ള ഭക്ഷ്യ അവശിഷ്ടങ്ങള്‍, വില കുറഞ്ഞ ധാന്യങ്ങള്‍, ധാന്യതവിട്, പിണ്ണാക്ക്, പച്ചക്കറി അവശിഷ്ടങ്ങള്‍ എന്നിവയെല്ലാം വീട്ടുവളപ്പിലെ കോഴികള്‍ക്ക് ആഹാരമായി നല്‍കാം. ഒപ്പം മുറ്റത്തും, പറമ്പിലും, ചിക്കിചികഞ്ഞ് അവര്‍ സ്വയം ആഹാരം കണ്ടെത്തുകയും ചെയ്യും. അസോള, അഗത്തിച്ചീര, ചീര,ചെമ്പരത്തിയില തുടങ്ങിയ പച്ചിലകളും, തീറ്റപ്പുല്ലും അരിഞ്ഞ് കോഴികള്‍ക്ക് നല്‍കാം.

സങ്കരയിനം കോഴികള്‍ക്ക് മുട്ടയുല്‍പ്പാദനം മെച്ചപ്പെടുത്താന്‍ മുട്ടക്കോഴികൾക്ക് പ്രത്യേകമായുള്ള ലയര്‍ തീറ്റ 30-40 ഗ്രാം വരെ ദിവസവും നല്‍കാവുന്നതാണ്. ഹൈടെക്ക് കൂടുകളില്‍ പൂർണസമയം അടച്ചിട്ട് വളര്‍ത്തുന്ന BV 380 പോലുള്ള കോഴികളുടെ അത്യുല്‍പ്പാദനക്ഷമത പൂർണമായും കൈവരിക്കണമെങ്കില്‍ ദിവസം 100-120 ഗ്രാം ലയര്‍ തീറ്റ തന്നെ നല്‍കേണ്ടിവരും. അതുകൊണ്ട് തന്നെ അഴിച്ച് വിട്ട് വളർത്തുന്ന കോഴികളെ അപേക്ഷിച്ച് കൂട്ടിനുള്ളിലിട്ട് പരിപാലിക്കുന്ന കോഴികളെ വളർത്താൻ അല്പം ചിലവേറും.

വീട്ടുമുറ്റത്ത് അഴിച്ച് വിട്ട് വളർത്തുന്ന കോഴികൾക്ക് ഓരോ രണ്ട് മാസത്തെ ഇടവേളയിലും വിരയിളക്കുന്നതിനായുള്ള മരുന്നുകൾ നൽകണം.മുട്ടയിടാന്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് (15-16 ആഴ്ച പ്രായം) കോഴിവസന്തക്കെതിരായ വാക്സിന്‍ കുത്തിവെയ്പ്പായി നല്‍കുകയും വേണം.

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അപ്രതീക്ഷിതമായി മുട്ട കുറയുന്നത് ഒഴിവാക്കാം. 

1. സമീകൃത തീറ്റ ഊർജവും മാംസ്യവും തുലനം ചെയ്തുകൊണ്ടുള്ള തീറ്റയാണ് മുട്ട ഉൽപാദനത്തിന് ഏറ്റവും പ്രധാനം. ഉയർന്ന ഉൽപാദനമുള്ള BV 380, ലഗോൺ എന്നീ കോഴികൾക്ക് മുഴുവൻ നേര സാന്ദീകൃത തീറ്റ തന്നെ വേണം. ഒരു ദിവസം ശരാശരി 110 ഗ്രാമാണ് ഒരു മുട്ടക്കോഴിക്ക് ആവശ്യം. എന്നാൽ, തനി നാടൻ കോഴികൾ സ്വന്തമായി തീറ്റ തേടിക്കോളും. ഇടയ്ക്ക് സ്വൽപം കൈത്തീറ്റ, അരി, മീൻ വേസ്റ്റ്, കക്ക പൊടിച്ചത് എന്നിവ കൂടി  നൽകിയാൽ മതി.

സങ്കരയിനം കോഴികൾക്ക് ഇത്തരം തീറ്റയ്ക്കു പുറമെ കോഴി ഒന്നിന് 30-40 ഗ്രാം കൈത്തീറ്റ നൽകിയാൽ നല്ല ഉൽപാദനം സാധ്യമാകും. തീറ്റ, തീറ്റയിലെ ഘടകങ്ങൾ, തീറ്റയുടെ അളവ് എന്നിവ  ഇടയ്ക്കിടയ്ക്ക് മാറ്റുന്നതു നന്നല്ല. ഒരേ തീറ്റ തന്നെ ശരിയായ അളവിൽ  മുട്ടയിടുന്ന പ്രായം മുഴുവൻ നൽകാൻ ശ്രദ്ധിക്കണം.

പഴകിയ തീറ്റയിലെ പൂപ്പൽബാധ മൂലവും മുട്ട കുറയുമെന്നതിനാൽ പഴകിയ തീറ്റ നൽകരുത്. 

2.  ജനുസ് മുട്ടയുൽപാദനം കോഴികളുടെ ജനുസനുസരിച്ച് വ്യത്യാസപ്പെടും. ശുദ്ധമായ നാടൻ ഇനങ്ങളായ തലശേരി,  അസീൽ, കരിങ്കോഴി എന്നിവ ഒരു വർഷം ശരാശരി 100 മുട്ട ഇടുമ്പോൾ,  നാടൻ സങ്കരയിനമായ ഗ്രാമശ്രീ പോലുള്ള കോഴികൾ 180 മുട്ടകൾ വരെ ഇടും. മുഴുവൻ സമയ സാന്ദീകൃത തീറ്റ നൽകുന്ന ലഗോൺ,  BV380 എന്നിവ വർഷത്തിൽ 300ൽപ്പരം മുട്ടകളിടുന്നവയാണ്.  

3. സമ്മർദ്ദം (Stress) ബഹളം,  ഉയർന്ന ചൂട് എന്നിവ മൂലമുണ്ടാകുന്ന സമ്മർദ്ദം പെട്ടെന്നു മുട്ട കുറയാൻ കാരണമാകാറുണ്ട്. 

കൂടാതെ കൂടുകളിൽ അനാവശ്യമായി ആളുകൾ കയറി ഇറങ്ങുന്നതും, ബഹളം കൂട്ടുന്നതും ഒഴിവാക്കണം. വേനൽക്കാല പരിചരണങ്ങളിൽ പ്രത്യേക  ശ്രദ്ധ പതിപ്പിക്കുന്നത് മുട്ട കുറയാതിരിക്കാൻ സഹായകമാകും. 

4. പ്രായം ഉയർന്ന ഉൽപാദനക്ഷമതയുള്ള ജനുസുകളിൽ ആദായകരമായ മുട്ടയുൽപാദനം മുട്ടയിട്ടു തുടങ്ങി ഒരു വർഷം വരെയാണ്. അതിനു ശേഷം ആ കോഴികളെ ഇറച്ചിക്കായി ഉപയോഗിക്കുന്നതാണ് അഭികാമ്യം. 

എന്നാൽ, തീറ്റയ്ക്ക് വലിയ മുതൽ മുടക്കില്ലാത്ത നാടൻ, സങ്കരയിനം എന്നിവയെ രണ്ടു വർഷം വരെ വളർത്താം.

5. അസുഖങ്ങൾ കോഴികളിൽ കാണുന്ന ഏതൊരു അസുഖത്തിന്റെയും പ്രാരംഭ ലക്ഷണം തീറ്റ എടുക്കാതെ തൂങ്ങി നിൽക്കലാണ്. അത്തരം കോഴികളെ ഉടനടി മാറ്റി ആവശ്യമായ ചികിത്സ നൽകുന്നത് മുട്ടയുൽപാദനം കുറയാതിരിക്കാനും മരണം സംഭവിക്കാതിരിക്കാനും സഹായകമാണ്.

6. മാതൃഗുണം ഉയർന്ന മാതൃഗുണം കാണിക്കുന്ന, അടയിരിക്കുന്ന നാടൻ കോഴികൾക്ക് മുട്ട ഉൽപാദനം കുറവായിരിക്കും. എന്നാൽ, മാതൃഗുണം തീരെ  കാണിക്കാത്ത സങ്കരയിനം, ലഗോൺ എന്നീ കോഴികൾക്ക് ഉൽപാദനക്കൂടുതൽ ഉണ്ടാകും. പ്രളയത്തിൽ നഷ്ടം 35 ലക്ഷം, പിന്നെ 5 ലക്ഷം; പക്ഷേ, മുജീബിന്റെ കരുത്ത് മുയലുകൾ തന്നെ

7. മൗൾട്ടിങ് കുറച്ചു കാലം മുട്ടകളിട്ട ശേഷം കോഴികൾ തൂവൽ പൊഴിച്ച് വിശ്രമിക്കുന്ന കാലയളവാണ് മൗൾട്ടിങ്. നാടൻ കോഴികൾക്ക് പെട്ടെന്നു മൗൾട്ടിങ് സംഭവിക്കും. എന്നാൽ,  ഉൽപാദനശേഷി കൂടിയവ ഒരു വർഷം വരെ മുട്ടയിട്ട ശേഷമാണ് തൂവൽ പൊഴിക്കുന്നത്. ഈ കാലയളവിൽ ഉൽപാദനമുണ്ടാകില്ല എന്നതിനാൽ കോഴികൾക്ക് മൗൾട്ടിങ് തുടങ്ങിയതിനാലാണോ മുട്ട ഇടൽ നിർത്തിയതെന്നു ശ്രദ്ധിക്കണം.

8. വെളിച്ചം നല്ല രീതിയിൽ മുട്ട ഉൽപാദിപ്പിക്കാൻ ഒരു ദിവസം ശരാശരി 16 മണിക്കൂർ വരെ വെളിച്ചം ആവശ്യമാണ്. ഫാം നടത്തുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മുട്ട ഉൽപാദനത്തിന് സഹായിക്കുന്ന ശരീരത്തിലെ  ഹോർമോണുകൾ പിറ്റ്യൂറ്ററി ഗ്രന്ധികളിൽനിന്നു ലഭ്യമാകാൻ 16 മണിക്കൂർ വെളിച്ചം ആവശ്യമാണ്. മഴക്കാലത്തൊക്കെ മുട്ട കുറയാൻ ഇതൊരു കാരണമാകുമെന്നതിനാൽ ഫാം നടത്തുന്നവർ അതിരാവിലെയും വൈകിട്ടും കുറച്ചു നേരം ബൾബുകൾ ഓൺ ആക്കി ഇടുന്നത് മുട്ട കൂടാൻ സഹായിക്കും. 

9. ദുശീലങ്ങൾ മുട്ട ഒളിപ്പിക്കൽ, മുട്ട കൊത്തിക്കുടിക്കൽ എന്നീ ദുശീലങ്ങൾ കാട്ടുന്ന കോഴികളെ പ്രത്യേകം ശ്രദ്ധിക്കണം. ചില കോഴികൾ പറമ്പിലും, അപ്പുറത്തെ വീടുകളിലുമൊക്കെ പോയി മുട്ടയിടുന്നതായി കാണാം. ഇത് പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ കോഴി മുട്ടയിടാത്തതാണെന്നേ നാം കരുതൂ. കൂടുകളിൽ സൗകര്യപ്രദമായി മുട്ടയിടാൻ ഒരു നെസ്റ്റ് ബോക്സ്‌ സെറ്റ് ചെയ്യുന്നതും, മുട്ട കൊത്തി പൊട്ടിക്കാതിരിക്കാൻ ചുണ്ടിന്റെ അഗ്രഭാഗം മുറിച്ച് കൊടുക്കുന്നതുമൊക്കെ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

English Summary: bv 380 hen angel farms
Published on: 01 November 2020, 12:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now