ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ. 2005ലെ വിവരാവകാശം നിയമത്തിൻറെ അടിസ്ഥാനത്തിലാണ് ഭൂമികളുടെ വിവരങ്ങളെല്ലാം ജനങ്ങളുടെ വിരൽത്തുമ്പിൽ എത്തിക്കാൻ സർക്കാർ ശ്രമിക്കുന്നത്.
ഇതിനുവേണ്ടിയുള്ള ഒരുക്കത്തിലാണ് കാർഷിക റവന്യൂ വകുപ്പുകൾ. പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷനുകളിലെ പ്രാദേശിക നിരീക്ഷണ സമിതികൾ തയ്യാറാക്കിയ ഡാറ്റാ ബാങ്കുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തദ്ദേശ വകുപ്പിൻറെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തു ഈ പ്രതിസന്ധി മറികടക്കാം എന്ന് സർക്കാർ പദ്ധതിയിടുന്നു.
All the information about the earth is now at your fingertips. The government is trying to get all the land information at the fingertips of the people under the Right to Information Act of 2005. The Department of Agricultural Revenue is preparing for this. The government plans to overcome this crisis by uploading all the information related to the data banks prepared by the local monitoring committees of the panchayats, municipalities and corporations on the website of the local government department.
ഇതിൻറെ ഭാഗമായി 2008 തയ്യാറാക്കിയ ഡാറ്റാബാങ്കിൽ ഉൾപ്പെടെ ഭൂമികൾ സംബന്ധിച്ച എല്ലാ വിവരങ്ങളും പൊതുജനത്തിന് കാണുന്ന വിധം തദ്ദേശസ്ഥാപന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ സർക്കാർ തീരുമാനിച്ചു.
ഈ മാസം രണ്ടാം വാരത്തോടെ കൂടി എല്ലാ വിവരങ്ങളും തദ്ദേശസ്വയംഭരണ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ കൃഷി ഓഫീസർ മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഏതൊക്കെ ഭൂമികൾ കിടക്കുന്നതെന്നും ഏതൊക്കെ ഭൂമിക ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട വെന്നും മനസ്സിലാക്കാൻ ഈ സംവിധാനം വഴി സാധ്യമാകും.
ഈ സംവിധാനം വർഷങ്ങൾക്കു മുൻപ് നടപ്പിലാക്കിയ റവന്യൂ വകുപ്പ് മലപ്പുറം ജില്ലയിലാണ്.. വർഷങ്ങൾക്കു മുൻപേ മലപ്പുറം ജില്ലയിലെ എല്ലാ റവന്യൂ ഓഫീസുകളും വെബ്സൈറ്റ് തയ്യാറാക്കിയിരുന്നു. പക്ഷേ ഇത് മറ്റിടങ്ങളിൽ വ്യാപിപ്പിക്കാനുള്ള നടപടികൾ ഒന്നും അന്ന് ഉണ്ടായില്ല.