കാനറാ ബാങ്കിൽ കാർഷിക ആവശ്യങ്ങൾക്ക് സ്വർണ്ണ ഈടിന്മേൽ 4% പലിശ നിരക്കിൽ കിസാൻ ക്രെഡിറ്റ് കാർഡ് 161000 മുതൽ 300000 രൂപ വരെ. 100 രൂപയ്ക്ക് പ്രതിമാസം 33 പൈസ മാത്രം
കാർഷിക സ്വർണ്ണപണയ വായ്പ
വാർഷിക പലിശ 7.35%
ഒരു വ്യക്തിക്ക് 20 ലക്ഷം രൂപ വരെ വായ്പാ സൗകര്യം. കാർഷിക/കാർഷികേതര ആവശ്യങ്ങൾക്ക് 40 ലക്ഷം രൂപ വരെ സ്വർണ്ണപണയ വായ്പ. 100 രൂപയ്ക്ക് പ്രതിമാസ പലിശ 62 പൈസ മാത്രം
ബാങ്കിൽ പോകുമ്പോൾ താഴെപ്പറയുന്ന രേഖകൾക്കൂടി കരുതണം
1. ആധാർ കാർഡ്
2. ഇലക്ഷൻ ID കാർഡ്
3. റേഷൻ കാർഡ്
4. പാൻ കാർഡ് ഉണ്ടെങ്കിൽ
5. ഏറ്റവും പുതിയ നികുതി ചീട്ട്
6. ഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കേറ്റ്
7. ആധാരത്തിന്റെ കോപ്പി
8. ഫോട്ടോ 4 എണ്ണം (ആ ബാങ്കിൽ അക്കൗണ്ട് ഉണ്ടെങ്കിൽ ഒരു ഫോട്ടോ മതി.
ഈ പദ്ധതി പ്രകാരം ഒരു കർഷകന് 4% പലിശക്ക് കൃഷിക്ക് പരമാവധി 3 ലക്ഷം രൂപയും മറ്റ് മേഖലക്ക് 2 ലക്ഷവും ആണ് റിവോൾവിങ് ഫണ്ട് ലഭിക്കുക.
അതിന് മുകളിൽ തുക ആവശ്യമുള്ളവർക്ക് അതാത് ബാങ്കിന്റെ പലിശ നിരക്കായിരിക്കും. ഈ പദ്ധതി പ്രകാരം അനുവദിക്കുന്ന തുക 5 വർഷം നിങ്ങൾക്ക് ഒരു SB അക്കൗണ്ട് പോലെ ഓപ്പറേറ്റ് ചെയ്യാം.