പഞ്ചായത്ത് ഭരണസമിതി എടുത്ത തീരുമാനത്തെ മാറ്റിയെടുക്കുവാൻ പൊതുജനങ്ങൾക്ക് അവകാശം ഉണ്ടോ ?
കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 191 പ്രകാരം ഒരു പൗരൻ, പൊതുജനങ്ങൾ, സെക്രട്ടറി, പ്രസിഡന്റ്, പഞ്ചായത്ത് മെമ്പർ എന്നിവരിൽ ആരുടെയെങ്കിലും കൂട്ടായോ തനിയെ ഉള്ളതോ ആയ പരാതി ലഭിച്ചാൽ സർക്കാരിന് പഞ്ചായത്ത് എടുത്ത തീരുമാനം വേണമെങ്കിൽ റദ്ദാക്കുവാനോ, മാറ്റിയെടുക്കുവാനോ ആയ ഉത്തരവിടുവാനുള്ള അധികാരമുണ്ട്.
അതായത് സർക്കാറിന് പഞ്ചായത്തിന് മുകളിൽ ഒരു മേൽനോട്ട അധികാരം ഉള്ളതാകുന്നു. പഞ്ചായത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള ഒരു പൗരന് പോലും ഇത്തരം കാര്യത്തിൽ പരാതി സമർപ്പിക്കാവുന്നതാണ്.
നിങ്ങളുടെ നാട്ടിലെ പഞ്ചായത്ത് ഭരണാസമിതി എടുത്ത നയപരമായ തീരുമാനം പൊതുജന താല്പര്യത്തിന് എതിരാണെങ്കിൽ അത് മാറ്റിയെടുപ്പിക്കാനുള്ള അധികാരം പൊതുജനത്തിന് ഉണ്ടെങ്കിലും, പഞ്ചായത്ത് എടുത്ത തീരുമാനം താഴെ പറയുന്ന ഏതെങ്കിലും രീതിയിൽ ഉള്ളതായിരിക്കണം.
വ്യക്തികളും പഞ്ചായത്തും തമ്മിലുള്ള തർക്കം സെക്ഷൻ 191ന്റെ കീഴിൽ വരുന്നതല്ല.
പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ള ഭരണാസമിതി എടുത്ത തീരുമാനം ആണെങ്കിൽ പോലും, പഞ്ചായത്ത് അംഗത്തിന് പരാതിപ്പെടാവുന്നതാണ്.
1. പഞ്ചായത്ത് എടുത്ത തീരുമാനം നിയമപരമായിരിക്കരുത്.
2. തീരുമാനം പഞ്ചായത്ത് രാജ് ആക്ടിന്റെ പരിധിക്ക് അപ്പുറത്തായിരിക്കണം.
3. തീരുമാനം മനുഷ്യജീവൻ, പൊതുജന ആരോഗ്യം, പൊതുജന സുരക്ഷ, സാമുദായിക സൗഹാർദ്ദം എന്നിവയെ ദോഷകരമായ രീതിയിൽ ബാധിക്കുകയാണെങ്കിൽ.
മേല്പറഞ്ഞ വിഷയങ്ങളിൽ പരാതിക്കാരന് ട്രിബൂണൽ വഴി പരാതിക്ക് പരിഹാരം കാണുവാൻ സാധിക്കുമെങ്കിൽ സർക്കാർ പഞ്ചായത്തിന്റെ തീരുമാനം പുനപരിശോധിക്കില്ല. നേരെമറിച്ച് പഞ്ചായത്തിന്റെ തീരുമാനം പുനപരിശോധിക്കേണ്ടതാണെങ്കിൽ ഭരണ സമിതി എടുത്ത തീരുമാനം താൽക്കാലികമായി സസ്പെൻഡ് ചെയ്യപ്പെടും.